ദിലീപിനെ തകർക്കാന്‍ മോഹന്‍ലാല്‍ പ്രിയദർശനെ വെച്ച് നടത്തിയ നീക്കമോ വെട്ടം സിനിമ: ദിലീപ് അന്ന് പറഞ്ഞത്
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ കഴിഞ്ഞാല്‍ ഒരു കാലത്ത് മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് കാലെടുത്തുവെച്ച താരമായിരുന്നു ദിലീപ്. തുടർച്ചയായി പതിമൂന്നിലേറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചുകൊണ്ട് അദ്ദേഹം പുതിയ റെക്കോർഡും സൃഷ്ടിച്ചു. ഇക്കാലത്ത് തന്നെ പല തരത്തിലുള്ള ഗോസിപ്പുകളും സിനിമ മേഖലയുമായി ചുറ്റിപ്പറ്റി ഉയർന്ന് വന്നിരുന്നു.
ദിലിപീനെ ഒതുക്കാന്‍ മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകള്‍ ശ്രമിക്കുന്നുവെന്നായിരുന്നു അന്നത്തെ പ്രധാനപ്പെട്ട ഒരു ഗോസിപ്പ്. ഈ ഗോസിപ്പിനെക്കുറിച്ച് ദിലീപ് തന്നെ 2004 ല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉത്തരം നല്‍കിയിട്ടുണ്ട്. സംവിധായകന്‍ ശാന്തിവിള ദിനേശാണ് ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ഈ പഴയ അഭിമുഖത്തെക്കുറിച്ച് വീണ്ടും ഓർമ്മപ്പെടുത്തുന്നത്.

സുപ്പർ സ്റ്റാറുകള്‍ ദിലീപിനെ ഒതുക്കാന്‍ ശ്രമിച്ചെന്ന് തോന്നിയുണ്ടോ എന്നായിരുന്നു അഭിമുഖം നടത്തുന്ന എംഎസ് ദിലീപ് നടന്‍ ദിലീപിനോട് ചോദിച്ചത്. 'അതൊക്കെ വെറുതെ പറയുന്നതാണ്. നമ്മള്‍ ചെയ്യുന്ന ജോലി കറക്ടായിട്ട് ചെയ്യുക. പ്രേക്ഷകർ ഇഷ്ടപ്പെട്ടാല്‍ ഇവിടെ ആർക്കും ആരേയും ഒതുക്കാന്‍ കഴിയില്ല' എന്നായിരുന്നു ഈ ചോദ്യത്തിന് ദിലീപ് നല്‍കുന്ന മറുപടി.
നമുക്ക് ചെയ്യാന്‍ കിട്ടുന്ന സിനിമകള്‍ വിജയിപ്പിക്കുക. അതാണ് ചെയ്യേണ്ടത്. അല്ലാതെ മോഹന്‍ലാലും മമ്മൂട്ടിയും ഒതുക്കാന്‍ ശ്രമിച്ചെന്ന് പറയുന്നതില്‍ കഴമ്പില്ല. ലാലേട്ടനും മമ്മൂട്ടിയുമൊക്കെ എന്നേക്കാള്‍ ഏറെ ഉയരത്തില്‍ അല്ലേ. ലാലേട്ടന് എന്നോട് പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ ലാല്‍ ജോസിന്റെ പടത്തില്‍ മോഹന്‍ലാല്‍ ഫാനായി ഞാന്‍ അഭിനയിക്കുമായിരുന്നോയെന്നും ദിലീപ് ചോദിക്കുന്നു.
മോഹന്‍ലാല്‍ സുഹൃത്തായ പ്രിയദർശനെ വെച്ച് വെട്ടം എന്ന ചിത്രം എടുത്ത് താങ്കളുടെ വിജയങ്ങള്‍ പൊളിക്കാന്‍ ശ്രമിച്ചതായി തോന്നിയിട്ടുണ്ടോ എന്നായിരുന്നു അഭിമുഖത്തിലെ അടുത്ത് ചോദ്യം. 'അത് ഞാനും കേട്ടു, ഈയിടെ ലാലേട്ടന്‍ എന്നോട് പറഞ്ഞു. ഡാ.. നിന്നെ ഔട്ടാക്കാന്‍ എടുത്ത സിനിമ നന്നായി ഒടുന്നു. എനിക്ക് കുറേ പൈസയും കിട്ടി' എന്ന് പറഞ്ഞ് മോഹന്‍ലാല്‍ ചിരിച്ചു എന്നായിരുന്നു ഈ ചോദ്യത്തിനുള്ള ദിലീപിന്റെ മറുപടി.
ദിലീപ് നല്‍കിയ ഈ മറുപടിയുടെ അർത്ഥം തനിക്ക് മനസ്സിലാകുന്നില്ലെന്നാണ് ശാന്തിവിള ദിനേശ് തുടർന്ന് പറയുന്നത്. 2004 ല്‍ രേവതി കലാമന്ദിറിന്റെ പേരില്‍ മേനക സുരേഷാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്വർഗ്ഗ ചിത്ര അപ്പച്ചനാണ് വിതരണം. എന്നിട്ടും മോഹന്‍ലാലിന് കുറച്ച് പൈസ കിട്ടിയെന്ന് പറഞ്ഞ്ത് മനസ്സാലിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
കമലിന്റെ സിനിമയില്‍ നിന്നും പൃഥ്വിരാജിനെ മാറ്റാന്‍ ദിലീപ് സമ്മർദ്ദം ചെലുത്തിയോ എന്നായിരുന്നു അഭിമുഖത്തില്‍ ദിലീപ് നേരിട്ട അടുത്ത ചോദ്യം. ആ ആരോപണം ശരിയല്ലെന്ന് കമല്‍ സർ തന്നെ പറഞ്ഞിട്ടില്ലേ എന്നായിരുന്നു ദിലീപിന്റെ മറുപടി. എനിക്ക് എന്റെ രീതികളാണ്. പൃഥ്വിരാജ് ചെയ്യുന്ന വേഷങ്ങള്‍ എനിക്ക് ചെയ്യാനാകില്ല. പിന്നെ ഞാനെന്തിന് പിറകെ വരുന്നവരെ ഒതുക്കണമെന്നും ദിലീപ് ചോദിക്കുന്നു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications