ഞാനൊരു അമ്മയാണ് മാഷേ, വീഡിയോയ്ക്കിടെ വിതുമ്പി ദേവിക; കാര്യങ്ങൾ വളച്ചൊടിക്കല്ലേയെന്ന് കമന്റുകൾ
നടി ദേവികയുടെയും വിജയ് മാധവിന്റെയും രണ്ടാമത്തെ കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് പിന്നാലെ ഇവർക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഓം പരമാത്മ എന്ന് പേര് കാരണം ഭാവിയിൽ കുട്ടിക്ക് പരിഹാസം കേൾക്കേണ്ടി വരുമെന്നും വിജയ് മാധവിന് വട്ടാണെന്നുമൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
വിമർശനം അതിരൂക്ഷമായപ്പോൾ വിശദീകരണവുമായി ദേവികയും വിജയ് മാധവും രംഗത്തെത്തി. എന്നാൽ ഈ വീഡിയോയുടെ കമന്റുകളിലും ദേവികയും വിജയ് മാധവിനെയും വിമർശിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. ദേവിക കാര്യങ്ങൾ വളച്ചൊടിക്കുകയാണ് എന്നാണ് ഭൂരിഭാഗവും കമന്റുകളും.

ഇനി കുറച്ച് കാലം കഴിഞ്ഞാൽ നമുക്ക് കേൾക്കാൻ പറ്റും ഓം പരമാത്മ സമാധിയായി എന്ന്, ഞാനൊരു അമ്മയാണ് മാഷ്. ഒരു കുട്ടി ജനിച്ചിട്ട് അതിന് രണ്ടര ആഴ്ച പോലും ആയിട്ടില്ല. അതിനെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നത്, കരഞ്ഞുകൊണ്ട് ദേവിക പറയുന്നു, എന്നാൽ കുട്ടിയെ വിമർശിച്ച് കൊണ്ടല്ല കമന്റുകൾ എന്നാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
10 ദിവസം ആയ കുട്ടിയെ, കുറ്റം പറയാൻ നിങ്ങളുടെ അത്ര ബുദ്ധി ഇല്ലാത്തവരല്ല ആരും, കുട്ടിയെ കുറ്റം പറഞ്ഞിട്ടില്ല ആരും, എന്ന ആ കമെന്റ് കാണിച്ചു തരു, ദേവിക എഴുതാപ്പുറം വായിക്കുന്നു, അതെ എല്ലാരും ആ പേര് ആണ് മോശം പറഞ്ഞത്... ആരും കുട്ടിയെ ഒന്നും പറഞ്ഞതായി കണ്ടില്ല. കാശ് ഉണ്ടാകുകയും വേണം, ആളു കാണുകയും വേണം,വീട്ടിലെ എല്ലാരേയും പിടിച്ചു വീഡിയോ ഇടുകയും വേണം ആരും ഒന്നും പറയരുത്. ഞാൻ.. ഞാൻ എന്തോ സംഭവം ആണ്, കാര്യങ്ങൾ വളച്ചൊടിക്കാതിരിക്കൂ ദേവിക ....
കുഞ്ഞുങ്ങളെ കുറിച്ച് ആരും ഒരു മോശവും ഇത് വരെ പറഞ്ഞിട്ടില്ല....നിങ്ങളുടെ മെന്റാലിറ്റിയെ ആണ് വിമർശിക്കുന്നത്., കുട്ടികളെ ആരും കുറ്റം പറഞ്ഞിട്ടില്ല.... പേരെന്റ്സ് നെ പറ്റി മാത്രം ആണ് നെഗറ്റീവ് ആയി പറഞ്ഞിട്ടുള്ളത്....കമന്റ് ൽ ഒരാൾ പോലും ഒരു പോസിറ്റീവ് പറയാത്ത സ്ഥിതിക്ക് നിങ്ങൾക് തന്നെ മനസിലാക്കികൂടെ.
പിന്നെ ആർക്കും ഒന്നും പറയാൻ പാടില്ല എന്ന് പറയുന്നതും ന്യായം അല്ല പബ്ലിക് ആയിട്ട് പേർസണൽ കാര്യങ്ങൾ ഷെയർ ചെയുമ്പോൾ പബ്ലിക് അഭിപ്രായങ്ങൾ ഉം കേക്കാൻ ഉള്ള മനസ് കൂടെ ഉണ്ടാകണം, വിജയ് മാധവിനെയാണ് എല്ലാരും പറഞ്ഞത്. അല്ലാതെ കുഞ്ഞിനെ അല്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications