Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്ര വേണമെങ്കിലും ഫുഡ് കഴിക്കാം, പക്ഷേ...; ശരീരഭാരം നിയന്ത്രിക്കുന്ന രഹസ്യം വെളിപ്പെടുത്തി രേഖ

ദശരഥത്തിലെ ആനിയെ മലയാളികൾ മറന്നുകാണില്ല, ഏയ് ഓട്ടോയിലെ മീനു കുട്ടിയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി തന്നെയായിരിക്കും. ഈ കഥാപാത്രങ്ങളിലൂടെയൊക്കെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് രേഖ. തമിഴ് സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് എത്തിയ രേഖ പിന്നീട് നിരവധി തെന്നിന്ത്യൻ സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ചു.

മലയാളത്തിലും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തു, റാംജി റാവു സ്പീക്കിം​​ഗിലെ വേഷമൊന്നും മലയാളികൾ അങ്ങനെ മറക്കില്ല. ഇപ്പോൾ താൻ എങ്ങനെയാണ് ശരീരഭാരം നിയന്ത്രിക്കുന്നതെന്ന് തുറന്നുപറയുകയാണ് രേഖ. കൈരളി ടി വിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. താൻ നല്ല പോലെ ഭക്ഷണം കഴിക്കുന്ന വ്യക്തിയാണെന്നും എന്നാൽ ഒരുപാട് ഭക്ഷണം കഴിച്ചാലും താൻ നന്നായി ഹാർഡ് വർക്ക് ചെയ്യുമെന്നും രേഖ പറയുന്നു.

Reklha

യോ​ഗ ചെയ്യും ബെൽറ്റ് വലിക്കും, വാക്കിം​ഗിന് പോകും, ഷോപ്പിം​ഗിന് പോകും എല്ലാ വർക്കും താൻ ചെയ്യുെമന്നും രേഖ പറയുന്നു. ഒരു കിലോ ഞണ്ട് കിട്ടിയാലും താൻ കഴിക്കും എന്നും രേഖ പറയുന്നു.

10 ബിരിയാണി കഴിച്ചിട്ട് തടി കുറയുന്നില്ല, കുറയുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. എക്സസൈസ് ചെയ്യണം. സ്ട്രെങ്ത്തണിം​ഗ് ചെയ്യുമ്പോൾ ബോഡി നന്നായിരിക്കും യങ് ലുക്ക് വന്നോളും. എത്ര വേണമെങ്കിലും ഫുഡ് കഴിക്കാം, പക്ഷേ അതിനനുസരിച്ച് നടക്കണം സ്ട്രങ്ത്തണിം​ഗ് ചെയ്യണം.

നമ്മൾ നമ്മളെ നോക്കണം. ഞാൻ എല്ലാ മലയാളി നടിമാരോടും പറയുന്നത് നിങ്ങൾ‌ നിങ്ങളുടെ ദേഹം നോക്കിയില്ലെങ്കിൽ വേറാരും നോക്കാൻ വരില്ല, നിങ്ങളുടെ അച്ഛനും അമ്മയും കൂടെയുണ്ടാവില്ല, സഹോദരനും സഹോദരിയും കൂടെയുണ്ടാവില്ല, ഭർത്താവ് കൂടെയുണ്ടാവില്ല. യോ​ഗയും മെഡിറ്റേഷനുമൊക്കെ ചെയ്യു. ഹാപ്പിയായി ഭക്ഷണം, കഴിക്കൂ, രേഖ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+