Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗോപിക ഇനി സീരിയലിലെ നായിക അല്ല; കാത്തിരുന്നത് ഇത്ര വലിയ ഭാ​ഗ്യമോ! ജി പിക്കും സന്തോഷം

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് ​ഗോപികയും ജി പിയും. അടുത്തിടെയാണ് ​ഗോപികയുടെയും ജി പിയുടെയും വിവാഹം നടന്നത്. ജി പി വന്ന ശേഷം ​ഗോപികയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ​ഗോപികയുടെ ആരാധകർ തന്നെ ഇക്കാര്യം പറഞ്ഞിരിന്നു. ഇപ്പോൾ മറ്റൊരു വലിയ മാറ്റം കൂടി സംഭവിക്കാൻ പോവു​കയാണ്.

​ഗോപിക സിനിമയിൽ അഭിനയിക്കാൻ പോവുകയാണ് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. നായികയായി ആണ് താരം അഭിനയിക്കുന്നത് എന്നാണ് വിവരം. തന്റെ ഭാര്യ ഏറെ ഭാ​ഗ്യവതിയാണ് എന്നാണ് ​ഗോപിക സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനെക്കുറിച്ച് ജി പി പറഞ്ഞത്.

gopika

മാളികപ്പുറം എന്ന ചിത്രത്തിന്റെ ടീം ആണ് സുമതി വളവ് എന്ന ചിത്രം ഒരുക്കുന്നത്. അർജുൻ അശോകനാണ് നായകൻ ആയി എത്തുന്നത്. നടൻ സുരേഷ് ​ഗോപിയാണ് ചിത്രം പ്രഖ്യാപിച്ചത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. വിഷ്ണു ശശി ശങ്കർ ആണ് സംവിധാനം മുരളി കുന്നുംപുറത്താണ് സിനിമ നിർമ്മിക്കുന്നത്.

ഭയപ്പെടുത്തുന്ന സവാരിക്ക് തയ്യാറാകൂ എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. കഴിഞ്ഞ ദിവസമായിരുന്ന ടൈറ്റിൽ അനൗൺസ്മെന്റ്. ചടങ്ങിൽ ജി പിക്ക് ഒപ്പമാണ് ​ഗോപിക എത്തിയത്. നായിക ആയിട്ടാണ് ​ഗോപിക ചിത്രത്തിൽ എത്തുന്നത് എന്നാണ് സൂചന. സാന്ത്വനം കഴിഞ്ഞ് എന്ത് ചെയ്യണമെന്ന കൺഫ്യൂഷനിലായിരുന്നു. പാവം ഒരുപാട് സീരിയൽ ഓഫറുകൾ വന്നിരുന്നു. എങ്കിലും തനിക്കായി എന്തോ കാത്തിരിക്കുന്നു എന്ന ചിന്തയാണ് അതാെന്നും വേണ്ട എന്ന് വെയ്ക്കാനും ഇത്തരത്തിൽ ഒരു പ്രചോദനമാകാനും കാരണം എന്നാണ് ജി പി വേദയിൽ വെച്ച് പറഞ്ഞത്.

നായിക ആയി ലോഞ്ച് ചെയ്യുക എന്നത് ചില്ലറക്കാര്യമല്ല. അതിൽ അവൾ ഏറെ ഭാ​ഗ്യവതിയാണ്. അവൾ ഇത് ഒരുപാട് അർഹിക്കുന്നു എന്ന് തോന്നുന്നു, ഞാൻ ഒരുപാട് കാത്തിരിക്കുന്നു. അവൾ എങ്ങനെയാണ് ഇതിൽ പെർഫോം ചെയ്യുക എന്നറിയാൻ വേണ്ടി. അവൾക്ക് എല്ലാ കാര്യത്തിലും പേടിയാണ്. മീഡിയയെ പേടിയാണ്. അല്ലാതെ ഒരിക്കലും ജാഡയല്ല എന്നും ജി പി പറയുന്നു. നല്ല ഒരു ക്രൂവിന് ഒപ്പമാണ് ​ഗോപിക എത്തുന്നത്. ഒരു തട്ടുപ്പൊളിപ്പൻ സിനിമ തന്നെ ആയിരിക്കും. ഞാൻ ചെയ്ത പ്രേതം കോമഡി ആയിരുന്നു, അടുത്ത ഈ സുമതി വളവ് നിങ്ങൾക്ക് ഉറപ്പായും ഇഷ്ടമാകും ജി പി പറയുന്നു.

അതേ സമയം, ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാ​ഗ്യമാണ് സുമതി വളവ്, എന്റെ ജീവിതത്തിൽ കിട്ടിയ ഭാ​ഗ്യമാണ് എന്റെ ഫാമിലി. എന്റെ വളർച്ച എന്നേക്കാൾ ആഘോഷം ആക്കുന്നത് ജി പി ചേട്ടൻ ആണെന്നാണ് ​ഗോപിക പറയുന്നത്. സാന്ത്വനം എന്ന സീരിയലിൽ ​ഗോപിക ചെയ്ത അഞ്ജലി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരുപാട് ഫാൻസ് ഉള്ള കഥാപാത്രമാണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+