ദിലീപ് ദിലീപായ ആദ്യം ചിത്രം ഏത്: ഏക തമിഴ് സിനിമയോ: ലിസ്റ്റിനെ മുള്‍ മുനയില്‍ നിർത്തി ധ്യാന്‍ ശ്രീനിവാസന്‍
ഏറെ നാളുകളുടെ ഇടവേളകള്‍ക്ക് ശേഷം ദിലീപിന് തിയേറ്റർ വിജയം നല്‍കിയ ചിത്രമായിരുന്നു പ്രിന്‍സ് ആന്‍ഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150ാം ചിത്രം കൂടിയായ പ്രിന്‍സ് ആന്‍ഡ് ഫാമിലി സംവിധാനം ചെയ്തത് നവാഗതനായ ബിന്റോ സ്റ്റീഫനാണ്. ജോണി ആന്റണി, സിദ്ധീഖ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ ഒരു വലിയ താര നിരയും ചിത്രത്തില്‍ ദിലീപിനോടൊപ്പം അണിനിരന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തോടെ അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലെ രംഗങ്ങളും വൈറലായി മാറുകയാണ്.
ദിലീപ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, ബിന്റോ സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു അഭിമുഖത്തില്‍ പങ്കെടുത്തത്. ധ്യാന്‍ ഉള്ളതിനാല്‍ തന്നെ അവതാരകന് അധികം ഇടപെടാനുള്ള ഇടം നല്‍കാതെ രസകരമായ രീതിയില്‍ തമാശയും പരസ്പരം കൊണ്ടും കൊടുത്തുമായിരുന്നു അഭിമുഖം മുന്നോട്ട് പോയത്.

അഭിമുഖത്തിനിടെ ഞാന്‍ ദിലീപ് എന്ന നടന്റെ ഫാന്‍ ബോയി ആണെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞതില്‍ ധ്യാന്‍ ശ്രീനിവാസന്‍ കയറി പിടിക്കുകയായിരുന്നു. ഇവിടെ ഇപ്പം ഉള്ളതില്‍ ഞാനാണ് ദിലീപേട്ടന്റെ ഏറ്റവും വലിയ ഫാന്‍, അത് അങ്ങനെ അല്ലെന്ന് തെളിയിക്കണമെങ്കില്‍ ഞാന്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ലിസ്റ്റിന്‍ ഉത്തരം നല്‍കണമെന്ന് ധ്യാന്‍ വ്യക്തമാക്കി.
ശരിക്കും തുടക്കം മുതലേ ഫാന്‍ ആണോ, അതോ നിർമ്മാതാവ് ആയതിന് ശേഷം ഫാന്‍ ആയതാണോയെന്നും ധ്യാന്‍ ചോദിക്കുന്നു. തുടർന്ന് ദിലീപുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ധ്യാന്‍ ലിസ്റ്റിനോട് ചോദിക്കാന്‍ തുടങ്ങി. എന്നാല്‍ യഥാർത്ഥത്തില്‍ പലതിനും അദ്ദേഹത്തിന് ഉത്തരം ഉണ്ടായിരുന്നില്ല.
ദിലീപേട്ടന്‍ അഭിനയിച്ചത് ഒരേയൊരു തമിഴ് സിനിമയില്‍ ആണ്. അത് ഏത് എന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ ആദ്യം ചോദ്യം. ഉത്തരം ഇല്ലാതായതോടെ ലിസ്റ്റിന്‍ മറ്റ് ചില കാര്യങ്ങള്‍ പറഞ്ഞ് ഉരുണ്ട് മാറാന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് ഇരിക്കുന്നത് ധ്യാന്‍ ആയതുകൊണ്ട് മാത്രം അത് സാധിച്ചില്ല. യഥാർത്ഥത്തില്‍ ദിലീപ് അഭിനയിച്ച ഏക തമിഴ് ചിത്രം വിജയ് കാന്ത് നായകനായ രാജ്യമാണ്. ചിത്രത്തില്‍ സൂര്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. കന്നഡയിലും ഹിന്ദിയിലും ഓരോ ചിത്രങ്ങളിലും ദിലീപ് വേഷമിട്ടിട്ടുണ്ട്. ഹിന്ദിയില്‍ മേജർ രവി സംവിധാനം ചെയ്ത തൂഫാന്‍, കന്നഡിയില്‍ വജ്രകായ (കാമിയോ) എന്നിവയാണ് ദിലീപിന്റെ അന്യഭാഷ ചിത്രങ്ങള്‍.
അതുവരെ ഗോപാലകൃഷ്ണന്‍ എന്ന് അറിയപ്പെട്ടിരുന്ന ദിലീപ് ആദ്യമായി ദിലീപ് എന്ന പേരില്‍ അഭിനയിച്ച പടം ഏതാണെന്നായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ അടുത്ത ചോദ്യം. എന്നാല്‍ അവിടെ അടി തെറ്റിയത് ധ്യാന്‍ ശ്രീനിവാസനായിരുന്നു. മാനത്തെ കൊട്ടാരം എന്ന് ലിസ്റ്റിന്‍ കൃത്യമായി ഉത്തരം പറഞ്ഞു. ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് ആദ്യമായി മിമിക്രിയില്‍ നിന്നും സിനിമ മേഖലയിലേക്ക് എത്തുന്നത് അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു. നിരവധി സിനിമകളില്‍ ഗോപാലകൃഷ്ണന്‍ എന്ന പേരില്‍ തുടക്കത്തില്‍ അഭിനയിച്ച ദിലീപ് പിന്നീട് മാനത്തെ കൊട്ടാരം എന്ന ചിത്രത്തിന് ശേഷമാണ് ദിലീപ് എന്ന പേര് സ്വീകരിക്കുന്നത്. മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേരും ദിലീപ് എന്നായിരുന്നു.
ഈ പുഴയും കടന്നു എന്ന ചിത്രത്തിലെ ദിലീപിന്റെ പേര് എന്താണ് എന്നതായിരുന്നു ധ്യാന്റെ അടുത്ത ചോദ്യം. അതിന് ലിസ്റ്റിന് ഉത്തരം ഇല്ലാതായതോടെ രാമനില്‍ തുടങ്ങുന്ന ദിലീപിന്റെ രണ്ട് കഥാപാത്രങ്ങള്‍ ഏതെന്നായി ചോദ്യം. ഒരെണ്ണം കല്യാണ രാമന്‍ എന്ന് പറഞ്ഞെങ്കിലും രണ്ടാമത്തേത് പറയാന്‍ സാധിച്ചില്ല. രാമലീല എന്നതായിരുന്നു ധ്യാന്‍ മനസ്സില്‍ കണ്ട ഉത്തരം എങ്കിലും ഇടയ്ക്ക് കയറി ജോണി ആന്റണി അഡ്വ.രാമനുണ്ണി എന്ന് കൂടെ പറഞ്ഞു












Click it and Unblock the Notifications