സണ്ണി വെയ്നും രഞ്ജിനി കുഞ്ചുവും വേർപിരിഞ്ഞോ? എന്തുകൊണ്ടാണ് ഒരുമിച്ച് എത്താത്തത്?; മറുപടിയുമായി രഞ്ജിനി
മലയാളത്തിലെ യുവ താരങ്ങൾ പൊതുവെ തങ്ങളുടെ പങ്കാളികളോടൊത്ത് പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ടെങ്കിലും അങ്ങനെ പ്രത്യക്ഷപ്പെടാത്തവരാണ് നടൻ സണ്ണി വെയ്നും ഭാര്യയും നർത്തകിയുമായ രഞ്ജിനിയും. പൊതുവേദികളിൽ എന്ന് മാത്രമല്ല ഇരുവരുടേയും സോഷ്യൽ മീഡിയയിൽ പോലും രണ്ട് പേരും ഒന്നിച്ചുള്ള ഫോട്ടോകൾ പോലും വളരെ കുറവാണ്. ഇതോടെ ഇരവരും വേർപിരിഞ്ഞോ എന്ന സംശയം അടക്കം പല ആരാധകരും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഒരുമിച്ച് എത്താത്തത് എന്ന് പറയുകയാണ് രഞ്ജിനി. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.
'നമ്മളെല്ലാവരും കഠിനാധ്വാനം ചെയ്യുന്നവരാണ്. ഡിഫോർ ഡാൻസ് കഴിഞ്ഞ് കല്ല്യാണം കഴിഞ്ഞപ്പോൾ ഒരു ഹൈപ്പ് വന്നിരുന്നു. പക്ഷേ എല്ലാത്തിനും അവർ താരതമ്യം നടത്തുകയാണ്. നമ്മൾ ചെയ്യുന്ന കഠിനാധ്വാനത്തിന് വില ലഭിക്കാത്തൊരു അവസ്ഥയാണ്. എന്റെ ഐഡന്റിറ്റ് കീപ്പ് ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. ആൾക്ക് വളരെ നിർബന്ധമുള്ള കാര്യമാണ് സ്വന്തം ഐഡന്ററിറ്റിയിൽ പോകണമെന്ന്.

തിരക്ക് കൊണ്ടാണ് ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് എത്താത്തത്. രണ്ടുപേരും രണ്ടു കാറ്റഗറിയിൽ ഓടി നടന്ന് വർക്ക് ചെയ്യുന്ന ആൾക്കാരാണ്. മറ്റൊരു കാര്യം സണ്ണി വെയ്ന്റ് ഭാര്യ എന്ന ടാഗ് ലൈൻ എന്റെ കരിയറിനെ ബാധിക്കാതെ കൊണ്ടുപോകണം എന്നത് കൊണ്ടാണ്.
എന്നാലും ചില സന്ദർഭങ്ങളിലൊക്കെ ഞാൻ ഫോട്ടോകളൊക്കെ പങ്കുവെയ്ക്കാറുണ്ട്. പക്ഷെ അപ്പോൾ പോലും എത്ര ഒക്കെ അവോയിഡ് ചെയ്തു കഴിഞ്ഞാലും ലാസ്റ്റ് തിരിഞ്ഞു വരുന്നത് ഇതേലേക്ക് ആയിരിക്കും. താരതമ്യം ചെയ്യുന്നത് പതിവാണ്.
ഈ പറഞ്ഞ പോലെ സിനിമയാണ് ഒരു സൈഡിൽ എന്നുള്ളതാണ്. ഡാൻസ് ഒട്ടും കുറവല്ല എന്നിരുന്നാലും സിനിമ വലിയ ക്യാൻവാസ് ആണ്. ഞാൻ തുടക്കത്തിലൊക്കെ ഇത്തരം ഒരു കമന്റ് ഒരുപാട് കേട്ടിരുന്നതാണ്,. എന്നാൽ ഇപ്പോൾ ഒന്നരവർഷമായി ഇതൊക്കെ കുറവാണ്. ചിലപ്പോൾ ഇങ്ങനെ ഹൈഡ് ചെയ്ത് വെയ്ക്കുന്നത് കൊണ്ടായിരിക്കാം. ഞാൻ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. സണ്ണി വെയ്ൻ വളരെ അധികം പിന്തുണ നൽകുന്ന ആളാണ്.
കുറെ വർഷം പ്രണയിച്ചിട്ടാണ് വിവാഹം കഴിച്ചത്. ആരേയും അറിയിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നി. അന്നേ ഇതൊക്കെ ആളുകൾ അറിഞ്ഞിരുന്നുവെങ്കിൽ അപ്പോഴേ ഞാനീ ഐഡന്റിക്കൽ പ്രശ്നം നേരിട്ടേനെ. രണ്ട് പേരും അങ്ങനെ പോട്ടെ വിചാരിച്ചു. പ്ലാൻഡ് അല്ലായിരുന്നു ഒന്നും. രണ്ട് പേരും രണ്ടുപേരുടേയും സ്വകാര്യത മാനിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. സൗഹൃദമായിരുന്നു ഞങ്ങൾ തമ്മിൽ. രണ്ട് പേർക്കും രണ്ടുപേരുടേതായ കാഴ്ചപ്പാടുകളും സ്വപ്നങ്ങളും ഒക്കെ ഉണ്ട്. രണ്ട് പേരും രണ്ട് റൂട്ടിലാണ്. ആദ്യമേ അതൊക്കെ അങ്ങനെ തന്നെ ആയത് കൊണ്ടായിരിക്കാം ഇപ്പോഴും ഇങ്ങനെ പോകുന്നത്'.












Click it and Unblock the Notifications