ഡബിള്‍ ഓം ഇട്ട് വിളിച്ച് കളിയാക്കരുത് ആരും; കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് വെളിപ്പെടുത്തി വിജയ് മാധവ്
നടി ദേവിക നമ്പ്യാർക്കും വിജയ് മാധവിനും കഴിഞ്ഞ മാസമാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ പേര് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. മകൾക്ക് വിജയ് മാധവ് ഇട്ട പേരിന്റെ പേരിൽ അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനം ഉയരുകയും ചെയ്തു. ഓം പരമാത്മ എന്നാണ് കുഞ്ഞിന്റെ പേര്. എന്നാൽ ഈ പേര് കാരണം ഭാവിയിൽ കുഞ്ഞിന് പരിഹാസം കേൾക്കേണ്ടി വരുമെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റ്.
കമന്റുകൾ മറുപടിയുമായി ദേവികയും വിജയ് മാധവും എത്തിയെങ്കിലും ആ വീഡിയോയ്ക്ക് എതിരെയും വിമർശനം ഉയർന്നു. ഒടുവിൽ വിവാദം എല്ലാം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ വിജയ് മാധവ് തന്റെ ഭാഗത്ത് നിന്ന് വേദനിപ്പിക്കുന്ന പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമിക്കണമെന്ന് പറയുകയും ചെയ്തു. എന്തായാലും ആ വീഡിയോയ് കൂടി വിവാദങ്ങൾ അവസാനിച്ചു. പ്രേക്ഷകരുടെ സ്‌നേഹം താരങ്ങൾക്ക് തിരികെ ലഭിക്കുകയും ചെയ്തു.

ഇപ്പോൾ കുഞ്ഞിന്റെ മുഖവും വീട്ടിൽ വിളിക്കുന്ന പേരും വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് മാധവും ദേവികയും. 28 കെട്ട് വരെ കാത്തരിക്കുന്നില്ലെന്നും അതിന് മുൻപ് തന്നെ മുഖം കാണിക്കുകയാണെന്നും വിജയ് മാധവ് പറഞ്ഞു. അതുപോലെ കുഞ്ഞിനെ വീട്ടിൽ വിളിക്കുന്ന പേരും വിജയ് മാധവ് പറഞ്ഞു.
28 കെട്ടിന്റെ സാധനം ഓം പരമാത്മയ്ക്ക് വാങ്ങാൻ പോയപ്പോൾ കുറച്ചുപേർ ചോദിച്ചു ഓം പരമാത്മയ്ക്ക് സുഖമാണോ എന്ന്. ഒരാൾ ചോദിച്ചു ഓം ബേബിക്ക് സുഖമാണോ എന്ന് അപ്പോൾ എനിക്ക് തോന്നി ഇത് കൊള്ളാമല്ലോ എന്ന്. ഓം ബേബി എന്ന് വിളിക്കാമെന്ന്. ഡബിൾ ഓം ഇട്ട് വിളിച്ച് കളിയാക്കരുത്ത് ദൈവത്തെ ഓർത്ത്, ഇതൊരു അച്ഛന്റെ രോദനം ആണ്, വിജയ് മാധവ് പറഞ്ഞു. കുഞ്ഞിനെ കാണാൻ തന്നെ പോലെയോ, വിജയ് മാധവിനെ പോലെയോ അല്ലെന്നാണ് ദേവിക പറയുന്നത്. ആരെ പോലെയാണെന്ന് പറയാൻ വിജയ് മാധവ് പ്രേക്ഷകരോട് പറയുന്നുമുണ്ട്.
നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. നല്ല ചുന്ദരി വാവ. ദേവൂട്ടി പറഞ്ഞത് ശരിയാ നിങ്ങടെ രണ്ടു പെരേയും പോലെ അല്ല ഓം ബേബി. വാവ വേറെ ലെവൽ ആണ് മാഷേ, ഇപ്പോൾ നിങ്ങൾ രണ്ടുപേരെയും പോലെ അല്ല. അവരുടെ മുഖം മാറി മാറി വരും. ഓം ബേബി അങ്ങനെ വിളിക്കാൻ എളുപ്പം മോളേ കാണിച്ചു തന്നതിൽ വളരെ സന്തോഷം, എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications