'ഗുരുവായൂരപ്പന്റെ മുന്നിൽ നിൽക്കുമ്പോൾ സമാധാനം മാത്രമാണ് ചോദിച്ചത്, ദൈവം എനിക്ക് എല്ലാം തന്നു'; ദേവിക
കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവിക നമ്പ്യാർ. ദേവികയുടെ ഭർത്താവും ഗായകനുമായ വിജയ് മാധവനും ധാരാളം ആരാധകരുണ്ട്. ഇവരും തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വിജയ് മാധവനും ദേവികയ്ക്കും ഒരു മകനാണ് ഉള്ളത്. ആത്മജ എന്നാണ് പേരും. രണ്ടാമത്തെ കുട്ടിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇപ്പോൾ ദേവിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറൽ ആയിരിക്കുന്നത് മൂന്നാം വിവാഹ വാർഷകത്തിനാണ് ദേവിക കുറിപ്പ് പങ്കുവെച്ചത്.
മൂന്ന് വർഷം കഴിഞ്ഞുപോയത് വിശ്വസിക്കാനാവുന്നില്ലെന്നും താലികെട്ട് കഴിഞ്ഞ് ഗുരുവായൂരപ്പന്റെ മുന്നിൽ നിൽക്കുമ്പോൾ സമാധാനം മാത്രമാണ് താൻ ചോദിച്ചത് എന്നും ദൈവം തനിക്ക് എല്ലാം തന്നുവെന്നും ദേവിക കുറിച്ചു. 3 വർഷത്തെ കൂട്ടുകെട്ട് വിശ്വസിക്കാൻ കഴിയുന്നില്ല 3 വർഷം കടന്നുപോയി, എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.

താലികെട്ട് കഴിഞ്ഞ് ഗുരുവായൂരപ്പന്റെ മുന്നിൽ നിൽക്കുമ്പോൾ സമാധാനം മാത്രമാണ് ചോദിച്ചത്. മറ്റൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. ദൈവം എനിക്കു എല്ലാം തന്നു. നിങ്ങളെ സ്വന്തമാക്കാൻ വേണ്ടി മാത്രം ഞാൻ എന്താണ് ചെയ്തത് എന്നോർത്ത് ഇപ്പോഴും അത്ഭുതം തോന്നുന്നു.
യഥാർത്ഥത്തിൽ ഞങ്ങളുടെ ലോകം വർണാഭമായത് ആത്മജന്റെ പ്രവേശനത്തിന് ശേഷമാണ്. ഞങ്ങൾ ജീവിതം സന്തോഷത്തോടെ ആഘോഷിക്കുന്നു. പുതിയ അതിഥിക്കായി വളരെ സ്നേഹത്തോടെ ഞങ്ങൾ കാത്തിരിക്കുന്നു, എന്നാണ് ദേവിക കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് താഴെ ആശസംകൾ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ്.
നിരവധി സീരിയലുകളിൽ ദേവിക വേഷമിട്ടിട്ടുണ്ട്. പരിണയത്തിലൂടെയാണ് ദേവിക സീരിയൽ രംഗത്ത് തുടക്കം കുറിച്ചത്. രാക്കുയിൽ ആണ് അവസാനമായി അഭിനയിച്ച സീരിയൽ. 2022 ൽ ജനുവരിയിലാണ് വിജയ് മാധവുമായുള്ള വിവാഹം. ഐഡിയ സ്റ്റാർ സിംഗരിറിലൂടെയാണ് വിജയ് കരിയർ ആരംഭിച്ചത്. ഗുരുവായൂരിൽ വെച്ച് കോവിഡ് സമയത്തായരുന്നു വിവാഹം.












Click it and Unblock the Notifications