Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു സുധി കാരണം പ്രതീഷിന്റെ കുടുംബം തകർന്നോ?; പുതിയ വീഡിയോയുമായി പ്രതീഷ്

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ട റീൽ ജോഡികളാണ് രേണു സുധിയും പ്രതീഷും. ഇവർ ഒരുമിച്ച് ചെയ്ത ആൽബം വലിയ ഹിറ്റായി. എന്നാൽ ഈ ജോഡിക്കെതിരെ വലിയ അധിക്ഷേപമാണ് ചിലർ ഉയർത്തിയത്. രേണു കാരണം പ്രതീഷിന്റെ കുടുംബ ജീവിതം വരെ തകർന്നുവെന്ന തരത്തിലും പ്രചരണം ഉണ്ടായി. ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് പ്രതീഷ്. നടന്റെ വാക്കുകൾ ഇങ്ങനെ

'രേണു സുധി കാരണം പ്രതീഷിന്റെ കുടുംബം തകർന്നോ?, ഈ ചോദ്യം ചില ഓൺലൈൻ മാധ്യമങ്ങളാണ് പടച്ചുവിടുന്നത്. എന്തൊക്കെ തെറി കമന്റുകളാണ് ഇടുന്നത്. ഇത്തരത്തിൽ മോശം കമന്റുകൾ ഇടുന്നവരോടുള്ള ചോദ്യമാണ്. നമ്മുടെ ഈ സ്വന്തം നാട്ടിൽ അമ്മയെ തല്ലിക്കൊല്ലുന്ന മക്കളുണ്ട്, സ്വന്തം കുഞ്ഞുങ്ങളെ ആളുകളുണ്ട്. ഇവർക്കെതിരെ നിങ്ങൾ എന്തേലും ശബ്ദം ഉയർത്തിയിട്ടുണ്ടോ? കമന്റ് ചെയ്തിട്ടുണ്ടോ? സ്വന്തം കുടുംബത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ഒരു സ്ത്രീക്കെതിരെയല്ല നിങ്ങൾ സൈബർ ആക്രമണം നടത്തേണ്ടത്. നാടിനെ ദ്രോഹിക്കുന്നവരെയാണ് ഉപദ്രവിക്കേണ്ടത്.

renusudhipratheesh

ചിലരുടെ ചോദ്യം വിധവകൾ ഇങ്ങനെയൊക്കെ ചെയ്യാൻ പാടുണ്ടോയെന്നാണ്. അതെന്താണ് വിധവകളൊന്നും മനുഷ്യരല്ലേ, അവർക്ക് സന്തോഷത്തോടെ ജീവിക്കണ്ടേ, എൻജോയ് ചെയ്ത് ജീവിതം കൊണ്ടുപോകേണ്ടേ, കുടുംബം മോക്കാൻ പാടില്ലേ? നിങ്ങളുടെ വീട്ടിൽ ഒരു പെൺകുട്ടി ഉണ്ടെങ്കിൽ , അവരാണ് കുടുംബം നോക്കുന്നതെങ്കിൽ അതാണ് വലിയ കാര്യം. ആദ്യം അത് മനസിലാക്ക്.

എത്ര നടീനടൻമാർ കിസ്സിങ് രംഗങ്ങൾ അഭിനയിക്കുന്നുണ്ട്. അവരിൽ ഏതെങ്കിലും ആളുകളുടെ കമന്റ് ബോക്സിന് താഴെ ഇത്രയും മോശം കമന്റ് പറയുന്നുണ്ടോ? ഒരു ആക്ടറിന്റെ കൂടെ അഭിനയിച്ച നടിയെ കുറിച്ച് എത്ര ആളുകൾ പറയുന്നുണ്ട്, ഉണ്ടാകില്ല, കാരണം പ്രതികരിക്കുമെന്ന് ഉറപ്പുള്ളിടത്തോളം ശബ്ദം ഉയർത്താൻ നിങ്ങൾ ഭയക്കും. അതില്ലാത്തവരുടെ നെഞ്ചത്ത് ആർക്കും കുതിര കയറാം. ഇതാണ് നമ്മുടെ നാട്ടിലെ ആളുകളുടെ മൈന്റ്', പ്രതീഷ് പറഞ്ഞു.

അതേസമയം വിഷയത്തിൽ നിരവധി പേരാണ് കമന്റുമായി എത്തിയത്. പ്രതീഷിനേയും രേണുവിനേയും പിന്തുണച്ച നിരവധി കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ചില കമന്റുകൾ ഇങ്ങനെ

'പ്രതികരിക്കാൻ നിൽക്കണ്ട ബ്രോ അതിലൊന്നും കാര്യമില്ല. ഈ സമൂഹത്തിൽ ഞാൻ എന്താണ് എനിക്ക് എന്തേലും കഴിവുണ്ടോ എന്ന ബോധം ഇല്ലാത്ത കഴിവുകേട്ട ആളുകളാണ് നെഗറ്റീവ് കമന്റും എല്ലാം ചെയ്ത് ജീവിക്കുന്നത് അവർക്ക് അതിനെ അറിയൂ. അതുകൊണ്ട് മൈന്റ് ആകേണ്ട അവർ അങ്ങനെ പറഞ്ഞുകൊണ്ടേ ഇരിക്കും'

'അതങ്ങനെയാണ്...ഒരു single parent അനുഭവിക്കുന്ന പ്രയാസങ്ങൾ ആർക്കും മനസിലാവില്ല... അതിനി എത്ര മാന്യമായിട്ടാണെലും മോശം പറയാൻ ഒരെണ്ണം എങ്കിലും ഉണ്ടാകും..സ്വന്തം മക്കൾ പട്ടിണി കിടക്കരുത്, അവർക്ക് നല്ല education കൊടുക്കണം എന്നൊക്കെ ഉള്ളത് ആ അമ്മമാരുടെ ആഗ്രഹം ആണ്... രേണു, താൻ മുന്നോട്ട് പോകുക.... നെഗറ്റീവിനെ അതിന്റെ വഴിക്ക് വിടുക... പറയുന്ന ഒരെണ്ണവും നമ്മുടെ വയർ നിറയാനുള്ളത് കൊണ്ട് തരില്ല'

റക്റ്റ് ,ശരിയാണ് രേണു പെണ്ണായതുകൊണ്ടും ചോദിക്കാൻ ആൾ ഇല്ല എനോർത്തും അല്ലേ ഈ ആക്ഷേപം മുഴുക്കെ. അല്ലാതെ സുധിയോട് ഉള്ള ഇഷ്ട്ടം ഒന്നുമല്ലലോ നെഗറ്റീവ് അടിക്കുന്നവർ കാണിക്കുന്നത്. വളരെ മോശമായി ആക്റ്റ് ചെയ്യുന്നവർ ഉണ്ടാലോ എന്നിട്ടു എന്താണ് അവരുടെ മുതുകിൽ കേറാത്തത്, ഇതുപോലെ നെഗറ്റിവ് അടിക്കുന്നതും ഇതിൽ നിന്നും അറിയാം പിന്നെ എങ്ങനെയാ അനിയാ കൊല്ലും കൊലയും ചെയ്യുന്നവരെ ചോദ്യം ചെയും അതിനുള്ള ഉറപ്പോന്നും നെഗറ്റോളികൾക്കു ഇല്ല ', ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം രേണുവിനെ വിമർശിച്ചും കമന്റുകൾ ഉണ്ട്.

'അവളുടെ നാവ് പാകത്തിന് ആവണമായിരുന്നു.. പിന്നെ coment വേണ്ട എന്നുണ്ടെങ്കിൽ coment off ആക്കിയാൽ പോരെ... പ്രിയ സുഹൃത്തെ അവൾ ക് മാത്രം അല്ല ഇങ്ങനെ അഹങ്കാരവും വാ തുറന്നാൽ പച്ച നുണയും മാത്രം പറയുന്ന എല്ലാ ഉഡായിപ് കൾക്കും ഇതു തന്നെയാണ് ഗതികേട്', എന്നാണ് രേണുവിന്റെ വിമർശനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+