ഷൈന്‍ ടോം ചാക്കോ തനൂജയെ തേച്ചെന്ന്: ചിത്രങ്ങള്‍ നീക്കം ചെയ്തു, ഒടുവില്‍ എല്ലാത്തിനും മറുപടി
തന്റെ ഭാവിവധുവായ തനൂജയെ നടന്‍ ഷൈം ടോം ചാക്കോ തന്നെയായിരുന്നു പ്രേക്ഷകർക്ക് മുമ്പില്‍ പരിചയപ്പെടുത്തിയിരുന്നത്. ഡാന്‍സ് പാർട്ടി എന്ന ചിത്രത്തിന്റ ഓഡിയോ ലോഞ്ചിനായിരുന്നു ഇരുവരും ആദ്യമായി പൊതുവേദിയില്‍ ഒന്നിച്ച് പ്രത്യക്ഷ്യപ്പെട്ടത്. സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ തനൂജ്ക്കൊപ്പമുള്ള വിഡിയോയും ഷൈൻ ടോം പങ്കുവെച്ചിരുന്നു.
ഈ വർഷം ആദ്യം ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും കഴിഞ്ഞു. അടുത്തിടെയാണ് ഷൈനും തനൂജയും വേർപിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി തനൂജ തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.

ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് തനൂജ എല്ലാ അഭ്യൂഹങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുന്നത്. ഷൈനിന് പ്രണയചുംബനം നൽകിക്കൊണ്ടുള്ള ഫോട്ടോയാണ് മോഡല്‍ കൂടിയായ തനൂജ പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ചിത്രത്തിനു താഴെ പരിഹാസ കമന്റുമായി എത്തുന്നവർക്ക് ശക്തമായ രീതിയിലുള്ള മറുപടിയും തനൂജ നല്‍കുന്നുണ്ട്.
'ഷൈന്‍ ടോം തേച്ചോ?' എന്ന കമന്റിന് 'തേക്കാന്‍ ഇതെന്താ ഭിത്തി വല്ലതും ആണോ?' എന്നാണ് തനൂജ മറുപടിയായി നല്‍കിയത്. നേരത്തെ ഷൈന്‍ ടോമിനൊപ്പമുള്ള ചിത്രങ്ങള്‍ തനൂജ തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന അഭ്യൂഹം ശക്തമായത്.
തങ്ങളുടെ വിവാഹ നിശ്ചയ ചിത്രങ്ങളും തനൂജ തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കും നേരേയുള്ള സൈബർ ആക്രമണം ശക്തമായത്. 'ഇതൊക്കെ നേരത്തെ തന്നെ ഉറപ്പായിരുന്നു, എന്തേ ഇത്രയും വൈകിയത്' എന്ന തരത്തിലൊക്കെയായിരുന്നു കമന്റുകള്‍. ഇതിനെല്ലാമാണ് ഒറ്റ ഫോട്ടോ കൊണ്ട് തനൂജ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.
അതേസമയം, ഇത്തരം വിമർശനങ്ങളോട് ഒരു തരത്തിലുമുള്ള പ്രതികരണവും നടത്താന്‍ ഷൈന്‍ ടോം ചാക്കോ ഇതുവരെ തയ്യാറായിട്ടില്ല. സിനിമയ്ക്ക് അകത്തും പുറത്തും ഒരു പോലെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഷൈന്‍ ടോം ചാക്കോ. അഭിമുഖത്തിലും മറ്റും അദ്ദേഹം ഇടപെടുന്ന രീതിയില്‍ വിമർശനങ്ങള്‍ ഉണ്ടെങ്കിലും സിനിമയിലെ അഭിനയത്തിന്റെ കാര്യത്തില്‍ വലിയ പ്രശംസകള്‍ അദ്ദേഹത്തിന് ലഭിക്കാറുണ്ട്.
കമലിന്റെ സഹസംവിധായകനായി സിനിമയിലേക്ക് എത്തിയ ഷൈന്‍ ആദ്യമായി സിനിമയില്‍ ശ്രദ്ധേയമയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കമല്‍ സംവിധാനം ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് എണ്ണം പറഞ്ഞ നിരവധി ചിത്രങ്ങളില്‍ താരം ഭാഗമായി. ദിലീപ് നായകനായ തങ്കമണിയാണ് ഷൈന്‍ ടോം ചാക്കോയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.












Click it and Unblock the Notifications