ആ ഒരു സാഹചര്യം ഉണ്ടാക്കിയാല്‍ എല്ലാം തുറന്ന് പറയും: അത് ചിലർക്ക് വിഷമവും ഉണ്ടാക്കും: ധന്യ മേരി വർഗീസ്
ജീവിതത്തില്‍ പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുള്ള താരമാണ് ധന്യ മേരി വർഗീസ്. ഭർത്താവിന്റെ കുടുംബവുമായി ബന്ധപ്പെട്ട ബിസിനസിലെ പ്രശ്നങ്ങള്‍ ധന്യയുടെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പ് എന്ന രീതിയില്‍ വരെ വ്യാജ പ്രചരണം നടന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം താരം ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയപ്പോള്‍ ചെറിയ രീതിയില്‍ വിശദീകരിച്ചു. മറ്റുള്ളവർക്ക് വേദനയുണ്ടാക്കും എന്നതിനാലാണ് ആ സംഭവങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയാത്തതെന്നും ധന്യമേരി വർഗീസ് ഇപ്പോള്‍ പറയുന്നു.
നമ്മള്‍ കൂടുതല്‍ വിശദീകരണം നടത്തുമ്പോള്‍ മറ്റുള്ളവരെ വേദനിപ്പിക്കേണ്ടി വരും. അതുകൊണ്ടാണ് അതിന് നില്‍ക്കാത്തത്. അതായത് എനിക്കും ഭർത്താവിനും വന്ന് നിന്നിട്ട് കുറേ കാര്യങ്ങള്‍ പറയാന്‍ സാധിക്കും. എന്നാല്‍ അത് അദ്ദേഹവുമായി ബന്ധപ്പെട്ടവരെ വേദനിപ്പിക്കുന്ന തരത്തിലായിരിക്കും. അതുകൊണ്ട് എല്ലാം ഒഴിവാക്കി മുന്നോട്ട് പോകുകയാണ്. പക്ഷെ തുറന്നു പറയേണ്ട സാഹചര്യത്തില്‍ കൊണ്ടുചെന്നെത്തിച്ചാല്‍ അത് ചെയ്യും. ഇപ്പോള്‍ അങ്ങനെ ഒരു സാഹചര്യത്തിലേക്ക് പോകണമെന്ന് തോന്നുന്നില്ലെന്നും ധന്യമേരി വർഗീസ് പറയുന്നു. 24 ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സോഷ്യൽ മീഡിയ നമ്മളെ കുറിച്ച് മോശം പറയുകയാണെങ്കില്‍ പ്രതികരിക്കാം അല്ലെങ്കിൽ പ്രതികരിക്കാതിരിക്കാം. നമ്മള്‍ മിണ്ടാതിരിക്കുകയാണെങ്കില്‍ ഈ പറയുന്നതെല്ലാം ഉള്ളതാണെന്ന രീതിയിലുള്ള പ്രചരണം ഉണ്ടാകും. ഇനി പ്രതികരിക്കുകയാണെങ്കില്‍ നമ്മള്‍ ന്യായീകിരിക്കുകയാണെന്ന് പറയും. ഇതിന്റെ രണ്ടിന്റേയും ഇടയിലുള്ള ഒരു ട്രോമയിലായിരിക്കും നമ്മള്‍.
എന്റെ ഇന്‍സ്റ്റഗ്രാം പേജിലോ മറ്റോ അങ്ങനെയല്ല, ഇതാണ് കാര്യം എന്ന് പറഞ്ഞുകൊണ്ട് എനിക്ക് എന്റെ ഭാഗം വിശദീകരിക്കാം. ശരിക്കും പറഞ്ഞാല്‍ എടുത്ത് ചാടി പ്രതികരിക്കുന്ന ഒരു വ്യക്തി അല്ല ഞാന്‍. അങ്ങനെ പ്രതികരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാക്കുകയുള്ളു. ഞാന്‍ ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ട് തന്നെ വഴിയില്‍ കൂടെ പോകുന്ന പല കാര്യങ്ങളും നമ്മളിലേക്ക് പെട്ടെന്ന് തന്നെ എത്തും.
ഞാനെന്ന വ്യക്തിയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പോലും വളച്ചൊടിച്ച് എന്റെ തലയിലേക്ക് വരാറുണ്ട്. സോഷ്യല്‍ മീഡിയ ഇത്രത്തോളം വികസിച്ചതിന് ശേഷം ഈ വലിച്ചിഴയ്ക്കല്‍ കൂടുതലായി കാണുന്നുണ്ട്. ഫീമെയില്‍ ആർട്ടിസ്റ്റുകളെ കാണുന്നത് തന്നെ വേറെ രീതിയിലാണ്. എല്ലാ കുറ്റങ്ങളും ഫീമെയില്‍ ആർട്ടിസ്റ്റുകളുടെ തലയിലേക്ക് വരുന്ന ഒരു രീതി അന്നും ഇന്നും എപ്പോഴുമുണ്ട്.
ഒരു ആർട്ടിസ്റ്റായി മാറുമ്പോഴുണ്ടാകുന്ന ഗോസിപ്പുകളെ അടക്കം വലിയ രീതിയില്‍ പേടിച്ചിരുന്നു. ഇൻഡസ്ട്രിയില്‍ വന്ന് അതിന്റെ ഭാഗമായി കഴിഞ്ഞപ്പോള്‍ ഗോസിപ്പുകള്‍ അതിന് വഴിക്ക് പോകട്ടെ എന്ന് കരുതി വർക്ക് ചെയ്തു. അതില്‍ എന്‍ജോയ്മെന്റ് കണ്ടെത്തി. വിവാഹം കഴിച്ചതോടെ ജീവിതം മാറിയെന്ന് കരുതി. എന്നാല്‍ വീണ്ടും സിനിമ രംഗത്തേക്ക് വന്നു. അപ്പോള്‍ മുതല്‍ ഭർത്താവിന്റെ ഫാമിലിയുമായി ബന്ധപ്പെട്ട വാർത്തകള്‍ അവരുടെ ബിസിനസുകള്‍ എല്ലാം എന്റേതാകും.
ബിസിനസ് നടത്തിയവരുടേയോ അത് മായി ബന്ധപ്പെട്ട മറ്റുള്ളവരുടേയോ പേരിന് പകരം എന്റെ മാത്രം പേരായിരിക്കും ഉണ്ടാകുക. എന്റെ കുടുംബം എന്ന പേരില്‍ അറിയപ്പെടും. ആ കുടുംബത്തില്‍ ജീവിക്കുന്നു എന്നുള്ളതുകൊണ്ട് അതുവഴി പോകുന്ന എല്ലാ കാര്യങ്ങളും എന്റെ തലയിലാണ് വരുന്നത്. ഭർത്താവിന്റെ അച്ഛനും അനിയനും കൂടെ ചെയ്ത ഒരു ബിസിനസിലുണ്ടായ പ്രശ്നങ്ങളില്‍ എന്റെ പേരായിരുന്നു വന്നത്.
മുഖ്യധാര മാധ്യമങ്ങളൊക്കെ എങ്ങനെയാണ് ഇത്തരം വാർത്തകള്‍ കൊടുക്കുന്നതെന്ന് ഞാന്‍ ആലോച്ചിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ പാടില്ല. കുറച്ചുകൂടെ ക്ലാരിറ്റിയില്‍ വാർത്ത കൊടുക്കണം. ഭർത്താവിന്റെ അനിയന്റെ പ്രോപ്പർട്ടി എന്ന് പറഞ്ഞാല്‍ അത് ഒരിക്കലും എന്റേത് അല്ല. എന്നാല്‍ അതുപോലും എന്റെ പേരിലാക്കിയെന്നും താരം പറയുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications