Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയ്ക്കെതിരെ നടി ആതിര വെളിപ്പെടുത്തൽ നടത്തിയോ?; 'ഇക്ക പെട്ടു' എന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമ മേഖലയിലെ താരങ്ങളിൽ പലർക്കെതിരേയും തുറന്നുപറച്ചിലുമായി നിരവധി പേരാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. നടൻമാരായ സിദ്ധിഖ്, സുധീഷ് , സംവിധായകൻ രഞ്ജിത്ത് എന്നിവർക്കെതിരെയെല്ലാം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടയിൽ ഇപ്പോഴിതാ നടൻ മമ്മൂട്ടിക്കെതിരെയും ആരോപണം ഉയർന്നിരിക്കുന്നുവെന്ന പേരിൽ വ്യാജ പ്രചരണം കൊഴുക്കുകയാണ്.6 മാസം മുന്നേ ഉള്ള ഇന്റർവ്യൂ.. അങ്ങനെ #മെഗാ സ്റ്റാറും പെട്ടു - "#ഹിക്ക ഫാൻസിന് കനത്ത തിരിച്ചടി" എന്ന അവകാശവാദങ്ങളോടെയാണ് വിഡിയോ പ്രചരിക്കുന്നത്.

ദാദാ സാഹിബ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക കഥാപാത്രമായി എത്തിയ നടി ആതിരയുടെ അഭിമുഖത്തെ ചൊല്ലിയാണ് വ്യാജപ്രചാരണം നടക്കുന്നത്.
അടുത്തിടെ ആതിര മനോരമയ്ക്ക് ഒരു അഭിമുഖം നൽകിയിരുന്നു. സിനിമയിൽ നേരിട്ട ദുരനുഭവത്തെ കുറിച്ചായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. ഈ അഭിമുഖത്തിന്റെ വീഡിയോ ആണ് മമ്മൂട്ടിക്കെതിരെ എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. അഭിമുഖത്തിന്റെ ഒരു ഭാഗത്ത് ആദ്യ ചിത്രമായ 'ദാദാ സാഹിബി'ൽ താൻ മമ്മൂട്ടിയുടെ നായികയായാണ് വന്നതെന്നും ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത് മമ്മൂട്ടിയും ചേർന്നാണെന്നും ആതിര പറയുന്നുണ്ട്.

mammoottynew-

മറ്റൊരു ഭാഗത്ത് സിനിമയിൽ നിന്നുണ്ടായ മോശം അനുഭവവും സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്. 'സിനിമയിൽ ചില ദുരവസ്ഥകള്‍ ഉണ്ടായി. ആ സമയത്ത് ജീവിതത്തില്‍ അത്ര തന്റേടം തോന്നിയില്ല. ജീവിതത്തെ മൊത്തം അത് താളം തെറ്റിച്ചു. അതില്‍ നിന്ന് ഓടി മാറണം എന്ന അവസ്ഥയില്‍ എത്തി. ആ അവസ്ഥയില്‍ നിന്നുകൊണ്ടാണ് പെട്ടെന്ന് തന്നെ ആരോടും കാര്യം പറയാതെ ആ സിനിമയോടെ അഭിനയം നിർത്തി', എന്നായിരുന്നു ആതിരയുടെ വാക്കുകൾ. ഈ രണ്ട് ഭാഗങ്ങളും ചേർത്ത് വെച്ചാണ് വ്യാജപ്രചരണം കൊഴുക്കുന്നത്.

അതേസമയം നിലവിൽ ആരോപണം ഉയർന്നവർക്കെതിരെ നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്. ആരോപണം ഉയർന്നവരിൽ ഒരാൾ അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ നടൻ സിദ്ധിഖാണ്. നടി രേവതി സമ്പത്താണ് സിദ്ധിഖിനെതിരെ ആരോപണം ഉയർത്തിയിരിക്കുന്നത്. തന്നെ സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് രേവതി തുറന്നുപറഞ്ഞത്. അതേസമയം ആരോപണത്തിൽ ഇതുവരേയും നടനെതിരെ പ്രതികരിക്കാൻ താരസംഘടനയായ അമ്മ തയ്യാറായിട്ടില്ല. അതിനിടെ ആരോപണം ഉയർന്ന രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്നാണ് റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+