Get Updates
Get notified of breaking news, exclusive insights, and must-see stories!

'നല്ല അടി കിട്ടണം'; ലഹരി ഉപയോഗത്തില്‍ എനിക്കും ഷൈനും സംഭവിച്ചത് ഇതാണ്: ധ്യാന്‍ ശ്രീനിവാസന്‍

ചെറുപ്രായത്തിലെ ലഹരി ഉപയോഗം ജീവിതത്തിലുണ്ടാക്കിയ വലിയ പ്രത്യാഘാതങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ടാണ് ധ്യാന്‍ ശ്രീനിവാസന്‍ ഒരു ഘട്ടത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ലഹരി ഉപയോഗം മൂലം ജീവിതം വരെ നഷ്ടമായ അവസ്ഥയില്‍ നിന്ന് എല്ലാം തിരിച്ചു പിടിച്ചാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമകളില്‍ നിറസാന്നിധ്യമായത്. ധ്യാന്റെ അഭിമുഖങ്ങളിലെ തുറന്നുപറച്ചിലും ലഹരിയില്‍ നിന്ന് മുക്തമായി ജീവിതം തിരിച്ചുപിടിച്ചതിന്റെ അനുഭവങ്ങളും പങ്കിട്ടത് വലിയ കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

ജീവിത നൈരാശ്യത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശയിലേക്ക് തിരിച്ചുവരാനുള്ള പ്രചോദനമാണ് ധ്യാനിന്റെ അഭിമുഖങ്ങള്‍ എന്നു പോലും പ്രശംസിക്കപ്പെട്ടു. താരത്തിളക്കം ഒട്ടും ഇല്ലാതെ ജീവിതാനുഭവങ്ങള്‍ പങ്കിടാനുള്ള ധ്യാനിന്റെ കഴിവും അഭിമുഖങ്ങളെ ശ്രദ്ധേയമാക്കി. ഇപ്പോഴിതാ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തന്റെയും ഷൈന്റെയും ജീവിതത്തിലുണ്ടായ ചില തിരിച്ചറിവുകളെക്കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

dhyan-Shine

വാഹനാപകടത്തില്‍ പിതാവ് മരിച്ചതിനു പിന്നാലെ ഷൈന്‍ പറഞ്ഞ ചില വാക്കുകള്‍ നടന്‍ റോണി ഡേവിഡ് ഒരു പരിപാടിയില്‍ പങ്കുവെച്ചിരുന്നു. എന്റെ പിന്നാലെ നടന്നു നടന്ന് അപ്പന്‍ പോയടോ എന്നാണ് ഷൈന്‍ റോണിയോട് പറഞ്ഞത്. ഷൈന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ പിതാവ് ഏറെ വേദനിച്ചിരുന്നുവെന്നും റോണി പറഞ്ഞു. റോണിയുടെ വാക്കുകള്‍ പറഞ്ഞുകൊണ്ട് ലഹരി ഉപയോഗത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ഷൈന്‍ തന്റെ അടുത്ത സുഹൃത്താണെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. സിനിമയുടെ താരത്തിളക്കത്തിലേക്കു വന്ന ശേഷം വളരെ വൈകിയാണ് അഡിക്ഷന്‍ എന്ന് ഘട്ടത്തിലേക്കൊക്കെ ഷൈന്‍ എത്തിയത്. എന്നാല്‍ എന്റെ കേസില്‍ അങ്ങനെയല്ല. വളരെ ചെറുപ്പത്തിലേ ലഹരി ഉപയോഗം തുടങ്ങിയ ആളാണ് ഞാന്‍. ആ സമയത്തെ ജീവിതം, സാമ്പത്തികാവസ്ഥ, പഠിച്ച സ്ഥലം ഇതൊക്കെ സ്വാധീനിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ ലഹരി ഉപയോഗിച്ചുതുടങ്ങി. സൊസൈറ്റിയില്‍ നമ്മള്‍ ജീവിക്കുമ്പോള്‍ നമുക്കൊപ്പമുള്ള ഒരാളെങ്കിലും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടാകാം. അത് നമ്മളെയും ചിലപ്പോള്‍ സ്വാധീനിക്കും.

ലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ നേരത്തെ തന്നെ അറിയാന്‍ എനിക്ക് സാധിച്ചു. ഇത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല എന്ന് സ്വയം തിരിച്ചറിയുക മാത്രമാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം. എന്റെ ചേട്ടന്‍ ഉള്‍പ്പെടെ എല്ലാവരും എന്നോട് ഇത് നീ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അന്ന് അച്ഛനും അമ്മയും ഒന്നും ഒപ്പമില്ല. ഹോസ്റ്റലില്‍ ലഭിച്ച സ്വാതന്ത്ര്യം പരമാവധി ദുരുപയോഗം ചെയ്തു.

ലഹരി ഉപയോഗത്തിന്റെ ഫലമായി എനിക്കു നഷ്ടമായത് പഠനം, ആരോഗ്യം ആ സമയത്തെ പ്രണയം, കൂട്ടുകാര്‍, അവര്‍ നേരിട്ട വാഹനാപകടങ്ങള്‍, മരണം എല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. പ്രണയിച്ച പെണ്‍കുട്ടി വേറെ വിവാഹം കഴിച്ചു. ഇതൊക്കെ ആ സമയത്ത് നമ്മള്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ ചെയ്യാത്തതുകൊണ്ടും ലഹരിയുടെ അഡിക്ഷന്‍ കൊണ്ടാണെന്നുമുള്ള തിരിച്ചറിവ് ഒരു ഘട്ടത്തില്‍ നമുക്കുണ്ടാകും.

ആ തിരിച്ചറിവ് എനിക്ക് നേരത്തെ ലഭിച്ചു. എന്നാല്‍ ഷൈന്റെ കേസില്‍ അവരൊക്കെ വളരെ വൈകിയാണ് അഡിക്ഷനിലേക്ക് പോയത്. സിനിമ ഇന്‍ഡസ്ട്രിയിലേക്ക് വന്ന ശേഷമാണ് അവര്‍ ഇത് ഉപയോഗിച്ചു തുടങ്ങിയത്. എന്നാല്‍ ഞാന്‍ എന്റെ നല്ല പ്രായത്തില്‍ നിര്‍ത്തി, നാട്ടിലേക്ക് വന്ന ശേഷമാണ് ലഹരി ഉപയോഗം ഇവിടെ വ്യാപകമാകുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അറിയാവുന്നതുകൊണ്ട് എനിക്കതില്‍ നിന്ന് നേരത്തെ വിട്ടുനില്‍ക്കാന്‍ സാധിച്ചു. എന്നാല്‍ പ്രായമാകും തോറും ഇതില്‍ നിന്നും മുക്തി നേടുക എന്നത് വലിയ പാടാണ്.

ഒരു വലിയ തിരിച്ചടി ഉണ്ടാകുമ്പോള്‍ മാത്രമേ നമ്മള്‍ ഇതില്‍നിന്നും തിരിച്ചു വരൂ. അല്ലാതെ ആര് എന്തുപറഞ്ഞാലും കേള്‍ക്കില്ല. ഒരു രാത്രി കൊണ്ട് ഇത് നിര്‍ത്താന്‍ കഴിയില്ല. ഇത് നിര്‍ത്തണമെന്നുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നല്ല അടി കിട്ടണം.

എന്റെ അച്ഛന്റെ ആരോഗ്യം മോശമായതും അമ്മ ഏറ്റവും കൂടുതല്‍ വിഷമിച്ചതും ഞാന്‍ കാരണമാണ്. അച്ഛനമ്മമാര്‍ പ്രായമായി കഴിഞ്ഞ് മക്കള്‍ ഇതൊക്കെ കാണിക്കുമ്പോള്‍ അത് അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. ഇപ്പോഴാണ് എനിക്ക് അഡിക്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല.

ഷൈന്‍ അത് മനസിലാക്കി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന് അറിയുന്നത് സന്തോഷം. നമ്മുടെ മാതാപിതാക്കളുടെ കാലത്തും ലഹരി ഉപയോഗമുണ്ട്. സിന്തറ്റിക് ഇല്ലെങ്കിലും മദ്യം ഉള്‍പ്പെടെ മറ്റെല്ലാ ലഹരിയും ഉണ്ട്. അവരും ഒരു കാലഘട്ടത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞവരാണ്. ആ തിരിച്ചറിവ് ലഭിക്കുമ്പോള്‍ മാത്രമേ ഇതില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഒരാള്‍ക്ക് കഴിയൂ - ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+