'ബ്രേക്ക്ഫാസ്റ്റിനിടെ അവള് കരഞ്ഞുകൊണ്ടിരുന്നു, ഞാന്‍ നിസഹായനായി'; ദീപികയുടെ വിഷാദത്തെക്കുറിച്ച് രണ്‍വീര്‍
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ താരപ്പൊലിമയും സ്വാധീനവുമുള്ള ദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും. ഇരുവരുടെയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും വലിയ ആഘോഷമായിരുന്നു.
ആറു വര്‍ഷത്തെ ഡേറ്റിംഗിന് ശേഷം 2018 ല്‍ ഇറ്റലിയില്‍ സ്വപ്നതുല്യമായ ഒരു വേദിയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. ഇടക്കാലത്ത് ഇരുവരും പിരിയുന്നുവെന്നൊക്കെ അഭ്യൂഹങ്ങള്‍ പരന്നുവെങ്കിലും ആ വാര്‍ത്തകള്‍ക്കിടയിലാണ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞുണ്ടാകുന്നത്. ഇതോടെ വേര്‍പിരിയുകയാണെന്ന മട്ടിലുള്ള വാര്‍ത്തകള്‍ക്കും ശമനമായി.

വിവാഹത്തിനൊക്കെ മുന്‍പ് താന്‍ ഒരു വിഷാദരോഗിയായിരുന്നുവെന്നും അതിന് ചികിത്സ തേടിയതുമൊക്കെ ദീപിക പദുകോണ്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് സങ്കീര്‍ണമായ അവസ്ഥകളിലൂടെ കടന്നുപോയെങ്കിലും കൃത്യമായ ചികിത്സയും മരുന്നുകളും കൗണ്‍സിലിങ്ങുമാണ് തന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നതെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ വിഷാദാവസ്ഥയെ പ്രണയത്തിന്റെ ആദ്യകാലങ്ങളില്‍ രണ്‍വീര്‍ എങ്ങനെ കൈക്കാര്യം ചെയ്തുവെന്ന് ദീപിക വെളിപ്പെടുത്തിയിരിക്കുകയാണ്. 'കോഫി വിത്ത് കരണ്‍' എന്ന ചാറ്റ്ഷോയിലാണ് ദീപികയുടെ വെളിപ്പെടുത്തല്‍.
തന്റെ ഈ അവസ്ഥയെ കുറിച്ച് രണ്‍വീര്‍ നന്നായി മനസിലാക്കിയിരുന്നു എന്ന് ദീപിക പറയുമ്പോഴും വലിയ നിസഹായാവസ്ഥയിലൂടെയാണ് അദ്ദേഹം ആ ഘട്ടങ്ങളില്‍ കടന്നുപോയതെന്ന് അവര്‍ പറയുന്നു.
രണ്‍വീര്‍ എപ്പോഴും പിന്തുണച്ചിരുന്നെങ്കിലും അക്കാലങ്ങളില്‍ താന്‍ നേരിട്ട മാനസിക ബുദ്ധിമുട്ടുകള്‍ മനസിലാക്കാനും അതു കൈക്കാര്യം ചെയ്യാനും അദ്ദേഹത്തിന് അറിയില്ലായിരുന്നു. തങ്ങളുടെ ഒരുമിച്ചുള്ള ആ നാളുകള്‍ ഒട്ടും സുഗമമുള്ളതായിരുന്നില്ല. എന്നാല്‍പോലും രണ്‍വീര്‍ തനിക്ക് ഒരു 'സുരക്ഷിതമായ സ്പേസ്' നല്‍കിയെന്നും വെല്ലുവിളി നിറഞ്ഞ ആ സമയത്ത് അപാരമായ ക്ഷമ കാണിച്ചുവെന്നും ദീപിക തുറന്നുസമ്മതിച്ചു.
ദീപികയെ വിഷാദം ബാധിച്ചപ്പോള്‍ താന്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് രണ്‍വീറും അഭിമുഖത്തില്‍ വെളിപ്പെടുത്തി. 2014 ല്‍ ഞാന്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിലായിരിക്കുമ്പോള്‍ ദീപിക വിളിച്ചു. 'എനിക്ക് ഇരുട്ടിലാകുന്ന അവസ്ഥ തോന്നുന്നു. നിങ്ങള്‍ക്ക് വീട്ടിലേക്ക് വരാമോ?' ഞാന്‍ കോള്‍ കട്ട് ചെയ്തു നേരെ ബൈക്കെടുത്ത് അവളുടെ വീട്ടിലേക്ക് പോയി. ദീപികയെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ടായിരുന്നു. അവള് എന്റെ മുന്നിലുണ്ട്, എന്നെ നോക്കുന്നുണ്ട്, പക്ഷേ അവളുടെ മനസ് അവിടെ ഇല്ലായിരുന്നു.
താനും ദീപികയും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍, അവള് നിരന്തരം കരഞ്ഞുകൊണ്ടിരുന്നു. ആ നിമിഷം തനിക്ക് നിസഹായത അനുഭവപ്പെട്ടു. ആശ്വസിപ്പിക്കാന്‍ കഴിയാതെ അവള് കരയുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഞാന്‍ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി, നിനക്ക് എന്താണ് സംഭവിച്ചതെന്നും ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നും ചോദിച്ചു. ഇത് ഞാന്‍ വ്യക്തമായി ഓര്‍മ്മിക്കാന്‍ കാരണം ആ നിമിഷം ഞാന്‍ പൂര്‍ണമായും നിസഹായനായിരുന്നു.
ദീപികയുടെ മാനസികാവസ്ഥയില്‍ ഏറെ ആശങ്കാകുലനായ രണ്‍വീര്‍ ബംഗളുരുവില്‍ നിന്ന് തന്റെ മാതാപിതാക്കളെയും സഹോദരിയെയും വിളിക്കാന്‍ തീരുമാനിച്ചു. ആ പ്രയാസകരമായ ഘട്ടത്തില്‍ രണ്‍വീര്‍ തന്റെ വികാരങ്ങള്‍ തള്ളിക്കളയാതെ സ്വയം പ്രകടിപ്പിക്കാന്‍ സുരക്ഷിതമായ ഇടം അദ്ദേഹം സൃഷ്ടിച്ചുവെന്ന് ദീപിക പറഞ്ഞു.
'ഇറ്റ്സ് ഓകെ' എന്നൊക്കെ പറഞ്ഞ് തന്റെ വികാരങ്ങളെ അവഗണിച്ചില്ല. തന്റെ വിഷാദം പൂര്‍ണമായി മനസിലായില്ലെങ്കിലും, അദ്ദേഹം വലിയ പിന്തുണയും അപാരമായ ക്ഷമയും പ്രകടിപ്പിച്ചു. ഈ അനുഭവം അദ്ദേഹം എങ്ങനെയുള്ള വ്യക്തിയാണെന്ന് വെളിപ്പെടുത്തിയെന്നും ദീപിക പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications