'എല്ലാം അറിഞ്ഞിട്ടും അവർ ദിലീപിന്റെ ചുമൽ തിരുമ്മാൻ പോകുന്നു, നാണക്കേട്'! തുറന്നടിച്ച് ഗായിക ചിന്മയി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയില്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. റിപ്പോര്‍ട്ടിലെ പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ വലിയ തോതിലുളള പ്രശ്‌നങ്ങളാണ് നേരിടുന്നത് എന്നത് വ്യക്തം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം നിരവധി മീടൂ ആരോപണങ്ങളും പുറത്തേക്ക് വന്നു.
എന്നാല്‍ ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുളള അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയവര്‍ കേസുമായി മുന്നോട്ട് പോകാന്‍ സഹകരിക്കാത്തത് കാരണമാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ തീരുമാനത്തിനെതിരെ നടി പാര്‍വ്വതി തിരുവോത്ത് കഴിഞ്ഞ ദിവസം രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു.

ഹേമാ കമ്മി്റ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമായല്ലോ എന്നും എന്തെങ്കിലും തീരുമാനമായോ എ്ന്നുമാണ് പാര്‍വ്വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചത്. ഇപ്പോള്‍ പാര്‍വ്വതിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. പാര്‍വ്വതി ഉന്നയിച്ചത് തീര്‍ത്തും പ്രസക്തമായ ഒരു ചോദ്യം ആണെന്ന് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ചിന്മയി പറയുന്നു.
ഹേമ കമ്മിറ്റിയുണ്ടാക്കിയത് തന്നെ അതിജീവിതകളുടെ സംരക്ഷണം ഉദ്ദേശിച്ച് കൊണ്ടാണ്. പോലീസ് അന്വേഷണത്തില്‍ എന്ത് സംരക്ഷണമുണ്ടാകും എന്ന ശരിയായ ചോദ്യം തന്നെയാണ് അവര്‍ ഉന്നയിച്ചത്. എന്തുകൊണ്ടാണ് റിമ കല്ലിങ്കലും പാര്‍വ്വതിയും അപ്രഖ്യാപിത നിരോധനം നേരിടേണ്ടി വരുന്നത്. മറുവശത്ത് കരാര്‍ കൊടുത്ത് പീഡിപ്പിച്ചുവെന്ന് അറിഞ്ഞിട്ടും ദിലീപിന് വലിയ പ്രമോഷന്‍ ലഭിക്കുന്നു, ചിന്മയി കുറ്റപ്പെടുത്തി.
മലയാളം, തമിഴ് സിനിമാ രംഗങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഇല്ല. എന്നാല്‍ മലയാളത്തില്‍ കുറഞ്ഞ പക്ഷം അവര്‍ക്ക് ഒരു ഹേമാ കമ്മിറ്റിയെങ്കിലും ഉണ്ട്. അത് തുടക്കത്തില്‍ തനിക്ക് വളരെ അധികം സന്തോഷം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ഒരു സഹപ്രവര്‍ത്തകയ്ക്ക് വലിയൊരു ദുരന്തം സംഭവിച്ചു എന്ന് അറിഞ്ഞിട്ടും സ്ത്രീകള്‍ പോയി ദിലീപിന്റെ ചുമല്‍ തിരുമ്മുകയാണ് എന്നത് അപമാനകരമാണ്, ചിന്മയി പറഞ്ഞു.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാളത്തിലെ അഭിനേത്രികള്‍ തുറന്ന് പറച്ചിലുകളുമായി രംഗത്ത് വന്നതിന് അഭിനന്ദിച്ച് ചിന്മയി രംഗത്ത് വന്നിരുന്നു. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രവര്‍ത്തനങ്ങളേയും ചിന്മയി അഭിനന്ദിക്കുകയുണ്ടായി. ഇത്തരത്തില്‍ സ്ത്രീകള്‍ ഒരുമിച്ച് നിന്നുളള പ്രവര്‍ത്തനം വേറെ ഒരു ഇന്‍ഡസ്ട്രിയിലും കാണാന്‍ സാധിക്കില്ല. തങ്ങള്‍ നേരിട്ട ലൈംഗിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതാണെന്നും ഇത്തരത്തിലുളള പിന്തുണ തനിക്ക് ലഭിച്ചിട്ടില്ലെന്നും ചിന്മയി ചൂണ്ടിക്കാട്ടുകയുണ്ടായി.












Click it and Unblock the Notifications