എമ്പുരാന് മോഹന്‍ലാലും പൃഥ്വിരാജും അമിതമായ ഹൈപ്പ് കൊടുത്തോ? മഞ്ജു വാര്യര്‍ പറയുന്നു
മലയാള സിനിമാലോകം കണ്ട എക്കാലത്തേയും വലിയ പ്രമോഷനും മാര്‍ക്കറ്റിംഗും നടത്തിയ എമ്പുരാന്‍ തിയേറ്ററിലെത്തിയത്. 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തിയത്. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിക്കൊണ്ട് എമ്പുരാന്‍ മുന്നേറുകയാണ്. ഹോളിവുഡ് സിനിമയുടെ തരത്തിലാണ് എമ്പുരാന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അതേസമയം സിനിമയ്ക്ക് അമിതമായ ഹൈപ്പ് കൊടുക്കുന്നതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. പ്രിയദര്‍ശിനി രാംദാസ് എന്ന ഫീമെയ്ല്‍ ലീഡ് കഥാപാത്രത്തെയാണ് മഞ്ജു ഇതില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. കൗമുദി മൂവീസിനോടാണ് എമ്പുരാന്‍ സംബന്ധിച്ച ചോദ്യങ്ങളോട് മഞ്ജു പ്രതികരിച്ചിരിക്കുന്നത്. മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഹൈപ്പ് കൊടുക്കുന്നതല്ലല്ലോ. ലൂസിഫര്‍ എന്ന സിനിമയോട് അത്രയും ഇഷ്ടപ്പെട്ടത് കൊണ്ട് അതിന്റെ ഒരു അടുത്ത ഭാഗമാണ്. അതിനോടുള്ള ആകാംക്ഷയായിരിക്കും. അത് നമ്മള്‍ ഒരിക്കലും മനപൂര്‍വം കൊടുത്തതല്ല. എനിക്ക് തോന്നുന്നില്ല ഇതിനിത്തിരി ഹൈപ്പ് കൊടുത്തേക്കാം എന്ന് പറഞ്ഞ് രാജുവോ ലാലേട്ടനോ ആരും ഒന്നും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അത് തനിയെ പ്രേക്ഷകരുടെ മനസില്‍ നിന്നുണ്ടാകുന്നതാണ്.
അത് നമ്മുടെ നിയന്ത്രണത്തിലാണ് എന്ന് എനിക്ക് തോന്നുന്നില്ല. കൈയടി വീണില്ലെങ്കിലും കൂവല്‍ വീഴരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. കൈയടി വീഴാന്‍ വേണ്ടി പ്ലാന്‍ ചെയ്ത് ഒന്നും ചെയ്തിട്ടില്ല. അങ്ങനെയൊന്നും രാജു എന്റെ അടുത്ത് പറഞ്ഞിട്ടുമില്ല. എന്റെ മനസില്‍ രാജു ഉദ്ദേശിക്കുന്ന ഇംപാക്ട് എന്നെ വെച്ച് ചെയ്യുന്ന സീനില്‍ ഉണ്ടാകണെ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ലൂസിഫര്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ അതില്‍ ഭാഗമാകാന്‍ കഴിയണേ എന്ന് ആഗ്രഹിച്ചിരുന്നു.
രാജുവിനെ എനിക്ക് അതിന് മുന്‍പ് നേരിട്ട് പരിചയമുണ്ടായിരുന്നില്ല. സിനിമയെക്കുറിച്ചുള്ള രാജുവിന്റെ പാഷനും അറിവുമൊക്കെ വളരെ പ്രശസ്തമായിരുന്നു. അത് കേട്ട് കേട്ട് നല്ല സെന്‍സുള്ള ആളാണ് എന്ന ഇംപ്രഷന്‍ ഉണ്ടായിരുന്നു. രാജു സംവിധാനം ചെയ്യുന്നും അതും ലാലേട്ടനെ വെച്ച് ലൂസിഫര്‍ എന്നാണ് പേര് എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ നന്നായിരിക്കും എന്തായാലും എന്ന് തോന്നിയിരുന്നു.
അതിന്റെ ഭാഗമാകാന്‍ പറ്റിയിരുന്നെങ്കില്‍ നന്നായേനെ എന്നും ആഗ്രഹിച്ചിരുന്നു. അതിന് ശേഷമാണ് എനിക്ക് കോള്‍ വരുന്നത്. പ്രിയദര്‍ശിനി രാംദാസ് എനിക്ക് വന്ന റോളുകളില്‍ മികച്ച ഒന്നാണ്. ലൂസിഫറില്‍ നിന്ന് എമ്പുരാനിലേക്ക് വരുമ്പോള്‍ വലിയ തയ്യാറെടുപ്പുകളൊന്നും വേണ്ടി വന്നിട്ടില്ല,' മഞ്ജു പറഞ്ഞു.












Click it and Unblock the Notifications