Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടങ്ങിവെച്ചത് ഷറഫുദ്ദിൻ; പ്രൊമോഷനിടെ ഷറഫുദ്ദീനും വിനയ് ഫോർട്ടും തമ്മിൽ തർക്കവും കയ്യാങ്കളിയും

കൊച്ചി: സിനിമാ പ്രൊമോഷനിടെ നടൻ ഷറഫുദ്ദീനും വിനയ് ഫോർട്ടും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. സംശയം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ഇരുവരും തമ്മിൽ തർക്കുന്നതും കയ്യാങ്കളിയിലേക്ക് എത്തുന്നതും.

തന്നെ വെച്ച് പടം ചെയ്താൽ പ്രൊമോഷന് വരില്ലെന്ന് വിനയ് എന്തുകൊണ്ടാണ് പ്രൊഡ്യൂസറോട് പറഞ്ഞത് എന്ന് ചോദിച്ച് കൊണ്ടാണ് ഷറഫുദ്ദീൻ ദേഷ്യപ്പെടുന്നത്. തുടർന്നാണ് കയ്യാങ്കളിയിലേക്ക് എത്തുന്നത്. സംഭവത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്.

Vinay

വിനയ് ഫോർട്ടിനോട് സംസാരിക്കുന്നതിനിടെ ഷറഫുദ്ദീൻ വിനയ് ഫോർട്ടിന്റെ കവിളിൽ കൈ കൊണ്ട് ഉന്തുന്നത് കാണാം. വിനയ് ഫോർട്ടിന്റെ കുളിം​ഗ് ​ഗ്ലാസും ഫോണും തെറിച്ച് വീഴുന്നതും വീഡിയോയിൽ കാണാം. പിന്നാവെ വിനയ് ഫോർട്ടും ഷറഫുദ്ദിനെ തള്ളുന്നത് കാണാം.

അഭിമുഖത്തിനിടെ എന്താണ് സംഭവിച്ചത് എന്ന് സംശയത്തിലാണ് എല്ലാവരും. സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഇരുവരും അറിഞ്ഞുകൊണ്ടുള്ള അഭിനയമാണോ ഇതെന്ന സംശയമാണ് ഉള്ളത്. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.

വീഡിയോയുടെ താഴെ നിരവധി കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. ആഹാ. .. എന്താ അഭിനയം. പുതിയ പ്രൊമോഷൻ തന്ത്രം. ഞങ്ങൾ വിശ്വസിച്ചു, റിജിനൽ ആണെന്ന് പറയത്തേയില്ല അത്രക്ക് ആർട്ടിഫിഷൽ ആയിട്ടുണ്ട്, രണ്ട് പേരിൽ നിന്നും കുറച്ചുകൂടി മികച്ച അഭിനയം പ്രതീക്ഷിക്കുന്നു. ഇതൊക്കെ അഭിനയമാണെന്ന് പറയുകേയില്ല. ആർക്കും ഒരു സംശയവുമില്ല, എന്നിങ്ങനെ പോകുന്നു അഭിപ്രായം.

രാജേഷ് രവി സംവിധാനം ചെയ്യുന്ന സംശയം എന്ന സിനിമയിൽ വിനയ് ഫോർട്ട്, ഷറഫുദ്ദീൻ, ലിജി മോൾ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിസ്കൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് നിർമാണ്.

ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു, അഭിനേതാക്കളുടെ മുഖമില്ലാത്ത ഒരുപാട് സംശയങ്ങൾ ബാക്കി വെച്ചുകൊണ്ടായിരുന്നു മോഷൻ പോസ്റ്റർ. രണ്ട് കോഴികളും രണ്ട് മുട്ടകളുമായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ വീഡിയോസ് എല്ലാം വൈറൽ ആയിരുന്നു.

വിനയും ലിജി മോളുമായുള്ള സിനിമാ റിലീസ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ഇതിനിടയിലാണ് ഷറഫുദ്ദിനും വിനയ് ഫോർട്ടും അഭിമുഖത്തിനിടെ കയ്യാങ്കളിയിൽ എത്തുന്നത്. ഇതും പ്രൊമോഷൻ ആവാനാണ് സാധ്യത എന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+