ബോളിവുഡിലെ റോയൽ കപ്പിള്‍സ്, ദീപികയുടെയും രണ്‍വീറിന്റെയും ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇങ്ങനെ

ബോളിവുഡിലെ ഹോട്ട് കപ്പിള്‍സ് എന്ന് വിളിപ്പേരുള്ളവരാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. കഴിഞ്ഞ ദിവസം ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍ സംപ്രേഷണം ചെയ്യുന്ന കോഫി വിത്ത് കരണിന്റെ സീസണ്‍ എട്ടില്‍ അതിഥികളായി ഇവരായിരുന്നു എത്തിയത്. ഇതോടെ ബിടൗണില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ദീപ് വീര്‍. വിവാഹത്തെ കുറിച്ചും, ദീപികയെ പ്രപ്പോസ് ചെയ്തതിനെ കുറിച്ചുമെല്ലാം രണ്‍വീര്‍ തുറന്ന് പറഞ്ഞിരുന്നു.

അതിനൊക്കെ പുറമേ 2018ല്‍ ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോയും പുറത്തിറക്കിയിരുന്നു. ഇത് വൈറലായിരിക്കുകയാണ്. ബോളിവുഡിലെ ദമ്പതിമാരില്‍ സമ്പത്ത് കൊണ്ട് ഇരുവരും വളരെ മുന്നിലാണ്. അത് എത്രയാണെന്ന് നോക്കാം.രണ്‍വീര്‍ സിംഗ് ഗോലിയോന്‍ കി രാസ്‌ലീല രാംലീല എന്ന ചിത്രത്തിലൂടെ പ്രശസ്തനായത്. ബാജിറാവു മസ്താനി, പദ്മാവത്, സിമ്പ, ഗല്ലി ബോയ്, എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.

ranveer-singh-deepika-padukone

ബോക്‌സോഫീസില്‍ കരുത്തേറിയ താരമായത് കൊണ്ട് തന്നെ താരത്തിന്റെ ആസ്തിയും അതുപോലെ ഉയര്‍ന്നിട്ടുണ്ട്. 362 കോടിയാണ് രണ്‍വീറിന്റെ ആസ്തി. പ്രതിഫലത്തിന്റെ കാര്യത്തിലും രണ്‍വീര്‍ കുറച്ച് മുന്നിലാണ്. ഇരുപത് കോടിയാണ് ഒരു ചിത്രത്തിനായി രണ്‍വീര്‍ വാങ്ങുന്ന പ്രതിഫലം. വാര്‍ഷിക വരുമാനമായി 21 കോടി താരം സമ്പാദിക്കുന്നുണ്ട്. ഫോബ്‌സിന്റെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ രണ്‍വീര്‍ ഏഴാം സ്ഥാനാണ്. 2012 മുതല്‍ പട്ടികയില്‍ സ്ഥിരമായി ഇടംപിടിക്കുന്നുണ്ട് രണ്‍വീര്‍.

കഴിഞ്ഞ വര്‍ഷം വിരാട് കോലിയെ മറികടന്ന് ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സെലിബ്രിറ്റിയാവാനും രണ്‍വീറിന് സാധിച്ചിരുന്നു. 181.7 മില്യണ്‍ ആയിരുന്നു രണ്‍വീറിന്റെ ബ്രാന്‍ഡ് മൂല്യം. വിരാട് കോലിക്കിത് 179.6 മില്യണ്‍ ആയിരുന്നു. അതേസമയം രണ്‍വീറിന്റോയി നേരത്തെ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങള്‍ വന്‍ പരാജയമായിരുന്നു. പിന്നീട് റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍വീര്‍ തിരിച്ചുവന്നത്.

ചിത്രത്തിനായി 25 കോടിക്കും, 45 കോടിക്കും ഇടയിലാണ് താരം പ്രതിഫലം വാങ്ങിയത്. പരസ്യങ്ങള്‍ക്കായി അഞ്ച് കോടി വീതം രണ്‍വീര്‍ വാങ്ങാറുണ്ട്. അതുപോലെ ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റിനും 80 ലക്ഷം രൂപ താരത്തിന് ലഭിക്കും. ഫോളോവേഴ്‌സിന്റെ എണ്ണമാണ് ഇതിന് കാരണം. റേഞ്ച് റോവര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് എസ്, മെഴ്‌സിഡസ് ജിഎല്‍എസ്, ജാഗ്വര്‍ എക്‌സ്‌ജെഎല്‍, ലമ്പോര്‍ഗിനി ഉറൂസ്, ഫെരാരി, മെഴ്‌സിഡസ് മേയ്ബാച്ച് ജിഎല്‍എസ്, വാനിറ്റി വാന്‍ എന്നിവയും രണ്‍വീറിന് സ്വന്തമായിട്ടുണ്ട്.

അതേസമയം ദീപിക പദുക്കോണ്‍ ഒരു ചിത്രത്തിനായി 13 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. പദ്മാവതിനായിരുന്നു ഈ പ്രതിഫലം. ഈ ചിത്രത്തില്‍ സഹതാരങ്ങളേക്കാള്‍ കൂടുതലായിരുന്നു ദീപികയുടെ പ്രതിഫലം. 497 കോടിയാണ് ദീപികയുടെ ആസ്തി. രണ്‍വീറിന്റെയും ദീപികയുടെയും ആസ്തി ചേര്‍ത്താല്‍ 860 കോടി രൂപ വരും. ബോളിവുഡിലെ തന്നെ ഏറ്റവും ആസ്തിയുള്ള സെലിബ്രിറ്റി ദമ്പതിമാരായി ഇതോടെ രണ്‍വീറും ദീപികയും മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+