ദിലീപ് എത്ര വരെ പഠിച്ചു? ജഗദീഷ് റാങ്കുകാരനാണ്..ദുൽഖറും പൃഥ്വിയും നസ്ലനുമോ?അറിയാം താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത
കൊച്ചി: സിനിമയിൽ കത്തി നിൽക്കുന്ന പല താരങ്ങളും പഠിക്കാൻ ഒട്ടും മടിയൻമാർ ആയിരുന്നില്ല. എന്ന് മാത്രമല്ല പഠനത്തിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ചവർ കൂടിയാണ്. ഇന്ന് മലയാള സിനിമയിലെ 'പഠിപ്പികളെ' കുറിച്ചാണ് പറയുന്നത്. റാങ്കുകാർ അടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ട്.
ഒരു കാലത്ത് നായകനായും കോമഡി ചെയ്തുമെല്ലാം മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് ജഗദീഷ്. എന്നാൽ ഇപ്പോൾ വിസ്മസിപ്പിക്കുന്ന നിരവധി റോളുകളുമായി മലയാളികളെ കൊണ്ട് കൈയ്യടിപ്പിക്കുകയാണ് താരം. ഫാലിമി, റോഷാക്ക് തുടങ്ങിയ സിനിമകളില ജഗദീഷിന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്.

മലയാള സിനിമയിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള നടൻമാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ നിന്നാണ് അദ്ദേഹം ബികോം പാസായത്. അന്ന് കേരള സർവ്വകലാശാലയിൽ ഒന്നാം റാങ്ക് നേടയായിരുന്നു ജഗദീഷിന്റെ വിജയം. ബാങ്ക് ഉദ്യോഗസ്ഥൻ ആയി തുടങ്ങി . പിന്നീട് കോളേജിൽ അധ്യാപകനിൽ നിന്നാണ് 1984ൽ മൈഡിയർ കുട്ടിച്ചാത്തനിലൂടെ സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്.
ജഗദീഷിനൊപ്പം ആദ്യ കാലങ്ങളിൽ കോമഡി ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്ന പ്രേംകുമാറും പഠിക്കാൻ മിടുക്കൻ ആയിരുന്നു. നാടകത്തിൽ ഒന്നാം റാങ്കോടെയാണ് അദ്ദേഹം ബിരുദം സ്വന്തമാക്കിയത്. ചെമ്പഴത്തി ശ്രീ നാരായണ കോളേജില്‍ സൈക്കോളജി ബിരുദം നേടിയ ശേഷമായിരുന്നു പ്രേംകുമാര്‍ നാടക പഠനത്തിന് തിരിഞ്ഞത്. കോഴിക്കോട് സര്‍വകലാശാലയുടെ സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് തീയറ്റർ പഠിക്കുന്നത്. നിലവില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം വഹിക്കുകയാണ് പ്രേംകുമാർ.
മലയാള സിനിമയിലെ മറ്റൊരു റാങ്കുകാരൻ അനൂപ് മേനോനാണ്. തിരുവനന്തപുരം ലോ കോളേജിൽ നിന്നാണ് അനൂപ് മേനോൻ റാങ്കോടെ ബിരുദം പാസായത്. റാങ്കില്ലെങ്കിലും പഠനത്തിന്റെ കാര്യത്തിൽ നമ്മുടെ സൂപ്പർ താരങ്ങളൊന്നും ഒട്ടുപുറകിലല്ല കേട്ടോ. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ബികോം ബിരുദദാരിയാണ്. തിരുവനന്തപുരം എംജി കോളേജിൽ നിന്നാണ് അദ്ദേഹം ബിരുദം പൂർത്തിയാക്കിയത്.
മമ്മൂട്ടിയാകട്ടെ നിയമബിരുദക്കാരാണ്. എറണാകുളം ഗവ ലോ കോളേജിൽ നിന്നാണ് മമ്മൂട്ടി നിയമ ബിരുദം നേടിയത്. പഠനം കഴിഞ്ഞ് അദ്ദേഹം സിനിമയിലേക്ക് നേരിട്ട് എത്തുകയായിരുന്നില്ല. അഭിഭാഷകനായി ജോലി ചെയ്തതിന് ശേഷമായിരുന്നു സിനിമയിലേക്കുള് വരവ്. മഞ്ചേരിയിലായിരുന്നു രണ്ട് വർഷത്തോളം അദ്ദേഹം അഭിഭാഷകനായി പ്രക്ടീസ് ചെയ്തത്.
സുരേഷ് ഗോപിയുടെ വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തര ബിരുദമാണ്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിൽ നിന്നാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. ഇംഗ്ലീഷിലായിരുന്നു എംഎ. ജയറാം ബികോം ബിരുദദാരിയാണ്. കാലടി ശ്രീ ശങ്കര കോളേജില്‍ നിന്ന് ഇക്കണോമിക്സിലാണ് ജയറാം ഡിഗ്രി പൂർത്തിയാക്കിയത്. മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥിയാണഅ ദിലീപ്. ഹിസ്റ്ററിയിലാണ് ദിലീപ് ബിരുദം നേടിയത്.
തിരുവനന്തപുരം കഴക്കൂട്ടത്തെ സൈനിക് സ്കൂളിൽ നിന്നാണ് പൃഥ്വിരാജ് ഹൈസ്കൂൾ പൂർത്തിയാക്കുന്നത്. പിന്നീട് കൊടുങ്ങാനൂർ ഭവൻസ് സ്കൂളിൽ നിന്നും ഹയർസെക്കന്ററി. ബിരുദം കരസ്ഥമാക്കിയതും. ഓസ്‍ടേലിയയിലെ ടാസ്‍മാനിയ ഐടി യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നത്. തന്റെ വിദ്യാഭ്യാസം പ്ലസ്ടു മാത്രമാണെന്ന് അഭിമുഖങ്ങളിലെല്ലാം പൃഥ്വിരാജ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അതേസമയം പൃഥ്വിയുടെ സഹോദരൻ കൂടിയായ ഇന്ദ്രജിത്ത് എഞ്ചിനിയറിങ് ബിരുദദാരിയാണ്. തിരുനെൽവേലി സർദാർ കോളേജിൽ നിന്നാണ് ഇന്ദ്രജിത്ത് ബിടെക് ബിരുദം പൂർത്തിയാക്കിയത്.
ബിബിഎം ബിരുദത്തിന് ശേഷം കോർപ്പറേറ്റ് മേഖലയിൽ ബിസിനസ് മാനേജർ ആയി ജോലി ചെയ്തതിന് ശേഷമാണ് ദുൽഖർ സൽമാൻ സിനിമയിലേക്ക് എത്തിയത്. മുംബൈയിലെ ബാരി ജോൺ ആക്ടിങ് സ്റ്റുഡിയോയിൽ നിന്ന് മൂന്ന് മാസത്തെ അഭിനയ കോഴ്സും ദുൽഖർ പഠിച്ചിരുന്നു.
മലയാള സിനിമയിലെ ഇളമുറക്കാരനായ നസ്ലിന്റ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവാണ്. എഞ്ചിനിയറിങ് പഠനത്തിന് ചേർന്നെങ്കിലും രണ്ട് വർഷം കൊണ്ട് പഠനം അവസാനിപ്പിച്ചു.












Click it and Unblock the Notifications