അശ്വന്ത് കോക്കിന്റെ റിവ്യൂവില്‍ തര്‍ക്കം; ഞാന്‍ പോയി തല്ലണോ എന്ന് ധ്യാന്‍ ശ്രീനിവാസന്
ശരിയായി റിവ്യൂ പറയുന്നില്ല എന്ന് പറഞ്ഞ് യൂട്യൂബര്‍മാരെ അടിക്കാന്‍ പറ്റുമോ എന്ന് നടന് ധ്യാന്‍ ശ്രീനിവാസന്. ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓരോരുത്തരും റിവ്യൂ പറയുന്നത് അവര്‍ക്ക് ഒരു സിനിമ എങ്ങനെ വര്‍ക്കായി എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നും അത് ആപേക്ഷികമാണ് എന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു..
അശ്വന്ത് കോക്കിന്റെ റിവ്യൂവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോടായിരുന്നു ധ്യാനിന്റെ പ്രതികരണം. ഒടിടിയില്‍ ഇറങ്ങുമ്പോഴാണ് ഒരു സിനിമയുടെ യഥാര്‍ത്ഥ ഫലം വരുന്നത് എന്ന അഭിപ്രായത്തേയും ധ്യാന്‍ തള്ളിക്കളഞ്ഞു. ധ്യാനിനോടുള്ള അവതാരകന്റെ ചോദ്യവും ധ്യാനിന്റെ മറുപടിയും ഇങ്ങനെയാണ്...

'ഇവിടെ ഇറങ്ങുന്ന റിവ്യൂവിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ എല്ലാവരും നല്ല റിവ്യൂ നോക്കി പോകുന്നു. പലപ്പോഴും സിനിമകളുടെ നല്ല റിവ്യൂ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരാറില്ല. അശ്വന്ത് കോക്കൊക്കെയാണ് 90 ശതമാനെങ്കിലും റിവ്യൂ കറക്ടായി പറയുന്നത്. പക്ഷെ പോസിറ്റീവ് റിവ്യൂ കണ്ടിട്ട് വളരെ വിഷമത്തോടെ ആ പടം മോശമായിരുന്നു എന്ന് പറഞ്ഞ അനുഭവം എനിക്കുണ്ടായിട്ടുണ്ട്.
ഒരു സിനിമ ഇറങ്ങുമ്പോള്‍ അതിന്റെ റിവ്യൂ അല്ലെങ്കില്‍ കറക്ട് പള്‍സ് അറിയണം എങ്കില്‍ ഒടിടിയില്‍ എത്തണം. അതിന്റെ ബെസ്റ്റ് എക്സാംപിള് ആണ് പൊന്മാന് എന്ന സിനിമ. പൊന്മാന് എന്ന സിനിമ റിവ്യൂ കണ്ട ശേഷം പലരും തിയേറ്ററിലേക്ക് പോയില്ല. ആ പടം മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ്. ഞാന്‍ അശ്വന്ത് കോക്കിന്റെ റിവ്യൂ കാണാറുണ്ട്. എനിക്ക് അത് വര്‍ക്കാവാറുണ്ട്.
ചിലതൊക്കെ, എല്ലാം അല്ല. ഒരു സിനിമ ഒടിടിയില്‍ ഇറങ്ങിയാല്‍ ആണ് അതിന്റെ യഥാര്‍ത്ഥ റെസ്പോണ്‍സ് അറിയാന്‍ പറ്റൂ. ഒരു സിനിമ ഇറങ്ങുമ്പോള്‍ എന്തുകൊണ്ടാണ് എല്ലാവരും കറക്ട് റിവ്യൂ പറയാത്തത് എന്നാണ് എന്റെ ചോദ്യം',' എന്നതായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് ധ്യാന്‍ നല്കിയ മറുപടി ഇങ്ങനെയാണ്
'അവര്‍ക്ക് അവരുടെ സെന്‍സിബിലിറ്റി വെച്ചല്ലേ പറയാന്‍ പറ്റൂ. ഓരോരുത്തര്‍ക്കും ഓരോ ബുദ്ധിയും ആലോചനയും അല്ലേ. നീയെന്താ കറക്ട് റിവ്യൂ പറയാത്തത് എന്ന് ചോദിച്ച് നമുക്ക് ഒരുത്തനെ പോയി അടിക്കാന്‍ പറ്റോ. നിന്നെ വിശ്വസിച്ചല്ലേടാ ഞാന്‍ പടത്തിന് പോയത് എന്ന് പറയാന്‍ പറ്റുമോ. നിന്റെ ചോദ്യം ഭയങ്കര അടിസ്ഥാനരഹിതമാണ്. സിനിമ വളരെ സബ്ജക്ടീവ് ആയ കാര്യമാണ്.
നിനക്ക് പൊന്മാന് ഇഷ്ടപ്പെട്ടു എന്ന് വെച്ച് എല്ലാവര്ക്കും പൊന്മാന് ഇഷ്ടപ്പെടണം എന്നില്ല. അത്രേയുള്ളൂ റിവ്യൂവിന്റെ കേസിലും. നീ ചിലപ്പോള്‍ റിവ്യൂ കേട്ട് വിശ്വസിച്ചായിരിക്കും സിനിമയ്ക്ക് പോകുന്നത്. എല്ലാവരും അങ്ങനെയായിരിക്കില്ല. അത്രേയുള്ളൂ അതിന്റെ ഉത്തരം. ഒടിടിയില്‍ വരുമ്പോഴാണ് കറക്ട് റെസ്പോണ്‍സ് കിട്ടുക എന്ന് പറയുന്നത് തെറ്റാണ്. കാരണം ചില സിനിമ നമ്മള് തിയേറ്ററില്‍ എക്സ്പീരിയന്‍സ് ചെയ്യണം.
ഞാനൊരു സിനിമ കണ്ടു. തിയേറ്ററില്‍ സൂപ്പര്‍ഹിറ്റായ സിനിമയാണ്. ഞാന്‍ ഒടിടിയില്‍ ആണ് കണ്ടത്. ഞാന്‍ കണ്ടപ്പോള്‍ എനിക്ക് അത് വര്‍ക്കായില്ല. ഞാന്‍ അത് അശ്വന്തിനോട് തന്നെയാണ് ചോദിച്ചത് എന്ന് തോന്നുന്നു. അപ്പോള്‍ അവന് പറഞ്ഞത് അത് തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണ് എന്ന്. ചില സാധനങ്ങള്‍ അങ്ങനെയെ വരൂ'
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications