Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യ ബഡായി ഉറക്ക ഗുളിക കഴിച്ചോ? നടിക്ക് എന്താണ് സംഭവിച്ചത്; പ്രതികരണവുമായി ആര്യ

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസിൽ ആര്യ ബഡായി ഇടംപിടിക്കുന്നത്. ഷോയിൽ രമാഷ് പിഷാരടി-ആര്യ കോമ്പോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ആര്യ തന്നെയാണ് പിഷാരടിയുടെ യഥാർത്ഥ ഭാര്യ എന്ന് പോലും പ്രേക്ഷകർ കരുതിയിരുന്നു, അത്രയും രസകരമായിട്ടായിരുന്നു ഇരുവരുടേയും ഷോയിലെ പ്രകടനങ്ങൾ.

ബിഗ് ബോസിൽ മത്സരിച്ചപ്പോഴായിരുന്നു ആര്യ എന്ന വ്യക്തിയെ പ്രേക്ഷകർ കൂടുതലായി അടുത്തറിഞ്ഞത്. എന്നാൽ ഷോയിൽ കണ്ട ആര്യയെ പ്രതീക്ഷിച്ച് ബിഗ് ബോസ് കണ്ട പ്രേക്ഷകരിൽ ചിലർ ആര്യയ്ക്കെതിരെ രംഗത്തെത്തി. ഷോ കഴിഞ്ഞപ്പോൾ കടുത്ത അധിക്ഷേപമായിരുന്നു താരം നേരിട്ടത്. സൈബർ ആക്രമണങ്ങൾ കൊണ്ട് താൻ പൊറുതിമുട്ടിയിരുന്നുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായി തന്നെ നീങ്ങിയെന്നും സ്കൂൾ വിദ്യാർത്ഥികൾ അടക്കം ഇതിന് പിന്നിൽ ഉണ്ടായിരുന്നുവെന്നും താരം തുറന്ന് പറഞ്ഞിരുന്നു.

aryabadaimain-

സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയ വീഡയോയുമായി എത്തിയിരിക്കുകയാണ് ആര്യ. തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തയിൽ വ്യക്തത വരുത്തിയാണ് നടിയുടെ പ്രതികരണം. ആര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെയാണ് നടി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ

' ഞാന്‍ തട്ടിപ്പോയി എന്ന് പറഞ്ഞൊരു ന്യൂസ് ഓണ്‍ലൈനില്‍ കറങ്ങുന്നുണ്ട്. ഉറക്കഗുളിക കഴിച്ച് ആതമഹത്യ ചെയ്തു എന്നൊക്കെ പറഞ്ഞ്. അങ്ങനെ എന്റെ കുറേ ഫ്രണ്ട്‌സ് ഈ ന്യൂസ് കണ്ട് പാനിക്കായി എന്നെ തുടരെത്തുടരെ വിളിച്ചതിനാലാണ് ഞാൻ ഇപ്പോൾ ഈ സ്റ്റോറി ചെയ്യുന്നത്. പോയിട്ടില്ല, എങ്ങും പോയിട്ടില്ല, എന്നോട് ക്ഷമിക്കണം. ആ ശുഭദിനം ഇതുവരെ എത്തിയിട്ടില്ല സുഹൃത്തുക്കളെ. അങ്ങനെ സംഭവിച്ചാല്‍ ഉറപ്പായിട്ടും നിങ്ങള്‍ അറിയും. അതുകൊണ്ട് പേടിക്കണ്ട ഇപ്പോഴും ജീവനോടെയുണ്ട്. എല്ലാവരും സമാധാനത്തോടെ ഇരിക്കൂ', ആര്യ വീഡിയോയിൽ പറഞ്ഞു.

ആദ്യ വിവാഹ ബന്ധം തകർന്നതിനെ കുറിച്ചും അതിന് പിന്നാലെ തനിക്ക് ഉണ്ടായ പ്രണയത്തെ കുറിച്ചും പ്രണയ തകർച്ചയെ കുറിച്ചുമെല്ലാം ആര്യ ബഡായി അടുത്തിടെയും തുറന്ന് സംസാരിച്ചിരുന്നു. ആദ്യ ഭർത്താവിന്റെ സഹോദരിയുടെ സുഹൃത്തിനെയാണ് ആര്യ പ്രണയിച്ചിരുന്നത്. പിന്നീട് ആ പ്രണയം തകരുകയായിരുന്നു. ബിഗ് ബോസ് ഷോ കഴിഞ്ഞപ്പോൾ അദ്ദേഹം തന്നെ മനപ്പൂർവ്വം ഒഴിവാക്കിയെന്നും തന്റെ സുഹൃത്തുമായി ആൾ പ്രണയത്തിലായെന്നും ആര്യ പറഞ്ഞിരുന്നു. തനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ പ്രണയത്തകർച്ചയെന്നും ഡിപ്രഷനിലേക്ക് വരെ പോയെന്നും താരം പറഞ്ഞിരുന്നു.

'പ്രണയം തകർന്ന സമയത്ത് ആത്മഹത്യ ചെയ്യണമെന്ന് ഞാൻ കരുതിയിരുന്നു. ആ ചിന്തയിൽ നിന്ന് എന്നെ പിന്നോട്ട് വലിച്ചത് മകൾ ആണ്. എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ആത്മഹത്യ ചെയ്തേനെ. അച്ഛൻ ഇല്ലായിരുന്നല്ലോ. എന്റെ അമ്മയും സഹോദരിയും മകളും മാത്രമേ ഉള്ളൂ. അവരുടെ ഉത്തരവാദിത്തം എനിക്കല്ലേ. ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ നാളെ എന്റെ മകൾ കേൾക്കേണ്ടി വന്നേനെ പ്രണയം തകർന്നതിന് ആത്മഹത്യ ചെയ്തവളല്ലേ നിന്റെ അമ്മയെന്ന്. പിന്നെ സുഹൃത്തുക്കളോടും കുടുംബത്തോടൊക്കെ സംസാരിച്ച് തുടങ്ങി. അങ്ങനെ തിരിച്ചുവന്നതാണ്', എന്നാണ് ആര്യ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+