Get Updates
Get notified of breaking news, exclusive insights, and must-see stories!

'ധ്യാന്‍ ശ്രീനിവാസന്‍ തമാശ എന്ന നിലയില്‍ ഉള്ളിലെ ഫ്രസ്ട്രേഷന്‍ തീർക്കുകയാണ്: പിഷാരടിയെയും വെറുതെ വിട്ടില്ല'

ചെയ്ത സിനിമകളുടെ തുടർ പരാജയങ്ങള്‍ സംബന്ധിച്ച ചോദ്യത്തോട് പ്രകോപിതനായി പെരുമാറിയ നടന്‍ ധ്യാന്‍ ശ്രീനിവാസനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സിനിമാ പ്രേമികളാണ് രംഗത്ത് വരുന്നത്. തുടർ പരാജയങ്ങളുണ്ടായിട്ടും ധ്യാനിനെ വെച്ച് സിനിമ ചെയ്യുന്നത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന പ്രചരണമുണ്ടല്ലോയെന്ന ചോദ്യമാണ് ധ്യാനിനെ കൂടുതല്‍ പ്രകോപിതനാക്കിയത്.

ധ്യാനിന്റെ പ്രതികരണം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറുകയും ചെയ്തു. അതേസമയം. 'എന്നെങ്കിലും ചെമ്പ് തെളിയുമെന്ന് കരുതിയിരുന്നു. അത് പോലെ തന്നെ ഇന്റർവ്യൂ സ്റ്റാറിന്റെ ഉള്ളിലെ ഫ്രസ്‌ട്രേഷൻ ഓരോ ദിവസവുമായി പുറത്തു വന്നോണ്ടിരിക്കുവാണ്.' എന്നാണ് ഈ വിവാദത്തില്‍ പ്രതികരിച്ചുകൊണ്ട് എല്‍ദോ കുര്യന്‍ എന്നയാള്‍ സിനിഫൈല്‍ എന്ന പ്രമുഖ സിനിമ പ്രേമികളുടെ ഗ്രൂപ്പില്‍ കുറിച്ചത്.

dhyan-ramesh-pisharody-

എല്ലാവരെയും വിധിക്കാൻ ലൈസൻസ് ഉണ്ടെന്നാണ് ധ്യാനിന്റെ വിചാരം. മറ്റുള്ളവരുടെ എല്ലാം പ്രവർത്തികൾ താൻ വരയ്ക്കുന്ന വൃത്തത്തിനുള്ളിൽ മാത്രം ഒതുങ്ങണം. അല്ലെങ്കിൽ അവരെയെല്ലാം കയറി അങ്ങ് കീറി മുറിച്ചു കളയും. തമാശ എന്ന ലൈനിൽ പുള്ളിടെ ഉള്ളിലെ ഫ്രസ്‌ട്രേഷൻ ആണ് ശർദ്ദിച്ചു വെക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഇറക്കിയ പടങ്ങൾ എല്ലാം പൊട്ടിച്ച തനിക്ക് ചെയ്യുന്ന ജോലിയോട് യാതൊരു ആത്മാർത്ഥതയും ഇല്ലെന്ന് വാക്കിലും പ്രവർത്തിയിലും തെളിയിച്ച ധ്യാനിനോട് ചോദിക്കണം എന്ന് ഏതൊരാൾക്കും തോന്നുന്ന കാര്യമാണ് ആ പയ്യൻ കഴിഞ്ഞ ദിവസം ചോദിച്ചത്. അപ്പോഴേക്കും കുരു പൊട്ടിയ ധ്യാൻ ചോദ്യകർത്താവിനെ രൂക്ഷമായ ഭാഷയിൽ ആക്രമിച്ചു കോർണർ ചെയ്തു.

ഇപ്പോൾ കൂടെ ഇരുന്ന പിഷാരടിയെയും വ്യക്തിപരമായി ആക്രമിച്ചു സ്‌കോർ ചെയ്യുവാൻ നോക്കുവായിരുന്നു ധ്യാൻ. അതായത് ധ്യാൻ ഒക്കെ എല്ലാവരെയും രസിപ്പിച്ചു ഇൻവോൾവ് ചെയ്ത്‌ മറ്റുള്ളവർക്ക് സ്‌പേസ് കൊടുത്തു സംസാരിക്കുന്ന ആളാണ് എന്നാൽ പിഷാരടി അങ്ങനെ അല്ല അടുത്തത്. എന്ത് പറഞ്ഞു സ്‌കോർ ചെയ്യും എന്നാണ് പിഷാരടി ആലോചിക്കുന്നതെന്ന് എന്നാണ് ധ്യാൻ പറഞ്ഞത്. ഏത് തനിക്കെതിരെ ഒരു സംസാരം ഉണ്ടായാൽ അപ്പോൾ കുരു പൊട്ടുന്ന ധ്യാനാണ് പറയുന്നത്.

പിഷാരടി അതിനു മറുപടി പറഞ്ഞത് താൻ ഇവിടെ അങ്ങനെ ഒരു മത്സരത്തിന് വന്നതല്ലെന്നും താൻ വളർന്നു വന്ന സ്റ്റേജ് ഷോകളിൽ സീരിയസായി തമാശ പറഞ്ഞാണ് വന്നതെന്നും നിന്റെ അച്ഛൻ ശ്രീനിവാസൻ പറയുന്നത് പോലുള്ള തമാശകൾ അടക്കം ഇങ്ങനെ ആണെന്നും പറഞ്ഞു കൊണ്ടാണ്. ഒരാൾ വളരെ ക്രൂക്കഡ് ആണെന്ന് അയാളെ ഇരുത്തി കൊണ്ട് വ്യക്തിഹത്യ നടത്തിയ ധ്യാനിന് ഉള്ള കൃത്യമായ മറുപടി തന്നെ ആയിരുന്നു അതെന്നും എല്‍ദോ അഭിപ്രായപ്പെടുന്നു.

മുൻപ് തന്റെ സിനിമക്ക് ഒപ്പം ഇറങ്ങിയ ആവേശം സിനിമയെ പരിഹസിച്ചു സ്‌കോർ ചെയ്യാൻ നോക്കിയ കൂടെ അഭിനയിച്ച ബേസിലിന്റെ പ്രതിഫലത്തെ കുറിച്ച് പല തവണ തമാശ രൂപേണ ചൊറിയാൻ നോക്കിയ വ്യക്തി കൂടെയാണ് ധ്യാൻ. അഭിനയിച്ച സിനിമകൾ ഒട്ടു മുക്കാലും വിജയിപ്പിച്ച ബേസിലിനോട് ആണ് അയാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ കയറി അഭിപ്രായം പറയാൻ ധ്യാൻ ശ്രമിച്ചത്. അതും ഇറങ്ങിയ എല്ലാ സിനിമയും പരാജയപ്പെടുത്തിയ ഒരാൾ.

എന്നിട്ട് ധ്യാൻ പറയുന്നത് തന്റെ സിനിമകൾ എല്ലാം ടേബിൾ പ്രോഫിറ്റ് ആണെന്നാണ്. തിയറ്ററിൽ വരുന്നതും പോകുന്നതും എല്ലാം ഒരു ദിവസമായ സിനിമകൾ ടേബിൾ പ്രോഫിറ്റ് ആകണമെങ്കിൽ ആ മീഡിയക്കാരൻ ചോദിച്ചത് പോലുള്ള വെളുപ്പിക്കൽ പ്രോഫിറ്റ് വല്ലതും ആണോ എന്ന് കേൾക്കുന്നവർക്ക് സംശയം തോന്നാം. അത് കൊണ്ട് മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ കയറി കൂടുതൽ അഭിപ്രായം പറയാതിരിക്കുന്നത് ആവും ധ്യാനിനും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഈ കുറിപ്പിനേയും പിന്തുണച്ചും വിമർശിച്ചുകൊണ്ടും നിരവധിയാളുകള്‍ കമന്റ് ബോക്സില്‍ രംഗത്ത് വന്നിട്ടുണ്ട്. 'ചോദിക്കണം എന്ന് ആഗ്രഹിച്ച ചോദ്യം തന്നെ ആണ് ആ പയ്യൻ ചോദിച്ചത്.അതിൻ്റെ പേരിൽ ധ്യാൻ നന്നാകും എന്നൊരു പ്രതീക്ഷ ഒന്നും ഇല്ല. പക്ഷെ വർഷത്തിൽ എല്ലാ സിനിമയും മോശം ചെയ്യുന്ന നടൻ മലയാള സിനിമയുടെ ഈ ഗോൾഡൻ സമയത്ത് ഒരു നാണക്കേട് തന്നെ ആണ്. ഓൺലൈൻ ബെറ്റിങ് പ്രൊമോട്ട് ചെയ്തത് ന്യായീകരിച്ചപ്പോൾ തന്നെ തോന്നി എന്ത് മാത്രം വൃത്തികെട്ട മനുഷ്യൻ ആണെന്ന്. ആളുകൾ നശിച്ചാലും കുഴപ്പമില്ല. എനിക്ക് കാശ് ഉണ്ടാക്കണം എന്നാണ് ലൈന്‍' രവി തരകന്‍ എന്ന പ്രൊഫൈല്‍ കുറിച്ചു.

അതേസമയം, 'ഒറ്റ ഉത്തരം നീ അയാളുടെ പടം സൗകര്യമുണ്ടെൽ കണ്ടാ മതി, അതുപോലെ നിനക്ക് ഇഷ്ടമുള്ള ചോദ്യം അയാളോട് ചോദിക്കുവാണേൽ അയാൾക്ക് ഇഷ്ടമുള്ള ഉത്തരം നീ കേൾക്കേണ്ടി വരും. നിനക്ക് വേണേൽ ഒരു കാര്യം ചെയ്യാം അയാളെ വെച്ച് ഒരു തട്ടിക്കൂട്ടു പടം ചെയ്യ്. എന്നിട്ട് അത് പൊട്ടുമ്പോ പ്രെസ്സ് മീറ്റ് വിളിച് അയാളെ കുറ്റപ്പെടുത്തി സംസാരിക്ക്. അല്ലാതെ അയാളുടെ ഒരു പടം പോലും തീയേറ്ററിൽ പോയി കാണുകയും ഇല്ല എന്നിട്ട് എങ്ങനെ ജീവിക്കണം എങ്ങനെ സിനിമ പിടിക്കണം എന്നുള്ള ഉപദേശം. ചോദ്യങ്ങൾ ചോദിക്കുകയും വേണം. അങ്ങനെ ചോദിച്ചാൽ അതിന്റെതായ രീതിയിലുള്ള മറുപടിയും കേൾക്കാൻ താൻ ബാധ്യസ്തനാണ്.' എന്ന് അഭിപ്രായപ്പെടുന്നുവരുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+