Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് പ്രണയങ്ങള്‍, എല്ലാവർക്കും രഹസ്യ ബന്ധങ്ങളും ഉണ്ടായിരുന്നു: കണ്ടവളന്മാരുടെ കൂടെ പിടിക്കേണ്ടി വന്നെന്നും ദിയ

ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടേയും കുടുംബം. സെപ്റ്റംബറിലാണ് വിവാഹം. ദിയ കൃഷ്ണ തന്നെയായിരുന്നു ഞാന്‍ അശ്വിനിയുമായി പ്രണയത്തിലാണെന്ന് നേരത്തെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് രണ്ടുപേരുടേയും കുടുംബം ഇടപെട്ട് വിവാഹം ഉറപ്പിക്കുകയായിരുന്നു.

വിവാഹം സംബന്ധിച്ച ഓരോ അപ്ഡേഷനുകളും തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ദിയ കൃഷ്ണ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ വാങ്ങി പൂജിക്കാന്‍ കൊടുത്തതിന്റെയും സ്വര്‍ണ്ണം വാങ്ങാന്‍ പോയതുമെല്ലാം ദിയ ആരാധകരുമായി പങ്കുവെച്ചു. കല്യാണം എന്നായിരിക്കും എന്ന ചോദ്യത്തിന് ഓണം കഴിഞ്ഞ ഉടനെ കല്യാണമെന്നും ദിയ വ്യക്തമാക്കിയിട്ടുണ്ട്.

diya

വിവാഹ ദിവസം സ്വകാര്യത വേണം എന്നതിനാലാണ് വിവാഹ തീയതി ഇതുവരെ പരസ്യമാക്കാത്തത്. അശ്വിന്‍ പൊതു നിശബ്ദനായ ഒരു വ്യക്തിയാണ്. ഇപ്പോഴാണ് സഹോദരിമാരായ ഹന്‍സികയും ഇഷാനിയുമായൊക്കെ അശ്വിന്‍ സെറ്റായത്. ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരികയും ഞങ്ങളുടെ കൂടെ ഡിന്നറിനുമൊക്കെ വന്ന് സെറ്റായതാണെന്നും ദിയ പറഞ്ഞു.

തന്റെ മുന്‍ പ്രണയങ്ങളെക്കുറിച്ചും അശ്വിനുമൊത്തുള്ള ചോദ്യോത്തര വേളയില്‍ ദിയ കൃഷ്ണ തുറന്ന് പറയുന്നുണ്ട്. മുന്‍പ് തനിക്ക് നാല് പ്രണയ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവർക്കൊക്കെ മറ്റ് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതിനാല്‍ ഞാന്‍ അവരെയൊക്കെ ഒഴിവാക്കുകയായിരുന്നു. മോശപ്പെട്ട ഒരു ഭൂതകാലം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ എനിക്ക് മോശമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്ന് തുറന്ന് പറയേണ്ടി വരും.

ഒരുപാട് റൊമാന്റിക് ആയ, ഒരു വലിയ പ്രേമരോഗിയാണ് ഞാന്‍‌. നമുക്ക് ഒരു മോശം വന്നാല്‍ മാത്രമേ പിന്നീട് നന്നായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. നല്ലൊരു ജീവിതം ഉണ്ടായിട്ട് നമ്മുടെ കൈപ്പിഴ കൊണ്ട് ഒരു മോശം അനുഭവം ഉണ്ടായെങ്കിൽ അതിൽ നമ്മൾ പശ്ചാത്തപിക്കേണ്ടി വരും. എന്നാല്‍ എന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. ജീവിതത്തില്‍ എനിക്ക് മൂന്നു നാല് പ്രണയ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദിയ തുറന്ന് പറയുന്നു.

എന്റെ നാല് പ്രണയങ്ങളില്‍ വേറൊരു പെണ്ണുമായി അടുപ്പമില്ലാത്ത ഒരാള്‍ പോലും ഇല്ലായിരുന്നു. ആരും ഡീസറ്റ് ആയിരുന്നില്ല. ആരേയും പേരെടുത്ത് പറയുന്നില്ല. ഓരോരുത്തരും സോഷ്യൽ മീഡിയയിൽ ഡീസന്റ്റ് ആയി കാണിക്കും, പക്ഷേ എല്ലാ അവന്മാർക്കും രഹസ്യ ബന്ധങ്ങൾ ഉണ്ടായിരുന്നു. ഓരോരുത്തരേയും കണ്ട പെണ്ണുങ്ങളുടെ കൂടെ കയ്യോടെ പിടിക്കേണ്ടി വന്നിട്ടുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ അവരെ ഒഴിവാക്കേണ്ടിയും വന്നു.

അതേസമയം വിവാഹത്തോടെ മകളെ ഒരുപാട് മിസ് ചെയ്യുമെന്നായിരുന്നു അമ്മ സിന്ധു സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ വ്യക്തമാക്കിയത്. രാത്രി എത്താൻ ലേറ്റ് ആയാൽ വഴക്ക് പറയുന്നതും നേരത്തെ കിടക്കാൻ പറയുന്നതും ഒക്കെ മിസ് ചെയ്യും. നാല് പെൺകുട്ടികൾ വീട്ടിലുള്ളപ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെയല്ലേയെന്നും സിന്ധു ചോദിച്ചു.

സമയം എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്. എല്ലാവരും കുഞ്ഞായിട്ടിരുന്നാൽ മതി എന്ന് ചിലപ്പോഴൊക്കെ തോന്നുറുണ്ട് എന്നും പിന്നെ വിചാരിക്കും മക്കളെല്ലാം കുടുംബമായി ജീവിക്കുന്നതും കാണണ്ടേയെന്ന്, എക്സൈറ്റഡ് ആണ് ഞാനെന്നും സിന്ധു പറഞ്ഞു. അതേസമയം സിന്ധു കൃഷ്ണയുടെ വീഡിയോ പങ്കുവെച്ച് ഞാൻ ഒരു ചുവരിന് അപ്പുറത്തല്ലേ താമസിക്കുന്നത് എന്നായിരുന്നു ദിയ കൃഷ്ണയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+