'നിങ്ങളുടെ ആഗ്രഹം പോലെ ആ സ്റ്റെപ്പ് എടുത്തു', വീഡിയോ ചെയ്യാതിരുന്നതിന് കാരണം ഇതാണ്; എലിസബത്ത്
മുൻ ഭർത്താവും നടനുമായ ഗുരുതര ആരോപണങ്ങളാണ് ഡോക്ടർ എലിസബത്ത് തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലെ ഉന്നയിച്ചത്. കടുത്ത ശാരീരിക മാനസിക പീഡനം താൻ അനുഭവിച്ചിരുന്നുവെന്നും ഗത്യന്തരമില്ലാതെയാണ് ബാലയുടെ വീട് വിട്ട് ഇറങ്ങി വന്നതെന്നും എലിസബത്ത് പറഞ്ഞിരുന്നു.
അതേസമയം ബാലയുമായുള്ള ബന്ധത്തിൽ താൻ അനുഭവിച്ചത് എന്തെന്ന് വിശദീകരിച്ച് എലിസബത്ത് തുടരെ തുടരെ വീഡിയോ ചെയ്തതോടെ എലിസബത്തിനെതിരെ കേസുമായി ബാല രംഗത്തെത്തി. തന്നേയും ഭാര്യയേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് എലിസബത്ത് നടത്തുന്നതെന്നായിരുന്നു ആരോപണം. പോലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്നും തനിക്കെതിരെ പ്രവർത്തിക്കുന്ന എലിസബത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും പോലീസിനോട് അഭ്യർത്ഥിച്ചുവെന്നും ബാല പറഞ്ഞു.

ബാല നിയമപരമായി നീങ്ങിയതിന് ശേഷം എലിസബത്ത് കൂടുതൽ വീഡിയോകൾ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ ഏറെ ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. താൻ സുരക്ഷിതമായി ഇരിക്കുകയാണെന്നും പല ബുദ്ധിമുട്ടികൾ കാരണമാണ് വീഡിയോയിൽ വരാതിരുന്നതെന്നും എലിസബത്ത് പറഞ്ഞു. എലിസബത്തിന്റെ വാക്കുകളിലേക്ക്
'കുറേ മെസേജുകളും കമന്റുകളുമൊക്കെ വന്നിരുന്നു, ഹാപ്പിയാണോ സേഫ് ആണോ എന്ന് ചോദിച്ചിട്ട്. ചില കാരണങ്ങൾ കൊണ്ട് വീഡിയോ ഇടാൻ സാധിച്ചിരുന്നില്ല. എന്നെ ഗൗരവത്തോടെ പ്രതികരിക്കുന്നത് കൊണ്ടാണ് നിങ്ങൾ ഇപ്പോഴും അന്വേഷിക്കുന്നത് എന്ന് അറിയാം. അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. നിങ്ങൾ ആഗ്രഹിക്കുന്ന സ്റ്റെപ്പുകൾ ഞാൻ എടുത്തിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയാത്തത്. എല്ലാം നല്ലതായി നടക്കുമെന്ന് വിചാരിക്കുന്നു', എലിസബത്ത് വിശദീകരിച്ചു. അതേസമയം എലിസബത്തിന്റെ പുതിയ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
ബാലയ്ക്കെതിരെ നിയമപരമായി നീങ്ങിയെന്നാണ് 'നിങ്ങൾ ആഗ്രഹിച്ച ചുവടുവെപ്പ് നടത്തി' എന്ന എലിസബത്തിന്റെ പരാമർശം എന്നാണ് കമന്റുകൾ ഏറെയും. എന്തായാലും അത്തരമൊരു തീരുമാനം എടുത്തതിന് അഭിനന്ദിക്കുന്നുവെന്നുള്ള കമന്റുകളും ധാരാളം ഉണ്ട്. ചില കമന്റുകൾ നോക്കാം-
'ഡോക്ടർ, ഗുഡ് ടു സീ യൂ ബാക്ക്.കേസ് എടുത്തില്ല എന്നൊന്നും ഓർത്തു വിഷമിക്കണ്ട. യൂ എക്സ്പോസ്ഡ് ഹിം. ഇപ്പോൾ അതാണ് ഈ സംഭവങ്ങൾ കൊണ്ടു ഉണ്ടായ നേട്ടം'
'എല്ലാം നന്നായി വരട്ടെ. കേസ് കൊടുത്തു എന്ന് വിചാരിക്കുന്നു ഇയാളുടെ മൗനം അങ്ങനെയാണ് മനസ്സിലായത്. അങ്ങനെയാണെങ്കിൽ ഇനി ഒന്നും ഓപ്പൺ ആയി പറയാൻ പറ്റില്ലെന്നറിയാം. എന്നാലും സാരമില്ല. തനിക്കു നീതി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം എത്രയും വേഗം അത് സാധിക്കട്ടെ', മറ്റൊരാൾ കമന്റിൽ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications