ബസൂക്കയിലെ കാമിയോ കലക്കി എന്ന് സോഷ്യൽ മീഡിയ; പ്രതിഫലം എത്ര വാങ്ങി, സന്തോഷ് വർക്കി പറയുന്നു
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ബസൂക്ക വ്യാഴാഴ്ചയാണ് പ്രദർശനം ആരംഭിച്ചത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
മമ്മൂട്ടിയെക്കുറിച്ചും സിനിമയെക്കുറിച്ചും ഒക്കെ സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച നടക്കുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ മറ്റൊരു താരത്തെക്കുറിച്ചും ആക്ടീവ് ചർച്ച നടക്കുന്നുണ്ട്. ആറാട്ട് അണ്ണനെക്കുറിച്ച്. ബസൂക്കയിൽ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി അഭിനയിച്ചിട്ടുണ്ടെന്ന് സിനിമ ഇറങ്ങിയതിന് പിന്നാലെ തന്നെ സോഷ്യസ്‍ മീഡിയയിൽ സംസാരം ഉണ്ടായിരുന്നു.
പിന്നീട് ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഇപ്പോൾ ആറാട്ടണ്ണൻ തന്നെ പ്രതികരിച്ചിരിക്കുകയാണ്. മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, നല്ല സിനിമയിൽ അഭിനയിക്കാൻ പറ്റി, ഞാൻ പൈസ വാങ്ങിയിട്ടില്ല. എന്റെ സീൻ ഉണ്ടാകുമെന്ന കരുതിയില്ല, ഗൗതം വാസുദേവ് മേനോനൊപ്പമാണ് അഭിനയിക്കാൻ പറ്റിയത് എന്നാണ് ആറാട്ടണ്ണൻ പറഞ്ഞത്.

ഞാൻ ഈ സീൻ കഴിഞ്ഞ് ഇടയ്ക്ക് വെച്ച് പിന്മാറിയതാണ്.. ഡ്രസ്സ് മാറാൻ സ്ഥലം കിട്ടാഞ്ഞത് കൊണ്ട്... നല്ലൊരു ടീമാണ്. കലൂർ ഡെന്നിസിന്റെ മകൻ ആണ് ഡയറക്റ്റ് ചെയ്തിരിക്കുന്നത്... ഇതിന് മുൻപ് ബാഡ് ബോയ്സിൽ അഭിനയിച്ചിട്ടുണ്ട്. വിപിൻ ആറ്റ്ലിയുടെ പടത്തിലും അഭിനയിച്ചിട്ടുണ്ട്. ബസൂക്ക മൂന്നാമത്തെ പടമാണ്... വളരെ സന്തോഷം തോന്നുന്നു. ആരോടും വാശിയും വൈരാഗ്യവുമൊന്നുമില്ല.." എന്നും പറയുന്നു.
ആറാട്ടണ്ണൻ സിനിമയിൽ അഭിനയിച്ചത് വലിയ ചർച്ചയായിട്ടുണ്ട്, നിരവധി കമന്റുകളാണ് വരുന്നത്. ബസൂക്കയിലെ ഈ സീനിനെ ട്രോളി കൊണ്ട് കുറെ എണ്ണം ഇറങ്ങിട്ടുണ്ട്. എമ്പുരാൻ പോലെ ഒരു ബിഗ് ബഡ്ജറ്റ് സിനിമയിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന് അഭിനയിക്കാമെങ്കിൽ സിനിമ സ്വപ്‍നം കണ്ടു നടക്കുന്ന ആറാട്ടണനും അഭിനയിക്കാം , മികച്ച കാമിയോ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം, ചിത്രത്തിന്റെ മേക്കിംഗിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് വരുന്നത്. അത് പോലെ മമ്മൂട്ടിയുടെ അഭിനയവും ലുക്കുമൊക്കെ മികച്ചതാണെന്ന ചിത്രം കണ്ടവർ പറയുന്നു. കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക.
ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ; ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.. അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്... എപ്പോഴും പറയാറുള്ളത് പോലെ.. പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകും.. അതിനൊപ്പം ഞാനും നിങ്ങളും നമ്മളും എന്നാണ് സിനിമ പ്രദർശനത്തിന് എത്തുന്നതിന് മുൻപ് മമ്മൂട്ടി പറഞ്ഞത്.












Click it and Unblock the Notifications