Get Updates
Get notified of breaking news, exclusive insights, and must-see stories!

പണ്ടത്തെ പോലെ വീണ്ടും തുടങ്ങിയോ? ബാര്‍ ഉദ്ഘാടനത്തിന് ഷൈന്‍ ടോം ചാക്കോ, താരം പറഞ്ഞത്

ഏറെ വിവാദങ്ങളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു നടന്‍ ഷൈന്‍ ടോം ചാക്കോയുടെ സമീപകാല ജീവിതം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കേസും അറസ്റ്റും താരത്തിന്റെ പ്രശസ്തിയില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ഇതിനൊപ്പമാണ് ഷൈന്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്ന നടി വിന്‍സിയുടെ ആരോപണവും വന്നത്. തുടര്‍ന്ന് ലഹരി ഉപയോഗത്തില്‍ നിന്നും മോചനം നേടാന്‍ ഷൈന്‍ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയും തേടിയിരുന്നു.

എന്നാല്‍ ഇതിനിടെയാണ് അപ്രതീക്ഷിതമായി ഷൈന്‍ ടോം ചാക്കോയുടെ പിതാവ് അന്തരിക്കുന്നത്. ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുമ്പോള്‍ ഉണ്ടായ വാഹനാപകടത്തിലാണ് പിതാവ് മരിക്കുന്നത്. ലഹരിയില്‍ നിന്ന് മോചിപ്പിച്ച് മകനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനായി ശ്രമിച്ചുകൊണ്ടിരുന്ന പിതാവിന്റെ വേര്‍പാട് ഷൈന് വലിയ ആഘാതമായിരുന്നു. എന്നാല്‍ പിതാവിന്റെ മരണശേഷമുള്ള ചാനല്‍ അഭിമുഖങ്ങളില്‍ പുതിയൊരു ഷൈനിനെയാണ് പ്രേക്ഷകര്‍ കണ്ടത്.

shine

പണ്ട് നല്‍കിയിരുന്ന ചാനല്‍ അഭിമുഖങ്ങളില്‍ അസ്വാഭാവികമായി പെരുമാറിയിരുന്ന ഷൈനില്‍ നിന്ന് വ്യത്യസ്തനായി, പിതാവിന്റെ മരണശേഷം ചോദ്യങ്ങള്‍ക്ക് ഫിലോസഫിക്കലായി മറുപടി നല്‍കുന്ന താരത്തെയാണ് കണ്ടത്. ലഹരി പൂര്‍ണമായി ഉപേക്ഷിച്ചതായും തന്റെ മാറ്റം കണ്ട് ഡാഡി സന്തോഷിക്കുന്നുണ്ടാകും എന്നും ഷൈന്‍ പല അഭിമുഖങ്ങളിലും പ്രതികരിച്ചിരുന്നു. വളരെ പക്വതയോടെ, തിരിച്ചറിവുകള്‍ നല്‍കിയ കാഴ്ചപ്പാടോടെയാണ് ഷൈന്‍ അടുത്തകാലത്ത് നല്‍കിയ അഭിമുഖങ്ങളില്‍ സംസാരിച്ചത്.

ഷൈന്റെ ഈ മാറ്റം പ്രേക്ഷകര്‍ക്കും വലിയ സന്തോഷം പകര്‍ന്നിരുന്നു. ഷൈന്റെ അഭിമുഖങ്ങളെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. തെറ്റുകള്‍ തിരുത്താനുള്ള ഷൈന്റെ മനസിനെ നിരവധിപേര്‍ സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഷൈന് കിട്ടിയ അഭിനന്ദനങ്ങള്‍ എല്ലാം വിമര്‍ശനങ്ങളായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

എറണാകുളം കോടനാട് ഒരു ബാര്‍ ഉദ്ഘാടനം ചെയ്യാന്‍ ഷൈന്‍ എത്തിയതാണ് ഇപ്പോള്‍ വീണ്ടും വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ബാറില്‍ നിന്നുള്ള പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉദ്ഘാടനത്തിന് എത്തിയ പലര്‍ക്കും ഷൈന്‍ തന്നെയാണ് മദ്യം ഒഴിച്ച് നല്‍കുന്നത്. ഇതില്‍ ഷൈനിന്റെ പെരുമാറ്റമാണ് വിമര്‍ശന വിധേയമായിരിക്കുന്നത്. ഷൈന്‍ പഴയ ശരീരഭാഷയിലേക്ക് തിരിച്ചു പോയതായി പലരും കമന്റ് ബോക്‌സില്‍ സംശയം പ്രകടിപ്പിക്കുന്നു.

എന്നാല്‍ ഉദ്ഘാടന ചടങ്ങിനിടെ താന്‍ അടിക്കുന്നില്ലെന്നും ഈ സാധനം അടിച്ചാല്‍ ഓഫ് ആകില്ലേ എന്നും ഷൈന്‍ അവിടെ കൂടിയവരോട് ചോദിക്കുന്നുണ്ട്. വലിയ വിമര്‍ശനങ്ങളാണ് ഷൈന്‍ മദ്യം ഒഴിച്ചു കൊടുക്കുന്ന വീഡിയോയ്ക്ക് താഴെയുള്ള കമന്റ് ബോക്‌സില്‍ വരുന്നത്. ഇതാണോ ഒരു കലാകാരന്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം, നന്മ, കഷ്ടം എന്നാണ് ഒരാള്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

ഇവന്‍ പിന്നെയും തുടങ്ങിയോ എന്നാണ് മറ്റൊരാള്‍ സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ താന്‍ കഴിക്കുന്നില്ലെന്ന് താരം തന്നെ വ്യക്തമാക്കുന്നുണ്ടെങ്കിലും ലഹരിയില്‍ നിന്ന് മോചനം നേടിയ ഒരാള്‍ എന്തിനാണ് ബാര്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതെന്നും അതിലൂടെ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും പലരും ചോദിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+