കാവ്യ മാധവൻ,മഞ്ജു വാര്യർ ചോദ്യം ഉണ്ടാക്കിയത് ധ്യാൻ ശ്രീനിവാസനാണ്,ശോഭയല്ല;സത്യം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര
യുകെയിൽ നടന്ന ഒരു ഫാഷൻ ഷോ പരിപാടിയിൽ ജഡ്ജ് ആയിരുന്ന ബിഗ് ബോസ് താരം ശോഭ വിശ്വനാഥ് മത്സരാർത്ഥികളോട് ചോദിച്ച ചോദ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന് ചോദിച്ചാൽ ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു ശോഭ ചോദിച്ചത്. എന്നാൽ ശോഭയുടെ ചോദ്യത്തെ പരിപാടിയുടെ ഭാഗം കൂടിയായ നടൻ ധ്യാൻ ശ്രീനിവാസൻ അളവറ്റ് പരിഹസിച്ചു.
'കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന ചോദ്യത്തിന് ശേഷം ഞാൻ പ്രതീക്ഷിച്ചത് ദിലീപ് ഓർ പൾസർ സുനി എന്ന വല്ല ചോദ്യവുമാണ്. അങ്ങനെയൊരു ചോദ്യമൊക്കെ വേണമെങ്കിൽ ചോദിക്കാം കേട്ടോ', എന്നായിരുന്നു ധ്യാനിന്റെ പരിഹാസം. വീഡിയോ വൈറലയാതോടെ ശോഭയേയും പരിപാടിയുടെ മറ്റൊരു ജഡ്ജ് ആയിരുന്ന അവതാരക ലക്ഷ്മി നക്ഷത്രയേയും വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

ഇതോടെ താൻ അല്ല ചോദ്യം ഉണ്ടാക്കിയതെന്ന് സോഷ്യൽ മീഡിയയിലൂടെ ശോഭ വിശദീകരിച്ചെങ്കിലും കടുത്ത വിമർശനമാണ് ചിലർ തുടർന്നത്. ഇപ്പോഴിതാ ചോദ്യം ആരാണ് ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്തുകയാണ് ലക്ഷ്മി നക്ഷത്ര. നിരവധി ചോദ്യങ്ങള്‍ തയ്യാറാക്കിയ കൂട്ടത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ഈ ചോദ്യം ഉണ്ടാക്കിയതെന്നാണ് അറിയാൻ സാധിച്ചതെന്നും മനപ്പൂര്‍വ്വം ഒരു കണ്ടന്റുണ്ടാക്കുവാനും ഷോ രസകരമായ രീതിയില്‍ കൊണ്ടുപോകാനുമായിരുന്നു ധ്യാൻ ശ്രമിച്ചതെന്നും ലക്ഷ്മി നക്ഷത്ര വ്യക്തമാക്കി. സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ ബ്രിട്ടീഷ് മലയാളി ഓള്‍ യൂറോപ്പ് വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. എന്നാലും ധ്യാനെ ഇത്തരത്തിലൊരു പണി തരരുത് കേട്ടോയെന്നും ലക്ഷ്മി പറഞ്ഞു. എന്തായാലും ഇനി ധ്യാനിന് ഇത് സംബന്ധിച്ച് മറുപടി പറയേണ്ടി വരും.
നേരത്തേ ധ്യാനിന്റെ വിമർശനത്തിന് പിന്നാലെ ശോഭ ചോദ്യം ഉയർത്തിയ മോഡിലും തന്റെ യുട്യൂബ് ചാനലിലൂടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മോഡലിന്റെ വിമർശനം ഇങ്ങനെ-''ശോഭ വിശ്വനാഥ് അല്ലെ ആ ചോദ്യം ഉണ്ടാക്കിയതെന്ന് വ്യക്തമാണ്.എന്നാൽ ശോഭ വിശ്വനാഥ് ചെയ്ത തെറ്റ് എന്താണെന്ന് പറയാം, ഒരു സ്ത്രീയെ ആയിരിക്കെ മറ്റൊരു സ്ത്രീയോട് വേറെ രണ്ട് സ്ത്രീകളെ പറ്റി, അതും ഇത്ര വിവാദത്തിലായിരിക്കുന്ന രണ്ട് സ്ത്രീകളെ പറ്റി ചോദ്യം ചോദിക്കാൻ പാടില്ലെന്ന മിനിമം കോമൺസെൻസ് അവർക്ക് വേണമായിരുന്നു. മറ്റൊരു കാര്യം അവർ ചോദ്യം ചോദിക്കുമ്പോൾ വീഡിയോയിൽ കുത്തിക്കുത്തി ചോദിക്കുന്നുണ്ട്. വീണ്ടുമൊരു പ്രശ്നനമാക്കാൻ വേണ്ടി. ലേശമെങ്കിലും പ്രൊഫഷണലിസവും സിവിക് സെൻസും കോമൺസെൻസും ഉണ്ടായിരുന്നെങ്കിൽ ഈ പറഞ്ഞ ചോദ്യം ചോദിക്കാതിരിക്കാമായിരുന്നു.
2021 ലും എന്നോട് ഇവർ മറ്റൊരു പരിപാടിക്കിടെ ചോദ്യം ചോദിച്ചിരുന്നു. നിങ്ങളെ തിരഞ്ഞെടുക്കാതിരിക്കാനുള്ള 5 കാരണങ്ങൾ പറയൂവെന്നായിരുന്നു. സോഷ്യൽ മീഡിയ സ്റ്റാർസും ഇൻഫ്ലുവൻസേഴ്സും തരംഗമായി നിൽക്കുന്ന എല്ലാവരും മനസിലാക്കേണ്ട കാര്യം നമ്മുടെ ജീവിതം നമ്മുടേതാണ്. നമ്മുടെ ജീവിതത്തിലേക്ക് ആരെങ്കിലും ഭൂതക്കണ്ണാടി വെച്ച് നോക്കുന്നത് ആർക്കും താത്പര്യമുള്ള കാര്യമായിരിക്കില്ല, അതുപോലെ മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടന്നാലും ഇടപെടുന്നത് എന്തിനാണ്. ഏതെങ്കിലും തലപ്പത്ത് ഇരിക്കുന്നവർ മനസിലാക്കേണ്ടത് അവർ മറ്റുള്ളവരെ സ്വാധീനിക്കുമെന്ന് മറക്കേണ്ട', താരം പറഞ്ഞു.
അതേസമയം വേദിയിൽ വെച്ച് ചോദ്യത്തിന് ഉത്തരം നൽകാൻ ഇവർ മടിച്ചിരുന്നില്ല. ഇടത് കണ്ണോ വലത് കണ്ണോ അല്ലെങ്കിൽ സൂര്യനോ ചന്ദ്രനോ എന്ന് തിരഞ്ഞെടുക്കുന്നത് പോലെയാണ് ഈ ചോദ്യം, ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്, എനിക്ക് എന്റേതായ ഇഷ്ടങ്ങളുണ്ട്, അതൊക്കെ കൊണ്ട് തന്നെ ആ സ്ത്രീകളെ ജഡ്ജ് ചെയ്യാൻ തനിക്ക് സാധിക്കില്ല എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications