ബാഡ്മിന്റണ്‍ താരമാകുമായിരുന്ന ദീപിക എങ്ങനെ ബോളിവുഡിലെ റാണിയായി? അറിയാമോ ആ കഥ?
ബോളിവുഡും കടന്ന് ഹോളിവുഡില്‍ എത്തി നില്ക്കുന്ന ദീപിക പദുകോണിന് ഇന്ന് 38 വയസ്. 17 വര്‍ഷമായി ബിഗ് സ്ക്രീനില്‍ തിളങ്ങി നില്ക്കുന്ന ദീപിക പദുകോണ്‍ ഇന്ന് ഇന്ത്യന്‍ നടിമാരില്‍ താരപ്രഭകൊണ്ടും ആസ്തി കൊണ്ടും മുന്‍പന്തിയില്‍ നില്ക്കുന്ന താരമാണ്. അതിനാല്‍ തന്നെയാണ് വളരെ പെട്ടെന്ന് തന്നെ ആഗോള വിനോദ വ്യവസായത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചത്.
2018-ല്‍ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളില്‍ ഒരാളായി ദീപിക തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ടൈം 100 ഇംപാക്ട് അവാര്‍ഡ് ലഭിച്ചതും താരത്തിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. 2020-ല്‍, അവര്‍ ലൂയിസ് വിട്ടന്റെ ആദ്യത്തെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി. രണ്ട് വര്‍ഷത്തിന് ശേഷം ആഡംബര ജ്വല്ലറി ബ്രാന്‍ഡായ കാര്‍ട്ടിയറിന്റെ പ്രാരംഭ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി ചരിത്രം സൃഷ്ടിച്ചു.

1986 ജനുവരി 5 ന് ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗനിലാണ് ദീപിക പദുക്കോണ്‍ ജനിച്ചത്. പിതാവ് പ്രകാശ് പദുക്കോണ്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ കളിക്കാരനാണ്. അമ്മ ഉജ്ജല ഒരു മുന്‍ ട്രാവല്‍ ഏജന്റാണ്. ഇളയ സഹോദരി അനീഷ ഒരു പ്രൊഫഷണല്‍ ഗോള്‍ഫ് താരമനാണ്. മാനസികാരോഗ്യ ബോധവല്‍ക്കരണത്തിനായി പ്രവര്‍ത്തിക്കുന്ന ലൈവ് ലവ് ലാഫ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സിഇഒ കൂടിയാണ് അനീഷ.
2015 ല്‍ ദീപിക പദുകോണാണ് ഇത് സ്ഥാപിച്ചത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2018 നവംബറില്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍ വെച്ചായിരുന്നു രണ്‍വീര്‍ സിംഗുമായുള്ള ദീപിക പദുകോണിന്റെ വിവാഹം. ബാംഗ്ലൂരിലെ സോഫിയ ഹൈസ്കൂളിലും മൗണ്ട് കാര്‍മല്‍ കോളേജിലുമാണ് ദീപിക പഠിച്ചത്. ചെറുപ്പത്തില്‍ ദീപിക ബാഡ്മിന്റണ്‍ കളിക്കുകയും സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പില്‍ എത്തുകയും ചെയ്തിരുന്നു.
എന്നാല്‍ സ്പോര്‍ട്സ് അല്ല തന്റെ വഴി എന്ന് തിരിച്ചറിഞ്ഞ ദീപിക മോഡലിംഗിലേക്ക് കടക്കുകയായിരുന്നു. അതിനെ കുറിച്ച് ഒരിക്കല്‍ ദീപിക പറഞ്ഞത് ഇപ്രകാരമായിരുന്നു. ' ഞാന്‍ പത്താം ക്ലാസ് വരെ ബാഡ്മിന്റണ്‍ കളിച്ചു. സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പുകളില്‍ വരെ എത്തിയിരുന്നു, എന്നാല്‍ ഒരു ദിവസം എനിക്ക് കളി ഉപേക്ഷിക്കാമോ എന്ന് ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു, അദ്ദേഹം ഒട്ടും അസ്വസ്ഥനായില്ല,' ദീപിക പറഞ്ഞു.
2004 ല്‍, ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഫാഷന്‍ സ്റ്റൈലിസ്റ്റായ പ്രസാദ് ബിഡപയുടെ മാര്‍ഗനിര്‍ദേശപ്രകാരം ദീപിക പദുകോണ്‍ മോഡലിംഗ് ആരംഭിച്ചു. കിംഗ്ഫിഷറിനും ലിറിലിനും വേണ്ടി താരം മോഡലായി പ്രത്യക്ഷപ്പെട്ടു. 2006-ല്‍, ഹിമേഷ് രേഷ്മിയയുടെ സൂപ്പര്‍ ഹിറ്റ് ആല്‍ബമായ ആപ് കാ സുരൂരിലെ നാം ഹേ തേരാ എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയില്‍ ദീപിക അഭിനയിച്ചു.
അതേ വര്‍ഷം തന്നെ ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. അടുത്ത വര്‍ഷം ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം ഇരട്ടവേഷത്തില്‍ അഭിനയിച്ചു. ഓം ശാന്തി ഓം 2007-ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഹിന്ദി ചിത്രമായി മാറി. ഇത് ബോളിവുഡിലെ തിരക്കുള്ള നായിക എന്ന നിലയിലേക്ക് അവരെ എത്തിച്ചു.
2009ല്‍ പുറത്തിറങ്ങിയ ചാന്ദ്നി ചൗക്ക് ടു ചൈന എന്ന ചിത്രമായിരുന്നു താരത്തിന്റെ അടുത്ത വലിയ പ്രോജക്റ്റ്. ബോക്സ് ഓഫീസ് പരാജയമായിരുന്നെങ്കിലും ദീപികയുടെ ആക്ഷന്‍ സീക്വന്‍സുകള്‍ കൈയടി നേടി. ഇതുവരെ ദീപിക പദുകോണ്‍ 40 ലധികം സിനിമകള്‍ ചെയ്തിട്ടുണ്ട്. യേ ജവാനി ഹേ ദീവാനി, ചെന്നൈ എക്സ്പ്രസ്, ഗോലിയോന്‍ കി രസ്ലീല രാം-ലീല, ബാജിറാവു മസ്താനി, പദ്മാവത് എന്നിവയാണ് അവരുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ചിലത്
വിന് ഡീസലിനൊപ്പം 2017ല്‍ പുറത്തിറങ്ങിയ എക്സ്എക്സ്എക്സ്: റിട്ടേണ്‍ ഓഫ് ക്സാന്‍ഡര്‍ കേജ് എന്ന ചിത്രത്തിലൂടെയാണ് അവര്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2023 ല്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച പത്താന്, ജവാന് തുടങ്ങിയവ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളായി. ഫൈറ്റര്‍, സിങ്കം എഗെയ്ന്, കല്‍ക്കി 2898 എഡി എന്നിവയാണ് ഈ വര്‍ഷം വരാനിരിക്കുന്ന ദീപികയുടെ ചിത്രങ്ങള്‍.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications