'ആവശ്യത്തിനുള്ള പൈസയൊക്കെ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്'; ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് ധ്യാൻ
ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂസൊക്കെ കേൾക്കാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. വളരെ തുറന്നുസംസാരിക്കുന്ന ആളാണ് താരം. ഒന്നിന് പിറകെ ഒന്നെന്ന രീതിയിൽ ധ്യാനിന്റെ സിനിമകൾ ഇറങ്ങാറുമുണ്ട്. എങ്ങനെയാണ് ഇത്രയധികം സിനിമകൾ കിട്ടുന്നതെന്നും ധ്യാൻ ഒരു സിനിമയ്ക്ക് എത്രയാണ് പ്രതിഫലം വാങ്ങുന്നതെന്നുമൊക്കെ ചർച്ചയാവാറുണ്ട്.
ഇപ്പോൾ ഈ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇതേപ്പറ്റി സംസാരിക്കുന്നത്. തനിക്ക് അധികം കാശ് ചെലവാക്കേണ്ടി വരാറില്ലെന്നും വളരെ നോർമലായിട്ടുള്ള ലൈഫ് സൈറ്റലാണ് തന്റെതെന്നും ധ്യാൻ പറയുന്നു.

പൈസ വരുന്നതൊക്കെ വേറെ കാര്യം, എന്നെ സംബന്ധിച്ചടത്തോളം തുടര്‍ച്ചയായി വര്‍ക്ക് ചെയ്ത ശേഷം വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ മടുപ്പാണ്. എനിക്ക് ഈ പ്രോസസ് ഭയങ്കര ഇഷ്ടമാണ്. എനിക്ക് ഇപ്പോള്‍ ആവശ്യത്തിനുള്ള പൈസയൊക്കെ കുറഞ്ഞ കാലത്തിനുള്ളില്‍ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. നമ്മുടെ ലൈഫ് സ്റ്റൈല്‍ നോര്‍മലാണ്. നമ്മള്‍ ഒരുപാട് ചെലവാക്കുന്നില്ല ഒരു കാര്യത്തിനും. വീട്ടിലുള്ള കാര്യങ്ങളൊക്കെ വീട്ടുകാര്‍ തന്നെയാണ് ഇപ്പോഴും നോക്കുന്നത്.
അങ്ങനത്തെ ബാധ്യതകളൊന്നും ഇല്ല. എന്തിനാണ് ഇത്ര പൈസ. ഞാന്‍ എല്ലാ ദിവസവും പോയി ജോലി ചെയ്യുന്ന ആളാണ്. ഈ പൈസയൊക്കെ ചെലവാക്കാണ്ടേ എവിടെങ്കിലും, ഒന്നുകില്‍ യാത്ര പോണം. അല്ലെങ്കില്‍ വലിയ ബ്രാന്‍ഡ് ഡ്രസ് വാങ്ങണം. എന്നെ എപ്പോഴെങ്കിലും എല്‍വി ഒക്കെ ഇട്ടിട്ട് കണ്ടിട്ടില്ലല്ലോ കാണുകയേ ഇല്ല അത് വേറൊന്നും കൊണ്ടല്ല. ഞാന്‍ ബ്രാന്‍ഡ് കോണ്‍ഷ്യസ് ആയ ആളായിരുന്നില്ല, അന്നും ഇന്നും എപ്പോഴും.
എനിക്ക് കാശ് വന്നപ്പോളും ഞാന്‍ ചിന്തിച്ചു എന്തിനാണ് പൈസയൊക്കെ കൂടി ഡ്രസ് ഇട്ടിട്ട്. നമുക്ക് ഇട്ടാല്‍ പോരെ, ധ്യാന്‍ പറയുന്നു. യാത്ര ചെയ്യാന്‍ താല്പര്യമുണ്ടെങ്കിലും സമയമില്ലെന്നും ധ്യാന്‍ പറയുന്നു. പൈസ എന്ന് പറയുന്നത് വെര്‍ച്വല്‍ ആണ്. നമ്മള്‍ ഇത് കാണുന്നില്ലല്ലോ. അക്കൗണ്ടില്‍ വരും പകുതി ടാക്‌സ് അടച്ച് പോകും. അധികം ചെലവാക്കേണ്ട കാര്യമില്ല.
അച്ഛനെ നോക്കണ്ട, ഏട്ടനെ നോക്കണ്ട. കുടുംബത്തില്‍ അങ്ങനെ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ. കുറച്ച് കഴിയുമ്പോള്‍ ചാരിറ്റിയൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വയനാട് നടന്ന സംഭവത്തില്‍ നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുക. നമ്മള്‍ വളരെ പ്രിവലേജ്ഡ് ആണ്, സുരക്ഷിതമായ ഇടത്തിലാണ് നില്‍ക്കുന്നത്, അവരൊക്കെ അനുഭവക്കുന്ന ബുദ്ധിമുട്ട്, അപ്പോള്‍ നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുക.
ഞാന്‍ ഇപ്പോള്‍ ഓടുന്ന സിനിമ മാത്രം പിക് ചെയ്തിട്ട് ചെയ്തതൊന്നുമല്ല ഉടലും നദികളില്‍ സുന്ദിരി യമുനയും വര്‍ഷങ്ങള്‍ക്ക് ശേഷവുമൊക്കെ ഇതൊക്കെ ഇത് ഓടും എന്ന് പ്ലാന്‍ ചെയ്ത് ചെയ്തതല്ല. നമുക്ക് വരുന്നത് ചെയ്തു. സിനിമക്കത്ത് ഇതൊക്കെ നല്ലനല്ല ബന്ധങ്ങളും സൗഹൃദങ്ങളും കൊണ്ടാണ്.
എനിക്ക് എന്താണ് ഇത്രയധികം സിനിമ എന്ന് എന്ന് പറഞ്ഞാല്‍ നമ്മള്‍ ഷൂട്ടിംഗ് ഫ്രണ്ട്‌ലി ആയിരിക്കുക, ഈ ബന്ധങ്ങള്‍ സൂക്ഷിക്കുക, തരക്കേടില്ലാത്ത നടനായിരിക്കുക, മോശമല്ലാത്ത നടനായാല്‍ തന്നെ നമുക്ക് സിനിമകള്‍ ഉണ്ടാവും. പിന്നെ അതിനോടൊപ്പം നമ്മള്‍ പാലിക്കേണ്ട കാര്യങ്ങളും പെരുമാറ്റങ്ങളുമുണ്ട്.
ഷൂട്ടിംഗ് ഫ്രണ്ടിലി ആയിരിക്കുക, എന്നാലെ സിനിമ ഉണ്ടാവുള്ളൂ, അപ്പോള്‍ മാത്രമെ അടുത്ത പടത്തില്‍ നമ്മളെ ആലോചിക്കയുള്ളൂ, ഓര്‍ക്കുള്ളൂ, െൈദവം സഹായിച്ച് ഇത്രയും കാലത്തെ എന്റെ സൗഹൃദങ്ങള്‍, ബന്ധങ്ങള്‍, മലയാളസിനിമയിലെ എല്ലാവരുമായി ബന്ധമുണ്ട്, ധ്യാന്‍ പറയുന്നു. അതൊക്കെ സഹായിച്ചിട്ടുണ്ട്.












Click it and Unblock the Notifications