'ബാർ ഡാൻസ് കളിക്കാനാണോ ദുബായിൽ പോയത്'? രേണു സുധിക്ക് വീണ്ടും സൈബർ അധിക്ഷേപം, ചുട്ട മറുപടി
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയിട്ടും രേണു സുധിയെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് രേണു സുധി ദുബായിലേക്ക് പോയത്. ദുബായിലെ പ്രശസ്തമായ പാപ്പിലോൺ ബാർ ആൻഡ് റെസ്റ്റോറന്റിന്റെ പ്രമോഷന് വേണ്ടിയാണ് രേണു സുധിയുടെ യാത്ര.
ദുബായിൽ നിന്നുളള രേണു സുധിയുടെ വീഡിയോകൾ പുറത്ത് വന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രേണുവിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. പാപ്പിലോണിന്റെ പ്രമോഷന്റെ ഭാഗമായുളള മ്യൂസിക് നൈറ്റിൽ രേണു സുധി നൃത്തം ചെയ്യുന്ന വീഡിയോകളാണ് പുറത്ത് വന്നിട്ടുളളത്. ഒരു വിഭാഗം രേണുവിനെ അഭിനന്ദിക്കുമ്പോൾ മറ്റ് ചിലർ അധിക്ഷേപം ഉയർത്തുന്നുണ്ട്.
ദുബായിൽ പോയി രേണു സുധി ബാർ ഡാൻസ് കളിക്കുകയാണെന്നും കാബറെ കളിക്കാനാണോ ദുബായിലേക്ക് പോയത് എന്നും അടക്കമുളള കമന്റുകളാണ് രേണുവിന്റെ വീഡിയോകൾക്ക് ലഭിക്കുന്നത്. സൈബർ ആക്രമണത്തിന് ചുട്ട മറുപടിയുമായി രേണു സുധി രംഗത്ത് വന്നിട്ടുണ്ട്.

രേണു സുധിയുടെ വാക്കുകൾ: '' ഞാന്‍ ദുബായില്‍ വന്നത് പാപ്പിലോണ്‍ എന്ന് പറയുന്ന ബാര്‍ ആന്‍ഡ് റെസ്റ്റോറന്റിന്റെ പ്രമോഷന് വേണ്ടിയാണ്. എന്റെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പ് ആണിത്. ഞാന്‍ ഭയങ്കര പ്രൗഡ് ആണ്. ഞാനൊരു കലാകാരി എന്ന നിലയില്‍ പ്രമോഷന് വേണ്ടി വിളിച്ചപ്പോള്‍ വന്നു, അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഡാന്‍സ് ചെയ്യുന്നത് ഫാമിലി ഓഡിയന്‍സും എല്ലാവരും ഉളളപ്പോള്‍ ആണ്. അതിന് ബാര്‍ ഡാന്‍സ് എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ കുറേ പറയുന്നു.
ഞാന്‍ കേരളത്തില്‍ നിന്ന് ഇങ്ങോട്ട് വന്നപ്പോള്‍ അവിടെ കുറേ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു എന്നറിഞ്ഞു. ഞാനിതൊന്നും കാണാറില്ല. പക്ഷേ ഒരുപാട് പേര് എന്നോട് പറഞ്ഞു. എനിക്ക് അതൊന്നും ഒരു വിഷയവും അല്ല. റീച്ച് ഇല്ലാത്ത കുറേ വ്ലോഗര്‍മാര്‍ ഇറങ്ങി എനിക്കെതിരെ പറയുകയാണ്. രേണു സുധി ആണല്ലോ റീച്ചിന്റെ ആള്. ഇട്ട് തട്ടിക്കോട്ടെ. എനിക്കൊരു വിഷയവും ഇല്ല. ഞാനിവിടെ വന്നത് പാപ്പിലോണ്‍ റെസ്റ്റോറന്റ് ആന്‍ഡ് ബാറിന്റെ പ്രമോഷന് വേണ്ടിയാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഡാന്‍സ് കളിക്കുന്നത് തെറ്റൊന്നും അല്ല.
എന്റെ ലൈഫിലെ ഏറ്റവും വലിയ കാര്യമാണ് ഞാന്‍ ദുബായില്‍ വന്നു എന്നുളളത്. പാപ്പിലോണിന്റെ പ്രമോഷന് വേണ്ടി എന്നെ കൊണ്ട് വന്നത് ഭയങ്കര സന്തോഷമാണ്. ദുബായും ബഹറിനും ഒക്കെ പോലെ എപ്പോഴും വിദേശത്തൊക്കെ പോകുന്നവര്‍ക്ക് ചിലപ്പോള്‍ ഇത് നിസ്സാരമായി തോന്നും. പക്ഷേ എനിക്ക് അങ്ങനെ അല്ല. എന്റെ ലൈഫിലെ ഏറ്റവും വലിയ കാര്യമാണ് ഇപ്പോള്‍ സാധിച്ചിരിക്കുന്നത്. എനിക്കത് വലിയ കാര്യം തന്നെ ആണ്. വളരെ സന്തോഷത്തിലാണ്. പത്താം തിയ്യതി വരെ പാപ്പിലോണിലുണ്ട്. എന്നെ സ്നേഹിക്കുന്നവര്‍ വന്ന് കാണണം'', രേണു സുധി പറഞ്ഞു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications