രണ്ട് തവണ ജയില്‍ കിടന്നിട്ടുണ്ട്; ഒരു തവണ കിടന്നത് എന്തിനാണെന്ന് പുറത്ത് പറയാനാവില്ല: ധർമ്മജന്‍
മിമിക്രി വേദികളില്‍ നിന്ന് ടെലിവിഷനിലേക്കും, അവിടെ നിന്ന് സിനിമയിലേക്കും എത്തിയ താരമാണ് ധർമ്മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയുമായി ചേർന്നുള്ള സ്കിറ്റുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. 2020 ല്‍ ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് മികച്ച അരങ്ങേറ്റം കുറിക്കാനും താരത്തിന് സാധിച്ചു.
പാപ്പി അപ്പച്ചയ്ക്ക് പിന്നാലെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തു. 2019 വരെ അദ്ദേഹം സിനിമയില്‍ സജീവമായിരുന്നെങ്കില്‍ അതിന് ശേഷം കുറഞ്ഞ സിനിമകളില്‍ മാത്രമാണ് ധർമ്മജന്‍ അഭിനയിച്ചിരിക്കുന്നത്. തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നതായി താരം തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ രണ്ട് തവണ ജയിലില്‍ പോയതിനെക്കുറിച്ച് തുറന്ന് പറയുന്നതിലൂടെ വീണ്ടും വാർത്തകളില്‍ ധർമ്മജന്‍ ഇടം നേടിയിരിക്കുകയാണ്.

രണ്ട് തവണ ജയിലില്‍ കിടക്കേണ്ടി വന്ന വ്യക്തിയാണ് താനെന്നാണ് ധർമ്മജന്‍ ബോള്‍ഗാട്ടി പറയുന്നത്. ജയിലിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ധർമ്മജൻ ഇക്കാര്യം തുറന്ന് പറഞ്ഞത്. അതിൽ ഒന്നിന്റെ കാരണം വെളിപ്പെടുത്തിയെങ്കിലും രണ്ടാമത്തേത് പറയാൻ കഴിയില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തയില്‍ ധർമജൻ പറയുന്നത്.
'പൊലീസിന്റെ ഒത്തിരി പരിപാടികളില്‍ ഞാനും പിഷാരടിയും പങ്കെടുത്തിട്ടുണ്ട്. പൊലീസുകാരുടെ വിളി വരുമ്പോള്‍ പേടിയാണ്. അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയായിരുന്നു. പക്ഷെയൊരു വലിയ കാര്യം എന്തെന്നാൽ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളെ പോലെ രണ്ട് തവണ ഈ ജയിലില്‍ കിടന്നിട്ടുണ്ട്.' ധർമ്മജന്‍ പറയുന്നു.
അന്ന് എട്ട് ദിവസം ജയിലിൽ കിടക്കാനുള്ള യോഗം എനിക്കുണ്ടായി. ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ചിലപ്പോൾ ഓർമയുണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടന്ന കുടിവെള്ള സമരത്തിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസില്‍ ആണ് ഒരു തവണ കിടന്നത്. മറ്റൊന്ന് കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു. അത് എന്തിന് വേണ്ടിയാണെന്ന് പറയാന്‍ പറ്റില്ലെന്നും ധർമ്മജന്‍ വ്യക്തമാക്കി.
അതേസമയം, സിനിമയില്‍ നിന്നും ഇടവേളെ എടുത്തത് അല്ലെന്നായിരുന്നു താരം നേരത്തെ വ്യക്തമാക്കിയത്. 'സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ലെന്നും തന്നെ മനഃപൂര്‍വ്വം ഒഴിവാക്കിയതാണ്' എന്നായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍. എന്നെ മനഃപൂര്‍വം ഒഴിവാക്കിയതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. കൊറോണയുടെ ഒരു ഗ്യാപ്പ് ഉണ്ടായിരുന്നല്ലോ. പിന്നെ ഞാന്‍ സിനിമയ്ക്ക് വേണ്ടി വിളിക്കലൊന്നുമില്ല. ആളുകളെ കോണ്ടാക്ട് ചെയ്യലോ വിളിക്കലോ ഒന്നും എന്റെ ഭാഗത്തു നിന്നുമുണ്ടാകാറില്ല. സിനിമയെ പറ്റി അന്വേഷിക്കുകയോ തിരക്കഥൃത്തുകളെ വിളിച്ച് വേഷം തരുമോ എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ധർമ്മജന്‍ പറഞ്ഞു.












Click it and Unblock the Notifications