Get Updates
Get notified of breaking news, exclusive insights, and must-see stories!

നയൻതാര വിഘ്നേഷിനെ അൺഫോളോ ചെയ്തോ? എന്താണ് സംഭവിക്കുന്നത്?; ചർച്ചയായി നയൻസിന്റെ കുറിപ്പ്

കൊച്ചി: ഭർത്താവ് വിഘ്നേഷ് ശിവനൊന്നിച്ചുള്ള രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറാണ് തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാര. വിക്കിയെ ടാഗ് ചെയ്ത് കൊണ്ട് താരം പങ്കിടാറുള്ള ഫോട്ടോകളും വീഡിയോകളുമെല്ലാം വളരെ പെട്ടെന്നാണ് വൈറാലാകാറുള്ളത്. എന്നാൽ ഇപ്പോൾ വൈറാലകുന്നത് നയൻസിന്റെ പോസ്റ്റല്ല, മറിച്ച് വിഘ്നേഷ് ശിവനെ നയൻതാര ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു എന്ന തരത്തിലുള്ള വാർത്തയാണ്.

റെഡ്ഡിറ്റ് പോസ്റ്റാണ് ഇത് സംബന്ധിച്ച് വാർത്ത നൽകിയിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കിട്ടൊരു സ്റ്റോറിയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉടലെടുത്തോയെന്നാണ് ആരാധകരുടെ ആശങ്ക. 'കണ്ണ നിറഞ്ഞ് കൊണ്ട് തന്നെ എനിക്ക് ഇത് ഉണ്ട് എന്നാണ് അവൾ എല്ലാകാലത്തും പറയാൻ പോകുന്നത്', എന്നാണ് നയൻതാരയുടെ കുറിപ്പ്. എന്തുകൊണ്ടാണ് ഇത്തരമൊരു സ്റ്റോറി ഇപ്പോൾ നയൻതാര പങ്കിട്ടത് എന്നാണ് ആരാധകരുടെ ചോദ്യം.

nayanthaea

അതേസമയം നയൻതാര വിഘ്നേഷ് ശിവനെ ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നതായി കാണിക്കുന്നുണ്ട്. വിഘ്നേഷിനെ ടാഗ് ചെയ്ത് കൊണ്ട് നയൻതാര പങ്കിട്ട ചിത്രങ്ങളെല്ലാം തന്നെ അവരുടെ പ്രൊഫൈലിൽ ഇപ്പോഴും ഉണ്ട്. കഴിഞ്ഞ ആഴ്ച നയൻതാര തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കിട്ടിരുന്നു. ഹിന്ദി പ്രണയഗാനത്തിനൊപ്പം വിഘ്‌നേഷിനെ കൈ ചുറ്റി നില്‍ക്കുന്നതായിരുന്നു ചിത്രം. അതുകൊണ്ട് തന്നെ ഇരുവർക്കുമിടയിൽ യാതൊരു പ്രശ്നവും ഇല്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും നയൻസിന്റെ ഫോട്ടോ സ്റ്റോറിയാക്കിയിട്ടുണ്ട് വിഘ്നേഷ്. നയൻ സ്കിൻ എന്ന അവരുടെ സ്കിൻ കെയർ ബ്രാൻഡ് സ്പോൺസർ ചെയ്യുന്ന 'ഷീ ബ്യൂട്ടി അവാർഡ്‌സിന്റെ' പ്രഖ്യാപന പോസ്റ്ററാണ് വിക്കി പങ്കുവെച്ചിരിക്കുന്നത്. ഇതിൽ നയൻ‌താരയുടെ പോസ്റ്റർ ചിത്രം കാണാം.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു നയൻതാരയും സംവിധായകനായ വിഘ്നേഷ് ശിവനും തമ്മിൽ വിവാഹിതരായത്. ഇരുവർക്കും രുദ്രോനീൽ, ദൈവിക് എന്ന പേരുള്ള ഇരട്ടക്കുട്ടികളുമുണ്ട്. വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങൾക്കകമാണ് വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. ഉയിർ, ഉലകം എന്നാണ് കുട്ടികളെ വിളിക്കുന്നത്. ഇരുവർക്കും ഇപ്പോൾ ഒന്നര വയസായി. കുട്ടികളുടെ ഫോട്ടോകൾ വിഘ്നേഷും നയൻതാരയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+