'ശബരിമല സ്വർണപ്പാളി പൂജിച്ചത് കൊണ്ടാണോ ജയറാമിന് കാന്താരയിൽ വേഷം കിട്ടിയത്? അയ്യപ്പൻ വെറുതെ വിടില്ല'; സുനിൽ
ഒരുകാലത്ത് മലയാള സിനിമയിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്കു ശേഷം പറഞ്ഞുകേട്ട പേരായിരുന്നു ജയറാമിന്റേത്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഒക്കെയായി എണ്ണമറ്റ ഹിറ്റുകൾ സമ്മാനിച്ച, ഒരുപക്ഷേ മേൽപറഞ്ഞ താരങ്ങളേക്കാൾ കുടുംബപ്രേക്ഷകർ വിശ്വസിച്ചിരുന്ന താരമായിരുന്നു ജയറാം. അത്രയധികം സൂപ്പർഹിറ്റുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നു.
എന്നാൽ കരിയറിന്റെ ഇടയ്‌ക്കെപ്പോഴോ താരത്തിന് ആ ഫോം കൈമോശം വന്നു. പിന്നീട് മലയാളത്തിൽ കാര്യമായ വേഷങ്ങൾ ലഭിക്കാതെ വരികയും നല്ല സിനിമകളുടെ ഭാഗമാവാൻ സാധിക്കാതെ വരികയും ഒക്കെ ചെയ്യുകയായിരുന്നു. തുടർ പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാതെ വന്നതോടെ പിൻഗാമിയായ ദിലീപ് കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. ഇതോടെ ജയറാം അന്യഭാഷകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി.

അടുത്തിടെ കാന്താരയിലും മികച്ചൊരു വേഷമാണ് ജയറാം കൈകാര്യം ചെയ്‌തത്. എന്നാൽ അതിൽ താരത്തിന്റെ പ്രകടനം പ്രശംസ നേടുമ്പോൾ തന്നെ മറ്റൊരു വിവാദവും മറുവശത്ത് ഉയർന്നുവന്നിരുന്നു. ശബരിമല സ്വർണപ്പാളി വീട്ടിൽ കൊണ്ടുപോയി പൂജിച്ചതായിരുന്നു അത്. ഈ വിഷയത്തിൽ ജയറാം ഏറെ പഴി കേൾക്കുകയും വിമർശങ്ങൾ ഏറ്റുവാങ്ങുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ജയറാമിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ സുനിൽ പരമേശ്വരൻ.
ജയറാം തന്റെ വീട്ടിൽ സ്വർണപ്പാളി പ്രദർശനത്തിന് വയ്ക്കുകയും പൂജ നടത്തുകയും സഹതാരങ്ങളായ നടന്മാരെ ക്ഷണിക്കുകയും ഒക്കെ ചെയ്തെന്നാണ് സുനിൽ പരമേശ്വരൻ പറയുന്നത്. ദക്ഷിണ ഒന്നും നൽകിയില്ലെന്ന് ജയറാം പറഞ്ഞത് കേട്ടപ്പോൾ ചിരി വന്നെന്നും സുനിൽ പറയുന്നു. ഡിഎൻഎ ന്യൂസ് മലയാളത്തിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുനിൽ പരമേശ്വരന്റെ വാക്കുകൾ ഇങ്ങനെ.
നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ, എന്തൊക്കെയാണ് ശബരിമലയിൽ നടക്കുന്നത്. ദൈവത്തിനെ വിറ്റ് തിന്നുകയാണ് ചിലർ. രാഷ്ട്രീയക്കാരെ നമുക്ക് വിടാം. കാരണം അവർക്ക് ഭക്തി ഇല്ലെന്ന് ആദ്യമേ പറഞ്ഞതാണല്ലോ. അവരൊന്നും ഭക്തി കൊണ്ട് വന്നതല്ല. അവർക്ക് എന്തും ചെയ്യാം. എന്നാൽ സ്വാമി വേഷം ധരിച്ചെത്തിയ കൊറേ പേരുണ്ടല്ലോ സന്നിധാനത്ത്. ആ ഉണ്ണികൃഷ്‌ണൻ പോറ്റിയെ പോലെയുള്ള പൂണൂൽധാരികൾ.
ഇതൊക്കെ അവിടുന്ന് ഇറക്കി കൊണ്ട് പോവുമ്പോൾ അതിനെ ആരാധിക്കാനായിട്ട് കൊറേ പേർ വേറെയും. കഴിഞ്ഞ ദിവസവും ജയറാമിനെ കുറിച്ച് എന്നോട് കൊറേ പേർ ചോദിക്കുകയുണ്ടായി. ജയറാമിന്റെ വീട്ടിൽ ജയറാം കൊറേ തമിഴ് നടന്മാരെ ഒക്കെ വിളിച്ച് ശബരിമല ശാസ്‌താവിന്റെ പടിവാതിൽ കൊണ്ട് വന്നിട്ടുണ്ട്, അത് പൂജയ്ക്കാണ് എന്ന് പറഞ്ഞിട്ട് വച്ചു. ചിലപ്പോൾ അതുകൊണ്ടാണോ കാന്താരയിൽ നല്ല വേഷം കിട്ടിയതെന്ന് എനിക്ക് അറിഞ്ഞുകൂടാ..
എന്ത് പറയാനാണ്, നമ്മുടെ ക്ഷേത്രങ്ങളുടെ അവസ്ഥ. മറ്റ് ഏതെങ്കിലും ആരാധനാലയത്തിൽ ഇങ്ങനെയുള്ള തോന്നിവാസങ്ങൾ നടക്കുമോ? എന്തൊരു മനുഷ്യരാണ് ഇവരൊക്കെ. ദൈവ വിശ്വാസം ഇല്ലാത്തവർക്ക് ദേവസ്വം ബോർഡ് ഭരിക്കുമ്പോൾ അങ്ങനെയൊക്കെ ചെയ്യാം. കാരണം അവരുടെ കാഴ്‌ചപ്പാടിൽ അവിടുത്തെ പണമാണ് വല്യ കാര്യം. മുഴുവൻ കൈക്കൂലിയും അഴിമതിയുമാണ്. ജയറാമിന്റെ വീഡിയൊ ചെയ്‌ത ശേഷം നിരവധി പേരാണ് വിളിക്കുന്നത്.
ഒരുപാട് ലക്ഷം പേരാണ് ആ വീഡിയോ കണ്ടത്. എന്നാൽ എങ്കിലും ജയറാമിനൊക്കെ തോന്നണ്ടേ, ഇത് ഭഗവത് സന്നിധിയിൽ വയ്‌ക്കേണ്ട സാധനമാണ്, വീട്ടിൽ കൊണ്ട് വയ്‌ക്കേണ്ടത് അല്ലെന്ന്. ഉടൻ അദ്ദേഹം വീട്ടിൽ വലിയ പൂജയൊക്കെ നടത്തി സുഹൃത്തുക്കളെ ഒക്കെ വിളിച്ചു വരുത്തുകയാണോ വേണ്ടത്. ദക്ഷിണയൊന്നും കൊടുത്തില്ലെന്നാണ് അദ്ദേഹം പറയുന്നത്. കേസും കൂട്ടവും പോയാലും ഇവരെയൊന്നും അയ്യപ്പൻ വെറുതെ വിടില്ല.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications