തൊട്ടതെല്ലാം പൊന്നാക്കിയ ദീപിക, ഇന്ത്യയില്‍ ഏറ്റവും പ്രതിഫലമുള്ള നടി; ആകെ ആസ്തി അറിയാമോ?
നടി ദീപിക പദുകോണ്‍ മുഖവുരകള്‍ ആവശ്യമില്ലാത്ത താരമാണ്. 2006-ല്‍ ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ദീപിക അഭിനയരംഗത്തേക്ക് എത്തുന്നത്. ഒരു വര്‍ഷത്തിന് ശേഷം 2007-ല്‍ ഷാരൂഖ് ഖാന് നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്കും കാലെടുത്ത് വെച്ചു. അവിടുന്നിങ്ങോട്ട് ദീപിക പദുകോണിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളുടെ അവിഭാജ്യഘടകമായി മാറിയ ദീപിക പദുകോണ്‍ വളരെ പെട്ടെന്ന് തന്നെ താരമൂല്യമുള്ള നായിക നടിയായി മാറി. ലവ് ആജ് കല് (2009), കോക്ക്ടെയില്‍ (2012), യേ ജവാനി ഹേ ദീവാനി (2013), ചെന്നൈ എക്സ്പ്രസ് (2013), ഹാപ്പി ന്യൂ ഇയര്‍ (2014), ബാജിറാവു മസ്താനി (2015), പദ്മാവത് (2018), പത്താന്, ജവാന് (2023), ഫൈറ്റര്‍ (2024) എന്നീ ചിത്രങ്ങളിലൂടെ നായികനിരയിലെ ഒന്നാം സ്ഥാനം ദീപിക അരക്കിട്ടുറപ്പിച്ചു.

ഇന്ന് ബോളിവുഡിലെ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന നടിയാണ് ദീപിക പദുകോണ്‍. ഇന്ന് ദീപികയുടെ 39-ാം പിറന്നാഴാണ്. ഈ അവസരത്തില്‍ താരത്തിന്റെ ആകെ ആസ്തി, പ്രതിഫലം, മറ്റ് സ്വത്തുക്കള്‍ എന്നിവ നമുക്ക് വിശദമായി പരിശോധിക്കാം.
ദീപിക പദുക്കോണിന്റെ മൊത്തം ആസ്തി ഏകദേശം 500 കോടി രൂപയാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ 30 കോടി രൂപയാണ് താരം ഈടാക്കുന്നത്. നടിയുടെ പ്രതിമാസ വരുമാനം 3 കോടി രൂപയാണ്. പ്രതിവര്‍ഷം 40 കോടി രൂപ താരം സമ്പാദിക്കുന്നത്. 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി രൂപയാണ് നടി നികുതിയിനത്തില്‍ മാത്രം അടച്ചത് എന്നാണ് വിവരം.
2022-ല്‍ ഏറ്റവും കൂടുതല്‍ നികുതി അടക്കുന്ന വ്യക്തികളുടെ പട്ടികയില്‍ ഇടം നേടിയ ഏക നടി ദീപിക പദുക്കോണ്‍ ആയിരുന്നു. സിനിമകള്‍ കൂടാതെ ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്നും മറ്റ് പ്രോജക്ടുകളില്‍ നിന്നും ദീപിക വലിയൊരു തുക നേടുന്നുണ്ട്. 82°E എന്ന സ്വന്തം ഫാഷന്‍ ബ്രാന്‍ഡും ദീപികയ്ക്കുണ്ട്. ഒരു ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റിന് നടി ഈടാക്കുന്നത് 8 കോടി രൂപയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ദീപിക പദുക്കോണിന്റെ ആസ്തി 40 ശതമാനമാണ് വര്‍ധിച്ചത്. ദീപിക പദുക്കോണും ജിഗര്‍ ഷായും 2022 നവംബറില്‍ ആണ് 82°E സ്ഥാപിച്ചത്. ആദ്യ ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ വാര്‍ഷിക വരുമാന നിരക്കില്‍ 100 കോടി രൂപയാണ് കമ്പനി നേടിയത്. .ഇക്കണോമിക് ടൈംസ് പറയുന്നതനുസരിച്ച് പുതിയതും നിലവിലുള്ളതുമായ നിക്ഷേപകരില്‍ നിന്ന് 50 കോടി രൂപ സമാഹരിക്കാനാണ് 82°E പദ്ധതിയിടുന്നത്.
2013 ല്‍ ദീപിക പ്രഭാദേവിയില്‍ 16 കോടി രൂപ വിലമതിക്കുന്ന ആഡംബര വീട് വാങ്ങിയിരുന്നു. ദീപിക പദുകോണും രണ്‍വീര്‍ സിംഗും ബാന്ദ്രയിലെ തങ്ങളുടെ സ്വപ്ന ഭവനം വാങ്ങാന്‍ 119 കോടി രൂപയാണ് ചെലവഴിച്ചത്. 11,266 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ ക്വാഡ്രപ്ലെക്സിന് 1,300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രത്യേക ടെറസുണ്ട്, ഷാരൂഖ് ഖാന്റെ വീടായ മന്നത്തിന് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
വോര്‍ലിയിലെ ബ്യൂമോണ്ട് ടവേഴ്സിലെ 5 ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റിലാണ് ദമ്പതികള്‍ താമസിക്കുന്നത്. ഇതിന് താരദമ്പതികള്‍ക്ക് 40 കോടി രൂപ ചിലവായി. അലിബാഗില്‍ 22 കോടി രൂപ വിലമതിക്കുന്ന ഒരു ബംഗ്ലാവും ദമ്പതികള്‍ വാങ്ങിയിട്ടുണ്ട്. റേഞ്ച് റോവര്‍, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി ആഡംബര കാറുകള്‍ ദീപികയുടെ പക്കലുണ്ട്.
1.67 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് മെയ്ബാക്ക് എസ് 500, ഔഡി എ8, ഒ ൗഡി ക്യു7 എന്നിവയുള്‍പ്പെടെ ഒരു ജോടി ആഡംബര ഔഡി കാറുകള്‍ താരത്തിന്റെ പക്കലുണ്ട്. ഈ കാറുകള്‍ക്ക് യഥാക്രമം 1.57 കോടി രൂപയും 93.35 ലക്ഷം രൂപയുമാണ് വില. എപ്പിഗാമിയ, സൂപ്പര്ടെയില്സ് തുടങ്ങി നിരവധി സ്റ്റാര്‍ട്ടപ്പുകളിലും നടി നിക്ഷേപം നടത്തിയിട്ടുണ്ട്. 8 ലക്ഷം രൂപ വിലമതിക്കുന്ന ടിസോട്ട് ക്ലാസിക് പ്രിന്‍സ് ഡയമണ്ട്സ് വാച്ച് ഉള്‍പ്പെടെ നിരവധി വിലയേറിയ സ്വത്തുക്കളും ദീപികയ്ക്കുണ്ട്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications