ജവാനില്‍ നയന്‍താരയേക്കാള്‍ പ്രതിഫലം, ബോളിവുഡില്‍ ക്വീന്‍ ദീപിക തന്നെ, ആസ്തി ഇത്ര

ബോളിവുഡിന്റെ താരറാണിയാരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഇപ്പോഴുണ്ടാവൂ. അത് ദീപിക പദുക്കോണ്‍. നിലവില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് അവര്‍. ബോളിവുഡില്‍ ഈ വര്‍ഷം രണ്ട് ബംപര്‍ ഹിറ്റുകളാണ് നടിയുടെ പേരില്‍ ഉള്ളത്. അടുത്തിടെ ഇറങ്ങിയ ജവാനിലെ അതിഥി വേഷം നായികയേക്കാള്‍ കൂടുതല്‍ കൈയ്യടി നേടിയിരുന്നു.

അതേസമയം ചിത്രത്തിനായി നടി വാങ്ങിയ പ്രതിഫലവും റെക്കോര്‍ഡായിരുന്നു. എന്നാല്‍ ആരാധകര്‍ നടിയുടെ ആസ്തി എത്രയാണെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഒരു ചിത്രത്തിന് നടിക്ക് ലഭിക്കുന്ന പ്രതിഫലവും അവര്‍ക്ക് അറിയേണ്ടതുണ്ട്. അത് എത്രയാണെന്ന് നോക്കാം.

deepika-padukone

ബോളിവുഡിലെ തിരിക്കേറിയ നടി

ബോളിവുഡില്‍ നടിമാരില്‍ ആദ്യ രണ്ടില്‍ നില്‍ക്കുന്ന നടിയാണ് ദീപിക പദുക്കോണ്‍. പ്രിയങ്ക ചോപ്രയുമായിട്ടാണ് നടിയുടെ മത്സരം. പരസ്യങ്ങളില്‍ നിന്നും, വമ്പന്‍ ചിത്രങ്ങളില്‍ നിന്നും നടി പ്രതിഫലം നേടുന്നുണ്ട്.

അതുപോലെ 82 ഡിഗ്രി സെല്‍ഷ്യസ് എന്ന സ്വന്തം ബ്യൂട്ടി ബ്രാന്‍ഡും ദീപികയ്ക്കുണ്ട്. 2022ല്‍ ഏറ്റവും കൂടുതല്‍ നികുതി അടച്ച നടി കൂടിയണ് ദീപിക.

ദീപികയുടെ ആസ്തി

ദീപികയുടെ മൊത്തം ആസ്തി 60 മില്യണ്‍ യുഎസ് ഡോളര്‍ വരും. അതായത് ഇന്ത്യന്‍ രൂപ 500 കോടി വരും. ഒരു ചിത്രത്തിനായി ദീപിക മുപ്പത് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയം നടിയുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

പഠാനിലൂടെ ആയിരം കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ നടിയായും ദീപിക മാറിയിരുന്നു. മൂന്ന് കോടി രൂപയാണ് ദീപികയുടെ മാസ വരുമാനം. വര്‍ഷത്തില്‍ നാല്‍പ്പത് കോടിയും ദീപിക സമ്പാദിക്കുന്നുണ്ട്. ജവാനില്‍ നായികയായ നയന്‍താര വാങ്ങിയതിനേക്കാള്‍ പ്രതിഫലം ദീപിക വാങ്ങിയിട്ടുണ്ട്. 15നും മുപ്പതിനും ഇടയിലാണ് ഈ പ്രതിഫലം. നയന്‍താരയ്ക്ക് ലഭിച്ചത് 11 കോടിയാണ്.

പരസ്യ വരുമാനം ഇങ്ങനെ

വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തിലൂടെ നല്ലൊരു വരുമാനം ദീപികയ്ക്ക് ലഭിക്കുന്നുണ്ട്. ഒരു പരസ്യത്തിന് എട്ട് കോടി രൂപയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രതിഫലകാര്യത്തില്‍ 40 ശതമാനത്തിന്റെ വളര്‍ച്ചയാണ് ദീപിക രേഖപ്പെടുത്തിയത്.

4 വര്‍ഷത്തെ കുതിപ്പ്

2022ല്‍ 357 കോടി രൂപയായിരുന്നു ദീപികയുടെ ആസ്തി. 2021ല്‍ ഇത് വെറും നാല്‍പ്പത് മില്യണ്‍ യുഎസ് ഡോളറായിരുന്നു. ഏകദേശം 330 കോടി വരും. 2020ല്‍ ഇത് 36 മില്യണ്‍ ഡോളറായിരുന്നു. ഇത് മുന്നൂറ് കോടി വരും. 2019ല്‍ ഇത് 270 കോടിയായിരുന്നു. നാല് വര്‍ഷം കൊണ്ടാണ് സമ്പാദ്യം 230 കോടി വര്‍ധിപ്പിച്ച് 500 കോടിയായി ഉയര്‍ന്നത്.

സ്വന്തം ബ്രാന്‍ഡിലും വരുമാനം

ദീപികയ്ക്ക് സ്വന്തമായി 82 ഡിഗ്രി സെല്‍ഷ്യസ് എന്ന ബ്രാന്‍ഡുണ്ട്. ജിഗര്‍ ഷായുമായി ചേര്‍ന്നാണ് ഇത് ആരംഭിച്ചത്. 2022 നവംബറിലായിരുന്നു തുടക്കം. 12 മില്യണ്‍ യുഎസ് ഡോളര്‍ അഥവാ നൂറ് കോടി രൂപയാണ് ഇതിന്റെ വാര്‍ഷിക വരുമാനം. ലോഞ്ച് ചെയ്ത് ആദ്യ എട്ട് മാസത്തിനുള്ളിലാണ് ഇത്രയും വലിയ ലാഭമുണ്ടായത്.

വീടുകളോടും താല്‍പര്യം

ദീപികയ്ക്ക് വീടുകള്‍ സ്വന്തമാക്കുന്നത് ഹോബിയാണ്. പ്രഭാദേവിയില്‍ 16 കോടി വിലയുള്ള ഒരു ആഡംബര വീട് 2013ല്‍ നടി സ്വന്തമാക്കിയിരുന്നു. 119 കോടി മുടക്കി ബാന്ദ്രയില്‍ ദീപികയും ഭര്‍ത്താവ് രണ്‍വീറും ചേര്‍ന്ന് സ്വപ്‌ന ഭവനവും സ്വന്തമാക്കിയിരുന്നു.

ഷാരൂഖ് ഖാന്റെ മന്നത്തിന് സമീപത്താണ് ഈ വീടുള്ളത്. വര്‍ളിയിലെ നാല്‍പ്പത് കോടി വിലയുള്ള അപ്പാര്‍ട്‌മെന്റ് ദീപികയും രണ്‍വീറും താമസിക്കുന്നത്. അലിബാഗില്‍ 22 കോടിയുടെ ഒരു ബംഗ്ലാവും ഇവര്‍ക്കുണ്ട്.

നടിയുടെ കാര്‍ ശേഖരം

നിരവധി ആഡംബര കാറുകള്‍ ദീപികയ്ക്കുണ്ട്. റേഞ്ച് റോവര്‍, മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു എന്നിവ അതില്‍ വരുന്നു. മെഴ്‌സിഡസിന്റെ മെയ്ബാക്ക് എസ്500 ആണ് ഇതില്‍ പ്രമുഖന്‍. 1.67 കോടിയാണ് ഇതിന്റെ വില.

ഓഡി എ8, ഓഡി ക്യു7, എന്നിവയും നടിയുടെ ശേഖരത്തിലുണ്ട്. 1.57 കോടി, 93.55 ലക്ഷം എന്നിങ്ങനെയാണ് ഇതിന്റെ വില. ബിഎംഡബ്ല്യു 5 സീരീസും നടിയുടെ കൈവശമുണ്ട്. 64 ലക്ഷമാണ് ഇതിന്റെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+