'അണ്‍ഫോളോ ചെയ്തു, വീട് പാലുകാച്ചലിനും വന്നില്ല'; ഗോപിയും അമൃതയും വേര്‍പിരിഞ്ഞെന്ന് അഭ്യൂഹം
കൊച്ചി : സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. രണ്ട് പേരും സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതോടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. കൂടാതെ ഇരുവരും പ്രണയം വെളിപ്പെടുത്തിയ പോസ്റ്റും നീക്കം ചെയ്തതോടെ ആരാധകര്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്.
' ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണ്. ആരാധകരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും തങ്ങള്‍ളുടെ കൂടെയുണ്ടാകണം'- എന്ന കുറിപ്പോടെയാണ് ഇരുവരും പ്രണയം പരസ്യമാക്കിയത്. ഈ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണാനില്ല. അടുത്തിടെ ഇരുവരും തങ്ങളുടെ പ്രണയ വാര്‍ഷികം ആഘോഷിച്ചിരുന്നു .

ഗായിക അഭയ ഹിരണ്‍മയിയുമായുള്ള പ്രണയ ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് ഗോപി സുന്ദര്‍ അമൃതയുമായി അടുക്കുന്നത്. നടന്‍ ബാലയുമായുള്ള വിവാഹബന്ധം അമൃത വര്‍ഷങ്ങള്‍ക്ക് മുമ്പ് വേര്‍പെടുത്തിയിരുന്നു. ഗോപി സുന്ദറും അഭയയും പിരിയാനുള്ള കാരണം എവിടെയും വ്യക്തമാക്കിയിട്ടില്ല .
അടുത്തിടെ അമൃതയുടെ വീടിന്റെ പാലു കാച്ചല്‍ നടന്നിരുന്നു. ഈ ചടങ്ങില്‍ ഗോപി സുന്ദര്‍ പങ്കെടുത്തിരുന്നില്ല. അമൃതയും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഈ വിഷയവും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്. അമൃത ചില ചിത്രങ്ങളുടെ കമന്റ് ബോക്‌സ് ഓഫ് ചെയ്തതോടും കൂടി ഇരുവരും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍ ഏകദേശം ഉറപ്പിച്ച മട്ടാണ് .
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായെങ്കിലും അമൃതയും ഗോപിസുന്ദറും ഇതുവരെ പ്രതികരിച്ച് രംഗത്തെത്തിയിട്ടില്ല. ഇതിനു മുമ്പും ഇവരെ കുറിച്ചുള്ള ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അന്നുള്ള പോലെ തന്നെ അതിനെ അതിന്റെ വഴിക്ക് വിടാനാണ് താരങ്ങളുടെ തീരുമാനമെന്നാണ് കരുതുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങളാണ് ഗോപി സുന്ദറും അമൃതയും. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അതേസമയം, താരങ്ങള്‍ക്ക് എതിരെ നടക്കുന്ന ഗോസിപ്പുകളില്‍ പ്രതികരിച്ച് ആരാധകരും രംഗത്തെത്തുന്നുണ്ട്. 'എന്തിനാണ് അവരുടെ ജീവിതത്തില്‍ ഇങ്ങനെ ഇടപെടുന്നത്, അവരെ അവരുടെ വഴിക്ക് വിട്ടൂടെ'- തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പങ്കുവയ്ക്കുന്നത്.


Click it and Unblock the Notifications