Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറന്നാൾ പൊടിപാെടിച്ചു, ദിയയ്ക്ക് അശ്വിൻ നൽകിയ സമ്മാനം എന്താണെന്നോ, അമ്മ സിന്ധുവും കുറച്ചില്ല

ധാരാളം ആരാധകരുള്ള വ്യക്തിയാണ് ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ ദിയ പങ്കുവെയ്ക്കുന്ന വീഡിയോകൾ ലക്ഷക്കണക്കിന് വ്യൂസ് ലഭിക്കാറുമുണ്ട്. ദിയയുടെ 26ാം ജന്മദിനമാണ് കഴിഞ്ഞത്. വളരെ ​ഗംഭീരമായിട്ടാണ് ​ദിയയുടെ ബോയ് ഫ്രണ്ടായ അശ്വിൻ ​ഗണേഷ് ആഘോഷിച്ചത്. ദിയയ്ക്ക് അടിപൊളി സമ്മാനം നൽകുകയും ചെയ്തു.

പട്ടായയിൽ ആയിരുന്നു ദിയയുടെ പിറന്നാൾ. അച്ഛൻ കൃഷ്ണ കുമാറും അമ്മ സിന്ധുവുമൊക്കെ ദിയയ്ക്ക് ആശംസ നേർന്നിരുന്നു. പക്ഷേ ആരാധകർ കാത്തിരുന്നത് അശ്വിൻ ദിയയ്ക്കായി നൽകിയ ആ ​ഗിഫ്റ്റ് എന്താണെന്ന് അറിയാനായിരുന്നു. അശ്വിന്റെ പിറന്നാൾ ദിയ​ ​ഗംഭീരമായി ആഘോഷിച്ചിരുന്നു. ദിയയും അശ്വിനും പരസ്പരം സർപ്രൈസ് നൽകുന്നത് പുതിയ കാര്യമല്ല. ദിയയ്ക്ക് അടിപൊളി സർപ്രൈസ് നൽകിയായിരുന്നു അശ്വിൻ പ്രൊപ്പോസ് ചെയ്തത്.

aswin diya krishnaa

അതുകൊണ്ട് പിറന്നാളിന് അശ്വിൻ ദിയയ്ക്ക് ചെറിയ സർപ്രൈസ് ഒന്നുമായിരിക്കില്ലെന്ന് ആരാധകർക്ക് ഉറപ്പായിരുന്നു. അത് അതുപോലെ തന്നെയായിരുന്ന സംഭവിച്ചതും. പ്രൊപ്പോസ് ചെയ്തതിനെക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് ഈ ആഘോഷം. പ്രൊപ്പോസൽ നടത്തിയപ്പോൾ ദിയ ശരിക്കും ഞെട്ടിപ്പോയിരുന്നു. ദിയയോട് കാര്യങ്ങളൊന്നും പറയാതെ ദിയ കൂടെക്കൊണ്ടുപോയി ദിയയയുടെ വിരലിന്റെ അളവിൽ ഒരു മോതിരം വാങ്ങി. അത് പ്രാെപ്പോസൽ ചെയ്യുന്ന നേരത്ത് കാെടുക്കുക ആയിരുന്നു.

അശ്വിൻ നൽകിയ ആ സമ്മാനം ഒരുപാട് ഇഷ്ടപ്പെട്ട ദിയ അത് തന്റെ ജീവിതകാലം മുഴുവൻ ധരിക്കേണ്ട മോതിരം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇത്തവണയും ഇതുപോലൊരു വിലപിടിപ്പുള്ള സമ്മാനം ആണ് അശ്വിൻ നൽകിയത്. ഇത്തണ തന്നെ പ്രിയപ്പെട്ടവൾക്കായി അശ്വിൻ വാങ്ങിച്ച് നൽകിയത് ഒരു ജോഡി ഡയമണ്ട് കമ്മലുകളാണ്. അശ്വിൻ നൽകിയ പിറന്നാൾ സമ്മാനം അണിഞ്ഞുള്ള വീഡിയോ ദിയ ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു. അമ്മ സിന്ധുവും ദിയയ്ക്ക് ഒരു സമ്മാനം നൽകി. രണ്ട് വളയായിരുന്നു സിന്ധു സമ്മാനിച്ചത്.

ദിയയുടെയും അശ്വിന്റെയും വിവാഹം ഉടൻ തന്നെ ഉണ്ടാവുമെന്ന സൂചന ദിയ അടുത്തിടെ നൽകിയിരുന്നു. സെപ്റ്റംബർ മാസത്തിൽ എന്തോ പ്രധാനപ്പെട്ട കാര്യം നടക്കാൻ പോകുന്നുണ്ടെന്ന സൂചനയാണ് ദിയ നൽകിയത്. ഇത് ദിയയുടെയും അശ്വിന്റെയും വിവാഹം ആണെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വിവാഹം ആണോ നിശ്ചമാണോ എന്നൊന്നും അറിയില്ല. ദിയയും അശ്വിനും തമ്മിൽ നല്ല ചേർച്ചയാണെന്ന് ആരാധകർ പറയാറുണ്ട്. അശ്വിനും ദിയയും ഒരുമിച്ച് വീഡിയോസ് ചെയ്യുന്ന നേരത്ത് തന്നെ ആരാധകർ ഇവർ പ്രണയത്തിലാണോ എന്ന് ചോദിച്ചിരുന്നു. പക്ഷേ അന്നൊന്നും പ്രണയത്തിലാണെന്ന് ഇവർ പറഞ്ഞിരുന്നില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+