'ഭാര്യ നന്നായി സപ്പോര്‍ട്ട് ചെയ്യുന്നു, വീഡിയോയില്‍ വരാത്തതിന് കാരണം..' വൈറല്‍ ഡാന്‍സ് മാസ്റ്ററും ടീമും ഇതാ
കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഒരു വീഡിയോയായിരുന്നു ഡാന്‍സ് മാസ്റ്റര്‍ പ്രജിന് പ്രതാപിന്റെ ഒരു വീഡിയോ. ഒരുപറ്റം പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന് ഡാന്‍സ് കളിക്കുന്ന പ്രജിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം റീല്‍സിലൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായത്. ഇതിന് പിന്നാലെ പ്രജിനേയും ടീമിനേയും കുറിച്ചുള്ള അന്വേഷണങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ ഡാന്‍സ് സ്റ്റുഡിയോയുടെ വിശേഷം പങ്കുവച്ചെത്തിയിരിക്കുകയാണ് പ്രജിനും സംഘംവും. വെറൈറ്റി മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തങ്ങളുടെ വിശേഷങ്ങള്‍ പ്രജിനും സംഘവും പങ്ക് വെക്കുന്നത്. പലപ്പോഴും 1990-2000 കാലഘട്ടത്തിലെ പാട്ടുകള്‍ക്കാണ് പ്രജിനും സംഘവും ചുവടുവെക്കുന്നത്. മലയാളം പാട്ടുകളോടുള്ള ഇഷ്ടം കൊണ്ടാണിതെന്ന് പ്രജിന് പറയുന്നു.

തന്റെ വിദ്യാര്‍ത്ഥികളില്‍ കൂടുതലും സ്ത്രീകളാണെന്നും അതിനാലാണ് വീഡിയോയിലും സ്ത്രീകളെ തന്നെ കാണുന്നതെന്നും പ്രജിന് പറയുന്നു. ഡോക്ടര്‍, ബിസിനസ് എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് പ്രജിന്റെ വിദ്യാര്‍ത്ഥികള്‍. പലരും വിവാഹിതരും കുട്ടികളുള്ളവരുമാണ്. മകളെ ഡാന്‍സ് സ്കൂളില്‍ ചേര്ക്കനെത്തി ഒപ്പം അമ്മയേയും ഡാന്‍സ് പഠിപ്പിക്കേണ്ടി വന്ന സംഭവം വരെ ടീമംഗങ്ങള്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഡാന്‍സിനോടുള്ള പാഷനും ഈ സ്റ്റുഡിയോയില്‍ കിട്ടുന്ന പോസിറ്റീവ് എനര്‍ജിയുമാണ് തങ്ങളെ ഇവിടെ പിടിച്ചു നിര്‍ത്തുന്നതെന്ന് എന്നാണ് ഇവര്‍ ഒന്നടങ്കം പറയുന്നത്. ചെറുപ്പം മുതലേ തനിക്ക് ഡാന്‍സിനോട് ഇഷ്ടമാണെന്നും പ്ലസ്ടു കഴിഞ്ഞ സമയത്ത് ഒരു കുട്ടിയെ ഡാന്‍സ് പഠിപ്പിച്ചത് ക്ലിക്കായതോടെയാണ് ഇതൊരു പ്രൊഫഷനായി നടത്താന്‍ തുടങ്ങിയത് എന്നും പ്രജിന് പറയുന്നു.
പ്രജിന്റെ സ്റ്റുഡന്റ് ആയിരുന്ന സജിമോളുടെ ആശയമാണ് ഇപ്പോഴത്തെ സ്റ്റുഡിയോ എന്നും പ്രജിന് കൂട്ടിച്ചേര്‍ത്തു. ഡാന്‍സ് സ്റ്റുഡിയോ വിജയകരമായാണ് പോകുന്നതെന്നും അതിന് കാരണം പ്രജിന് തന്നെയാണെന്നും സജിമോളും സാക്ഷ്യപ്പെടുത്തുന്നു. പ്രജിന് നല്ല കഴിവുള്ള വ്യക്തിയാണെന്നാണ് സജിമോള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളും ഇത് സമ്മതിക്കുന്നുണ്ട്. ഓരോ വിദ്യാര്‍ത്ഥികളുടേയും കഴിവ് തിരിച്ചറിഞ്ഞ് പരിശീലനം കൊടുക്കുന്നയാളാണ് പ്രജിന് എന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.
അതേസമയം ഈ സംരംഭം വിജയകരമായി പോകുന്നതിന് കാരണം ഇവിടെയുള്ളവരുടെ കൂടെ സപ്പോര്‍ട്ട് കൊണ്ടാണെന്നാണ് പ്രജിന് പറയുന്നത്. ഡാന്‍സ് സ്കൂളിന്റെ സഹകരണത്തോടെ സിനിമയിലും ഇവര്‍ സഹകരിച്ചിട്ടുണ്ട്. അതേസമയം താന്‍ വിവാഹിതനാണെന്നും തന്റേത് പ്രണയവിവാഹമാണെന്നും പ്രജിന് കൂട്ടിച്ചേര്‍ത്തു. ഭാര്യ നല്ല രീതിയില്‍ തന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും പ്രജിന് പറഞ്ഞു. മറ്റ് പെണ്‍കുട്ടികളില്‍ ഒരാളാകാന്‍ താല്പര്യമില്ലാത്തതിനാലാണ് വീഡിയോയില്‍ ഭാര്യ വരാത്തതെന്നും പ്രജിന് കൂട്ടിച്ചേര്‍ത്തു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications