Get Updates
Get notified of breaking news, exclusive insights, and must-see stories!

'അച്ഛന്റെ പൈസ വാങ്ങി ജീവിക്കാനൊരു ബുദ്ധിമുട്ട് അങ്ങനെയാണ് ആ തീരുമാനമെടുത്തത്'; ധ്യാൻ ശ്രീനിവാസൻ

ഒരാളുടെ അഭിപ്രായം കൊണ്ട് മാത്രം സിനിമ ഓടാതിരിക്കില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നല്ല സിനിമകളാണെങ്കിൽ തീർച്ചയായും പ്രേക്ഷകർ കാണുമെന്നും താരം പറഞ്ഞു. അശ്വന്ത് കോക്ക്‌ മോശമാണെന്ന് പറഞ്ഞ ഭീഷ്മപര്‍വ്വവും കാതലും ഇവിടെ നല്ല നിലയിൽ ഓടിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ റിവ്യൂ സിനിമയെ നശിപ്പിക്കുമെന്ന് പറയുന്നതിനോട് യോജിക്കുന്നില്ലെന്നും താരം പറഞ്ഞു. തുടരെ തുടരെ പടങ്ങൾ ചെയ്യുന്നതിന്റെ കാരണവും മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

'ഞാൻ രണ്ട് വർഷം മുൻപ് തീരുമാനെടുത്തു കേൾക്കുന്ന സിനിമകളിൽ ഭേദപ്പെട്ടതെല്ലാം ചെയ്യാമെന്ന്. അങ്ങനെയാണ് തുടരെ തുടരെ സിനിമ ചെയ്യുന്നത്. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം മൂന്ന് വർഷത്തെ ബ്രേക്ക് എടുത്തിട്ടാണ് 2020 ഞാൻ വീണ്ടും പടം ചെയ്ത് തുടങ്ങിയത്. ജീവിക്കാൻ വരുമാനം വേണമല്ലോ.അച്ഛന്റെ പൈസ വാങ്ങി ജീവിക്കാനൊക്കെയൊരു ബുദ്ധിമുട്ട് , അങ്ങനെ പൈസയുണ്ടാക്കാം എന്ന് ചിന്തിച്ചു. അതും കൂടി ചിന്തിക്കണമല്ലോ. മാത്രമല്ല കൊറോണ സമയത്ത് വീട്ടിലിരുന്നു മടുത്തു. അങ്ങനെ എന്തുകൊണ്ട് മാറ്റി വെച്ച ആക്ടിങ് കരിയർ എന്തുകൊണ്ട് വീണ്ടും തിരിച്ചെടുത്തൂട എന്ന് ചിന്തിച്ചു. അങ്ങനെ വീണ്ടും കുറെ സിനിമകൾ കമ്മിറ്റ് ചെയ്തു. ആ സമയത്ത് കമ്മിറ്റ് ചെയ്ത സിനിമകൾ അടുത്തവർഷത്തോടെയെ കഴിയൂ.

dhyan2-170

നോക്കിയും കണ്ടും ഫിൽട്ടർ ചെയ്തിരുന്നുവെങ്കിൽ നാലോ അഞ്ചോ പടങ്ങളെ നടക്കുമായിരുന്നുള്ളൂ. പക്ഷേ കമ്മിറ്റ് ചെയ്ത പടങ്ങൾ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഞാനുമായി ബന്ധമുള്ളവരുടേയും സൗഹൃദം ഉള്ളവരുടേയുമൊക്കെ സിനിമകളായിരുന്നു. കഴിഞ്ഞ 2 വർഷം ഞാൻ ചെയ്ത പടങ്ങൾ എല്ലാം നവാഗതരുടേതായിരുന്നു.

അതിനിടയിൽ സിനിമ മാറുന്നു. നല്ല സിനിമ ആയത് കൊണ്ട് മാത്രം ഒരു സിനിമ തീയറ്ററിൽ ഓടണമെന്നില്ല. നല്ല സിനിമകളാണെങ്കിലും തീയറ്ററിൽ ആളില്ലാതെ പോകുന്ന സിനിമകൾ ഉണ്ട്. വലിയൊരു സിനിമയോടുള്ള അപ്രോച്ച് അല്ല കുഞ്ഞു സിനിമയോട് ആളുകൾക്ക് ഉള്ളത്.

ഒരാളുടെ അഭിപ്രായം കൊണ്ട് മാത്രം സിനിമ ഓടാതിരിക്കുമെന്ന് ഞാൻ കരുതുന്നില്ല. നല്ല സിനിമകൾ ആണെങ്കിൽ അത് തീയറ്ററിൽ വർക്കാവും. ഒരു റിവ്യൂ മാത്രം ഫോളോ ചെയ്ത് പോകുന്നവർ അല്ലല്ലോ. യുട്യൂബറായ അശ്വന്ത് കോക്ക് മോശം പറഞ്ഞ ഭീഷ്മപർവ്വം ഇവിടെ നന്നായി ഓടി, കാതൽ മോശം പറഞ്ഞു. അതും ഭയങ്കരനായ ഹിറ്റായി. അതുകൊണ്ട് റിവ്യൂയിൽ കാര്യമൊന്നുമില്ല. ആൾക്കാർക്ക് പടം ഇഷ്ടപ്പെട്ടാൽ പടം വിജയിക്കും.

ഞാൻ സിനിമ യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. സിനിമ ഇവോൾവ് ആയിക്കൊണ്ടിരിക്കുകയാണ്. തെങ്കാശിപ്പട്ടണമൊക്കെ ഇപ്പോൾ ഇറങ്ങിയാൽ ആളുകൾ കളിയാക്കിയേനെ.
എക്സ്പീരിമെന്റൽ പടങ്ങൾ ആളുകൾ സ്വീകരിക്കുന്നുണ്ട്. എല്ലാ ഴോണറിലുമുള്ള പടങ്ങളും ഇപ്പോൾ ഇറങ്ങുന്നുണ്ട്', ധ്യാൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+