വീട്ടിൽ നിന്നും ഇറങ്ങി; ഇനി 21 ദിവസത്തെ ചികിത്സ, വീഡിയോയുമായി ദേവികയും വിജയ് മാധവും
അടുത്തിടെയാണ് നടി ദേവിക നമ്പ്യാർക്കും ഗായകൻ വിജയ് മാധവിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ പേരുമായി ബന്ധപ്പെട്ട് വിജയ് മാധവിന് ധാരാളം വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഓം പരമാത്മാ എന്നാണ് വിജയ് മാധവ് മകൾക്കിട്ട പേര. എന്നാൽ ഈ പേര് കാരണം കുഞ്ഞിന് ഭാവിയിൽ പരിഹാസം നേരിടേണ്ടി വരുമെന്നാണ് കമന്റുകൾ വന്നത്.
ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച തന്നെ നടന്നു. വിമർശനം കൂടിയപ്പോൾ തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് പറ്റിയെങ്കിൽ ക്ഷമക്കണമെന്ന് വിജയ് മാധവ് പറഞ്ഞു. അടുത്തിടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങും നടന്നു. വിമർശനങ്ങൾ ഒരുപാട് ഉയർന്നെങ്കിലും കുഞ്ഞിന്റെ പേര് വിജയ് മാധവ് മാറ്റിയില്ല.

ഈ പേര് വേണ്ടെന്ന് തോന്നുന്ന സമയത്ത് മകൾക്ക് പേര് മാറ്റമെന്നും വിജയ് മാധവ് പറഞ്ഞിരുന്നു. എന്തായാലും വിവാദങ്ങൾ കെട്ടടങ്ങി. പഴയപോലെ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ പുതിയൊരു വീഡിയോ ആണ് വിജയ് മാധവ് പങ്കുവെച്ചത്.
വീട് വിട്ട് ഇറങ്ങി എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദേവികയ്ക്ക് പ്രസവാനന്തര ചികിത്സയ്ക്ക് വേണ്ടി പോവുകയാണ്. വിജയ് മാധവും കുട്ടികളും കൂടെയുണ്ട്. ആദ്യത്തെ പ്രസവ സമയത്ത് 21 ദിവസം നിൽക്കണമെന്ന് വിചാരിച്ചെന്നും എന്നാൽ അത് നടന്നില്ലെന്നും ഇത്തവണ 21 ദിവസം നിൽക്കുമെന്നും ദേവിക പറയുന്നു. എന്തായാലും ദേവിക വളരെ ഹാപ്പിയായിട്ടാണ് ഉള്ളത്. കമന്റുകളിൽ അക്കാര്യം ദേവികയുടെ ആരാധകരും പറയുന്നുണ്ട്.
പേരുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്നപ്പോൾ ദേവിക വളരെ വിഷമിപ്പിച്ചിരുന്നു. ചില കമന്റുകൾ കണ്ട് കരഞ്ഞ് ഉറക്കം നഷ്ടമായിട്ടുണ്ടെന്ന് ദേവിക തന്നെ പറഞ്ഞിട്ടുണ്ട്. കുഞ്ഞിന്റെ പേരിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾക്ക് മറുപടിയായി വീഡിയോ ചെയ്തപ്പോഴാണ് ചില കമന്റുകൾ കണ്ടപ്പോൾ വല്ലാതെ വേദനിച്ചതായി ദേവിക പറഞ്ഞത്.
ഇനി കുറച്ച് കാലം കഴിഞ്ഞാൽ നമുക്ക് കേൾക്കാൻ പറ്റും ഓം പരമാത്മ സമാധിയായി എന്ന്, ഈ കമന്റ് തന്നെ വല്ലാതെ വേദനിപ്പിച്ചതായി ദേവിക തുറന്നുപറഞ്ഞിരുന്നു. ഞാനൊരു അമ്മയാണ്. ഒരു കുട്ടി ജനിച്ചിട്ട് അതിന് രണ്ടര ആഴ്ച പോലും ആയിട്ടില്ല, അതിനെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നായിരുന്നു ദേവിക കരഞ്ഞുകൊണ്ട് പറഞ്ഞത്.












Click it and Unblock the Notifications