Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദേവിക പ്രസവിച്ചു, എമർജൻസി സീനായി, ബോധമില്ലാത്ത അവസ്ഥയായിരുന്നു'; വീഡിയോയുമായി വിജയ് മാധവ്

ജീവിതത്തിലെ സുന്ദരനിമിഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട് നടി ദേവിക നമ്പ്യാരും ഭർത്താവും ഗായകവുമായ വിജയ് മാധവും. രണ്ടാമത്തെ കൺമണിക്കുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ദേവിക വീണ്ടും ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം താരങ്ങൾ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരുവരും. പ്രസവിച്ച് അഞ്ച് ദിവസം കഴിഞ്ഞിട്ടാണ് ഇപ്പോൾ ഈ വീഡിയോ പങ്കിടുന്നതെന്നും പ്രസവ സമയത്ത് ചില പ്രതിസന്ധകൾ നേരിട്ടതായും ഇരുവരും പറഞ്ഞു. ദേവിക ബോധമില്ലാത്ത അവസ്ഥയിരുന്നുവെന്നും താൻ ശരിക്കും വല്ലാത്ത സാഹചര്യത്തിലൂടെയാണ് കടന്ന് പോയതെന്നും വിജയ് മാധവ് പറഞ്ഞു. വിജയിയുടെ വാക്കുകളിലേക്ക്

evika-173

'ദേവിക പ്രസവിച്ചു, 30നായിരുന്നു, മകളാണ്. ഭയങ്കര പ്ലാനിങ്ങൊക്കെയായിരുന്നു, പെട്ടിപാക്കിങ് , അൺബോക്സിങ്, പക്ഷെ എല്ലാം ചീറ്റിപ്പോയി. രണ്ടാം തിയതി അഡ്മിറ്റായി 7 നൊക്കെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

30 ന് അർധരാത്രി എന്റെ സഹോദരിയെ എയർപോർട്ടിൽ ഡ്രോപ് ചെയ്ത് തിരിച്ചെത്തിയപ്പോഴേക്കും ദേവിക പറയുന്നു വാട്ടർബ്രേക്കായോന്ന് സംശയമുണ്ടെന്ന്. പ്രതീക്ഷിക്കാത്തത് ആയോണ്ട് പെട്ടെന്ന് എല്ലാം വാരിക്കൂട്ടി ആശുപത്രിയിലെത്തി. ഇവിടെയൊരു എമർജൻസി സീനായിരുന്നു. നോർമലല്ലായിരുന്നു, അബ്നോർമലായി പോയി കാര്യങ്ങൾ. എന്തായാലും പിന്നീട് എല്ലാം ശുഭമായി. ആദ്യത്തേത് സൂപ്പർ സുഖപ്രസവമായിരുന്നു, എന്നാൽ രണ്ടാമത്തേത് അങ്ങനെ അല്ലായിരുന്നു, പേടിച്ചുപോയി. അമ്മയും കുട്ടിയും ഇപ്പോൾ സുഖമായിരിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ആകും. എന്തായാലും അമ്മയും കുട്ടിയും സന്തോഷത്തോടെ ഇരിക്കുന്നു.

ഒരു ദിവസം പുള്ളിക്കാരി ബോധമില്ലാതെ കിടക്കുകയായിരുന്നു, അത് കണ്ട് എന്റെ കിളിപോയി. ദേവിക പറയുന്നത് ഞാൻ മരിച്ചുപോയെന്നാണ് തോന്നിയത്, സ്വപ്നലോകത്ത് നിന്ന് കാണുന്നത് പോലെയായിരുന്നു ചുറ്റിലുമുള്ള കാര്യങ്ങൾ നേരിയ ബോധാവസ്ഥയിൽ തോന്നിയത്. ഇതുപോലൊരു എമർജൻസി സത്യമായി പ്രതീക്ഷിച്ചിരുന്നില്ല.

ബാഗ് പാക്കങിന്റെ ട്രയൽ വീഡിയോ ദേവിക എടുത്തുവെച്ചിരുന്നു. അങ്ങനെ പാക്ക് ചെയ്ത് വെച്ചോണ്ട് ആവശ്യം പെട്ടെന്ന് വന്നപ്പോൾ ആ ബാഗുമെടുത്ത് ഇങ്ങോട്ട് ഓടാൻ പറ്റി. കഴിഞ്ഞ തവണ പ്രസവിച്ചപ്പോൾ തന്നെ വിവരങ്ങളൊക്കെ പങ്കുവെച്ചിരുന്നു. എന്നാൽ ഇത്തവണ അത്തരമൊരു അവസ്ഥയായിരുന്നില്ല. ഇപ്പോൾ പ്രസവിച്ച് അഞ്ച് ദിവസം കഴിഞ്ഞു. എന്തായാലും പ്രാർത്ഥിച്ചവർക്കും സ്നേഹിച്ചവർക്കും ഒരുപാട് നന്നി', വിജയ് മാധവൻ പറഞ്ഞു.

ദേവികയുടെ വാക്കുകൾ ഇങ്ങനെ-' എനിക്ക് സത്യത്തിൽ മറ്റൊരു അനുഭവമായിരുന്നു ഇത്. വാട്ടർ ബ്രേക്കാകുമെന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മാഷോട് പറഞ്ഞാൽ പേടിക്കുമെന്ന് കരുതിയിരുന്നു. ഞാൻ തന്നെയാണ് മാഷോട് വിളിച്ച് പറഞ്ഞത് മാഷേ ടെൻഷനാവണ്ട വാട്ടർബ്രേക്ക് ആയെന്ന്. ഇപ്പോൾ പക്ഷെ ഒകെ ആണ്. ഒരു കമ്മിങ് ബാക്ക് പോലെയാണ്. ചുറ്റുമുള്ളവരുടെ സ്നേഹവും പ്രാർത്ഥനയുമൊക്കെ കൊണ്ടാണ് കാര്യങ്ങൾ സമാധാനത്തോടെ നടന്നത്', നടി വ്യക്തമാക്കി.

2022 ലായിരുന്നു ദേവികയും വിജയ് മാധവും വിവാഹിതരായത്. ഇരുവർക്കും ആത്മജ എന്ന പേരിൽ ഒരു മകനുണ്ട്. മകന്റെ പേരിനെ ചൊല്ലി ചിലർ ചോദ്യമുയർത്തിയപ്പോൾ ആത്മാവിൽ നിന്നും ഉണ്ടായ കുഞ്ഞ് എന്ന നിലയ്ക്കാണ് ആത്മജ എന്ന പേര് നൽകിയത് എന്നായിരുന്നു രണ്ട് പേരും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+