Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കി'; 2017ന് ശേഷമുളള നടന്റെ തിരിച്ചുവരവെന്ന് ലിബർട്ടി ബഷീർ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ശക്തമായി നിലകൊണ്ടവരില്‍ ഒരാളാണ് നിര്‍മ്മാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. ചാനല്‍ ചര്‍ച്ചകളിലടക്കം നിരന്തരം ലിബര്‍ട്ടി ബഷീര്‍ ദിലീപിനെതിരെ തുറന്നടിച്ചിരുന്നു. ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ചടക്കം ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

മാത്രമല്ല ദിലീപിനെതിരെ ലിബര്‍ട്ടി ബഷീര്‍ 10 കോടിയുടെ മാനനഷ്ടക്കേസും കൊടുത്തിരുന്നു. കേസില്‍ തന്നെ പ്രതിയാക്കിയതിന് പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ഉണ്ടെന്ന് ദിലീപ് പറഞ്ഞതിനെതിരെയായിരുന്നു മാനനഷ്ടക്കേസ്. എന്നാലിപ്പോള്‍ അതേ ദിലീപിന്റെ സിനിമയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ലിബര്‍ട്ടി ബഷീര്‍. പ്രിന്‍സ് ആന്‍ഡ് ഫാമിലി സൂപ്പറാണെന്നും ദിലീപിന്റെ തിരിച്ചുവരവാണെന്നുമാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.

dileep

ചിത്രത്തിന്റെ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനാണ് ലിബര്‍ട്ടി ബഷീറിന്റെ ആശംസാ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍ ഇങ്ങനെ: '' 2017ന് ശേഷം ഇത് ദിലീപിന്റെ തിരിച്ച് വരവ് തന്നെയാണ്. കുറേക്കാലത്തിന് ശേഷം തുടരും എന്ന പടത്തിനാണ് പതിനഞ്ചും ഇരുപതും ഒക്കെ ടിക്കറ്റുകള്‍ ഒരുമിച്ച് വിറ്റ് പോകുന്നത് കാണുന്നത്. അതേ പോലെ തന്നെ കഴിഞ്ഞ നാലഞ്ച് ദിവസമായി പതിനഞ്ചും ഇരുപതും ടിക്കറ്റുകള്‍ കൂട്ടത്തോടെ ഫാമിലികളില്‍ നിന്നാണ് വിളിച്ചിട്ട് എടുക്കുന്നത്. അത് നല്ല സിനിമയുടെ ഒരു ലക്ഷണം തന്നെയാണ്.

പ്രിന്‍സ് ആന്‍ഡ് ഫാമിലി തന്നെ പടം തന്നെയാണ്. അവസാനത്തെ 20 മിനുറ്റൊക്കെ സൂപ്പറായിട്ടുണ്ട് എന്നാണ് പറയുന്നത്. ദിലീപിന്റെ ഈ പടം വന്നതിന് ശേഷം രാത്രി 11 മണിക്കും 12 മണിക്കുമൊക്കെ ശേഷവും തിയറ്ററുകള്‍ ഫുള്‍ ആണെന്നത് പടത്തിന്റെ വിജയത്തിന്റെ ഒന്നാമത്തെ ലക്ഷണമാണ്. രാത്രി 12 മണിക്ക് ശേഷം അഡീഷണല്‍ ഷോ ഇടേണ്ടി വരുന്നുണ്ട്. അത് തന്റെ തിയറ്ററില്‍ മാത്രമല്ല, ഈ പടം കളിക്കുന്ന കേരളത്തിലെ മിക്ക തിയറ്ററുകളിലും രാത്രി 12ന് ശേഷം അഡിഷണല്‍ ഷോ ഇട്ട് ഹൗസ് ഫുള്ളായി പോകുന്നു എന്ന് പറഞ്ഞാല്‍ അത് ഏറ്റവും വലിയ വിജയമാണ്. ഈ പടത്തിനും വരാന്‍ പോകുന്ന എല്ലാ പടങ്ങള്‍ക്കും ദിലീപിനും മാജിക് ഫ്രെയിംസിനേയും ആശംസകള്‍ അറിയിക്കുന്നു, ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

അതേസമയം ലിബര്‍ട്ടി ബഷീര്‍ ഒരു ദിലീപ് ചിത്രത്തെ പിന്തുണച്ച് രംഗത്ത് വന്നതില്‍ അത്ഭുതപ്പെടുകയാണ് ആരാധകര്‍. കടിച്ച പാമ്പിനെ കൊണ്ട് തന്നെ ദിലീപ് വിഷം ഇറക്കിച്ചിരിക്കുകയാണ് എന്നാണ് ചിലര്‍ കമന്റ് ബോക്‌സില്‍ പ്രതികരിച്ചിരിക്കുന്നത്. '' ബഷീറിക്കയെ കൊണ്ട് ഇത് പറയിപ്പിക്കണമെങ്കിൽ ദൈവത്തിനു സ്തുതി. ദൈവമുണ്ട് എന്നതിന് വേറെ തെളിവു വേണ്ട'' എന്നാണ് ഒരു കമന്റ്.

ദിലീപ്പിനെ ഇല്ലാതാക്കാൻ നോക്കിയവരിൽ ഒരാൾ ഇദ്ദേഹമായിരുന്നു ഇപ്പോൾ കള്ളക്കണ്ണിറുമായി വന്നിരിക്കുന്നു, എന്നാണ് മറ്റൊരു പ്രതികരണം. സിനിമയിൽ പുതിയ സംഘടന തുടങ്ങിയതിൽപ്പിന്നെയാണ് ദിലീപിന്റെ കഷ്ടകാലമെന്നും ലിബർട്ടി ബഷീറിനെ പോലുളളവരാണ് അതിന് പിന്നിലെന്നും ഒരാൾ പ്രതികരിച്ചിരിക്കുന്നു. ആ കമന്റ് ഇങ്ങനെ: '' ഇവനൊക്കെ പണ്ട് ഒരു വിഷുക്കാലത്ത് ലാലേട്ടനെയും മമ്മൂക്കയുടെയും പടം റിലീസ് വന്നപ്പോൾ തിയേറ്റർ ഓണേഴ്സിന്റെ പ്രസിഡണ്ട് ആയിരുന്ന ലിബർട്ടിബഷീർ തീരുമാനിച്ചു സിനിമകൾ ഇവരുടെ എഗ്രിമെന്റ് സൈൻചെയ്യാതെ റിലീസ് ചെയ്യില്ല എന്ന്. കോടികൾ മുടക്കി അങ്കലാപ്പിലായി പ്രൊഡ്യൂസേഴ്സ്. അന്ന് ദിലീപ് മമ്മൂട്ടിക്കും മോഹൻലാലിനും വാക്കു കൊടുത്തു, പടം വിഷുവിന് തന്നെ റിലീസ് ചെയ്യുമെന്ന്. കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള എല്ലാ തിയറ്ററുകളെയും പോയി കണ്ടു, പുതിയ സംഘടന രൂപീകരിച്ചു. അതിന്റെ പ്രസിഡന്റായി ദിലീപ് . പടം സൂപ്പർ ഹിറ്റ് ഓടി. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി. അന്നു തുടങ്ങിയാണ് ദിലീപിന്റെ കഷ്ടകാലം. ഇയാളൊക്കെ ആയിരുന്നു അതിനു തുടക്കം'' . ഈ കമന്റ് ശരിവെച്ച് കൊണ്ടുളള മറ്റൊരു പ്രതികരണം ഇങ്ങനെ: '' അത് മാത്രമല്ല ബഷീറിനെ ചവിട്ടി പുറത്താക്കി ദിലീപ് ആന്റണി പെരുമ്പാവൂർ വേറെ സംഘടന തുടങ്ങി.. ബഷീറിന്റെ തീയേറ്ററിൽ പിന്നെ പുതിയ സിനിമ ഒന്നും കിട്ടിയില്ല.. എ പടം ഒക്കെ ഇട്ട് കുറേ നാൾ.. പിന്നെ തീയേറ്റർ പൊളിക്കാൻ ഒക്കെ തുടങ്ങി.. അപ്പോഴാണ് ദിലീപിന്റെ കേസ് വന്നത്... പിന്നെ ഇയാൾക്കും ജീവൻ വെച്ചു''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+