പ്രണയിക്കുന്ന സമയത്ത് അർപിതയെ ഇംപ്രസ് ചെയ്യാൻ ചെയ്ത കടുംകൈ ഇതാണ്'; തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ
കൊച്ചി: ഏറെ നാളത്തെ പ്രണയത്തിലൊടുവിലായിരുന്നു നടൻ ധ്യാൻ ശ്രീനിവാസനും അർപ്പിതയും വിവാഹിതരായത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അർപ്പിതയെന്നും ആ സൗഹൃദമാണ് പ്രണയത്തിലെത്തിയതെന്നും ധ്യാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അർപിതയെ ഇംപ്രസ് ചെയ്യാൻ പ്രണയകാലത്ത് ചെയ്ത കാര്യങ്ങളെ കുറിച്ച് ധ്യാൻ പറയുന്ന വാക്കുകൾ വൈറലാവുകയാണ്.
'പ്രണയിക്കുമ്പോൾ അർപിതയെ ഇംപ്രസ് ചെയ്യാൻ ചെയ്ത കടുംകൈ അവളുടെ പേര് ടാറ്റൂ അടിച്ചതാണ്. 17 വർഷമായി. അവളുടെ പേര് വെറൊരു ലിപിയിൽ എഴുതിയതാണ്. പ്രണയിച്ച് തുടങ്ങയ സമയത്താണ് അടിച്ചത്. ബ്രേക്ക് അപ്പ് ആയിരുന്നെങ്കിൽ തേഞ്ഞേനെ.

ഇഷ്ടമാണെന്ന് പറഞ്ഞ് ചിലർ വന്നിട്ടുണ്ട്. അത് സൗഹൃദമാക്കി വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഞാനൊരിക്കലും വിവാഹത്തിന് മുൻപായാലും പിൻപായാലും ഒരു പെൺകുട്ടിയെ ഇംപ്രസ് ചെയ്യാൻ ഒന്നും ചെയ്തിട്ടില്ല. പലപ്പോഴും പെൺകുട്ടികൾ ഇഷ്ടപ്പെടുന്നത് അവരുടെ സംസാരം, സ്വഭാവം, മറ്റുള്ളവരോട് പെരുമാറുന്ന രീതി ഇതൊക്കെ കൊണ്ടാണ്. എന്നോട് ഇഷ്ടം പറഞ്ഞിട്ടുള്ള പെൺകുട്ടികളൊക്കെ പറഞ്ഞത് ഭയങ്കര തമാശക്കാരനാണെന്നാണ്. കോമഡിയാണ് പണ്ടുമുതലേ ഉള്ള ആയുധം. കോമഡി ഏൽക്കണം.കോമഡി പാളി കഴിഞ്ഞാൽ ചളി വീരൻ വരുന്നുണ്ടെന്ന് പറയും. ഏക്കാത്ത കോമഡി കൊണ്ട് പോകരുത്.
കോളേജിൽ പഠിക്കുമ്പോഴുള്ള കോൺഫിഡൻസ് ഒരു 15 മിനിറ്റ് കൊണ്ട് തന്നെ സംസാരിച്ച് ഞാനൊരാളെ സെറ്റാക്കും. കല്യാണം കഴിച്ചേ മതിയാകൂ എന്ന് പറഞ്ഞ് പെൺകുട്ടികൾ വന്ന സംഭവം ഉണ്ടായിട്ടുണ്ട്.
ഞാനും അർപിതയും സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദമാണ് പ്രണയമായത്. ഞങ്ങൾ തമ്മിൽ ഒരു അണ്ടർസ്റ്റാന്റിങ് ഉണ്ട്, കൃത്യമായ കമ്മ്യൂണിക്കേഷൻ ഉണ്ട്. ഞങ്ങൾ എപ്പോഴും സംസാരിച്ചോണ്ടിരിക്കുന്നവരാണ്. ഫോണിലാണെങ്കിലും അല്ലെങ്കിലും അത് വിവാഹത്തിന് മുൻപാണെങ്കിലും ഇപ്പോഴും കൃത്യമായി സംസാരിക്കും. കാര്യങ്ങൾ പരസ്പരം പറയും. എന്ന് വെച്ച് എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചോണ്ടിരിക്കുകയല്ല, മറിച്ച് സംസാരിക്കും. എല്ലാം അവൾക്കറിയാം, അവളുടെ കാര്യങ്ങൾ എനിക്കും. അതൊരു ശീലമായി പോയി. ആ റിലേഷൻ അതുകൊണ്ട് വളരെ ഈസിയാണ്. ഭയങ്കര സുഖമാണ് ആ റിലേഷൻഷിപ്പ്. ആ സൗഹൃദം ഉള്ളത് കൊണ്ട് ഈ ബന്ധം പൊളിഞ്ഞ് പോകില്ല.
കംപാനിയൻഷിപ്പാണ് പ്രധാനം. അത് വർഷങ്ങൾ കൊണ്ട് ഉണ്ടായിവരേണ്ടതാണ്. നമ്മുടെ താതപര്യങ്ങൾ കോമണായിരിക്കണം. അങ്ങനെയാണെങ്കിൽ കാര്യങ്ങൾ കുറച്ച് കൂടി ഈസിയാകും. നമ്മുക്ക് സംസാരിക്കാൻ വിഷയങ്ങൾ ഉണ്ടാകും. സംസാരം എളുപ്പമാകും. ഞാൻ പറയുന്ന കാര്യങ്ങൾ അവൾ കേട്ടിരിക്കും. അതുപോലെ തന്നെ അവൾക്ക് താത്പര്യമുള്ള കാര്യങ്ങൾ ഞാനും കേൾക്കും. നമ്മൾ ഒരു നല്ല കേൾവിക്കാരും ആയിരിക്കണം', ധ്യാൻ പറഞ്ഞു.












Click it and Unblock the Notifications