വീട് കിട്ടയതോടെ കൊല്ലം സുധിയുടെ ആദ്യ മകൻ കിച്ചുവിനെ വീട്ടിൽ നിന്നും അടിച്ചിറക്കിയോ?;രേണുവിന്റെ മറുപടി
അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തുനായി പുതിയ വീടൊരുങ്ങിയിരിക്കുകയാണ്. കെഎച്ച്ഡിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മാണ് സുധിയുടെ ഭാര്യ രേണുവിനും രണ്ട് മക്കൾക്കുമായി വീട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം വീടിന്റെ പാല് കാച്ചൽ ചടങ്ങും നടന്നു. ചടങ്ങിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് സുധിയുടെ ഭാര്യ രേണുവിന് നേരെ ഉയരുന്നത്.
സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനായ കിച്ചുവിനെ രേണു കൂടെ താമസപ്പിക്കില്ലേ, രേണുവിന്റെ പേരിലാണോ വീട് , രേണു വീണ്ടും വിവാഹതിയാകുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെയാണ് ഉയരുന്നത്. ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നൽകുകയാണ് രേണു. മാത്രമല്ല പുതിയ വീടിനെ കുറിച്ചുള്ള സന്തോഷവും വീട്ടിൽ സുധിയില്ലാത്തതിന്റെ ദുഃഖവും രേണു പങ്കിട്ടു. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.

'എല്ലാം സുധിച്ചേട്ടന്റേയും ദൈവത്തിന്റേയും അനുഗ്രഹം. സുധിച്ചേട്ടനെ എല്ലാവരും സ്നേഹിക്കുന്നത് കൊണ്ടാണല്ലോ ഇത്തരമൊരു വീട് കെഎച്ച്ഡിസി ഒരുക്കി തന്നത്. പാല് കാച്ചുക മാത്രമാണ് ഞങ്ങൾ ചെയ്തത്. മറ്റൊരു ടെൻഷനും ഞങ്ങൾക്ക് ഉണ്ടായില്ല. സുധിച്ചേട്ടൻ ഇല്ലെന്നതാണ് സങ്കടം. ചെറിയൊരു വീടുവെയ്ക്കണമെന്നതായിരുന്നു സുധിച്ചേട്ടന്റേയും എന്റേയും ആഗ്രഹം. വീട് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വീട്ടിലെ സാധനങ്ങൾ പലതും പലരും സ്പോൺ ചെയ്തതാണ്. അതാരാണെന്ന് പോലും എനിക്ക് അറിയില്ല.
സുധിച്ചേട്ടന്റെ ആത്മാവ് വളരെ അധികം സന്തോഷിക്കുന്നുണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കയറി താമസത്തിന് സുധിച്ചേട്ടന്റെ കുടുംബം എല്ലാവരും വന്നിരുന്നു. അവർ കൊല്ലത്തായത് കൊണ്ടാണ് ഇടയ്ക്കിടെ വരാതിരിക്കുന്നത്. ഈ വീട് കിച്ചുവിന്റേയും റിതപ്പന്റേയും പേരിലാണ്. കഴിഞ്ഞദിവസം ഒരു കമന്റ് കണ്ടു കിച്ചുവിനെ വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്നൊക്കെ. അതൊന്നും അല്ല സത്യം. എന്റെ മകൻ എന്റെ കൂടെ തന്നെയുണ്ട്. അവൻ എന്റെ മൂത്ത മകനാണ്. അവനെ ഞാൻ എങ്ങനെയാണ് അടിച്ചിറക്കുക. കഴിഞ്ഞൂസം പുറത്ത് പോയപ്പോൾ ഒരു ചേച്ചി എന്റെ മുൻപിൽ വന്ന് കരഞ്ഞു. കിച്ചുവിനെ അടിച്ചിറക്കല്ലോ മോളേയെന്ന് പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. വാർത്ത കണ്ടെന്ന് പറഞ്ഞാണ് കരഞ്ഞത്. സ്വന്തം മക്കളെ ആരേലും അടിച്ചിറക്കുവോ? ഞാൻ അങ്ങനെയൊരാളല്ല. അവരുടെ പേരിലാണ് വീട്.
ഇപ്പോൾ ഞാൻ ആനിമേഷൻ വിഎഫ്എക്സ് കോഴ്സിന് ചേർന്ന് കൊല്ലത്താണ് കിച്ചു പഠിപ്പിക്കുന്നത്. ഫ്ലവേഴ്സ് ചാനലാണ് പഠിപ്പിക്കുന്നത്. അഭിനയത്തോട് അവന് താത്പര്യമില്ല. സിനിമ ഫീൽഡിനോടാണ് താത്പര്യം. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കാനാണ് ഇഷ്ടം.
എന്റെ വിവാഹത്തെ കാര്യത്തെ കുറിച്ചൊന്നും വീട്ടുകാർ നിർബന്ധിക്കുന്നില്ല. അവർക്ക് എന്നെ അറിയാം. എന്തായാലും ഇപ്പോൾ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. നാളെ എന്തായിരിക്കുമെന്നത് ദൈവത്തിന്റെ കൈയ്യിലാണ്. സുധിച്ചേട്ടന്റെ ഓർമകളാണ് എന്നെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
ഫ്ലവേഴ്സ് ചാനസലുകാർ വീട്ടിലേക്ക് പിന്നീട് എത്താമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വാർത്തകളുടെ തിരക്കിലായിരുന്നു ചാനൽ പ്രവർത്തകർ. ലക്ഷ്മി എന്തുകൊണ്ടാണ് കയറി താമസത്തിന് വരാതിരുന്നതെന്ന് പലരും ചോദിച്ചു. ഓണത്തിന്റെ ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണ് ലക്ഷ്മി. ഇന്നലേയും വിളിച്ചിരുന്നു. മറ്റൊരു ദിവസം വരാമെന്ന് ഉറപ്പുപറഞ്ഞു. എല്ലാവരും പിന്നീട് ഒരു ദിവസം വരും', രേണു പറഞ്ഞു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications