Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ ആ ആവശ്യം അംഗീകരിച്ചാല്‍ പലരുടേയും ആപ്പീസ് പൂട്ടും: അയാള്‍ തീരണമെന്നാണ്...: ശാന്തിവിള ദിനേശ്

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ശ്രീകുമാർ മേനോനും മഞ്ജു വാര്യർക്കും ഒരു പങ്കുമില്ലെന്ന് കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി തുറന്ന് പറയുന്ന ദൃശ്യങ്ങള്‍ അടുത്തിടെ റിപ്പോർട്ടർ ചാനല്‍ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്ത് വിട്ടിരുന്നു. 'മഞ്ജുവിന് ഇതിനകത്ത് എങ്ങനെ റോള്‍ വരാനാണ്. ആ പാവത്തിനെ ഇതിലേക്ക് പിടിച്ച് വലിച്ചിട്ടതല്ലേ.' എന്നായിരുന്നു കേസില്‍ മഞ്ജുവാര്യർക്ക് ഏതെങ്കിലും തരത്തില്‍ റോള്‍ ഉണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി പള്‍സർ സുനി പറഞ്ഞത്.

'മഞ്ജുവിന് ഇതിനകത്ത് എങ്ങനെ റോള്‍ വരാനാണ്. ആ പാവത്തിനെ പിടിച്ച് വലിച്ചിട്ടതല്ലേ. ഇവര്‍ക്ക് എതിരെയുളളവരെയൊക്കെ ഇതിലേക്ക് കൊണ്ട് വന്നതാണ്. മഞ്ജുവിന് ഇഷ്ടമില്ലാത്ത ഒരാളാണെങ്കില്‍ അയാളെ കുടുക്കിയതാണ് എന്ന് പറയുക' - പള്‍സർ സുനി പറഞ്ഞു. ഇപ്പോഴിതാ ഈ വെളിപ്പെടുത്തല്‍ ഉള്‍പ്പെടേയുള്ള വിഷയങ്ങളില്‍ രൂക്ഷവിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുകയാണ്.

dileep

'പുതിയ വെളിപ്പെടുത്തല്‍ നടത്തുന്നതിനിടെ പള്‍സർ സുനി രണ്ടുപേരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട് എന്നതാണ് ഏറെ രസകരം. ഇതുമായി ബന്ധപ്പെട്ട ഒന്നിലും മഞ്ജു വാര്യറോ ശ്രീകുമാർ മേനോനോ ഇല്ലെന്നാണ് പറുന്നത്. വാലുപൊക്കുമ്പോള്‍ തന്നെ അറിയാം ഇതൊക്കെ എന്തിനാണ്. പള്‍സർ സുനിയുടെ പറച്ചിലിന് പിന്നാലെ ശ്രീകുമാർ മേനോനും രംഗത്ത് വന്നു' എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ഏത് കുഞ്ഞിനാണ് ഈ വീഡിയോയിലൂടെ നിങ്ങള്‍ പ്രേക്ഷകരെ പറ്റിക്കുകയാണെന്ന് അറിയാന്‍ പാടില്ലാത്തത്. കോടതിയില്‍ കീഴടങ്ങാന്‍ വരുന്ന സമയത്ത് ഹൈക്കോടതിയുടെ എതിർവശത്തുള്ള ഒരു കെട്ടിടത്തിലേക്ക് മതില്‍ ചാടി കടന്നുകൊണ്ട് പള്‍സർ സുനി പോകുകയും അവിടെ എന്തോ പൊതി ഒളിപ്പിച്ചെന്നുമൊക്കെ അന്ന് വലിയ വാർത്തയായിരുന്നു. ഇന്നുവരെ ഈ കേസ് അന്വേഷിച്ച് സിംഹങ്ങളാരും അതുവഴി പോയി എന്താണ് അവിടെ ഒളിപ്പിച്ചതെന്ന് അന്വേഷിച്ചിട്ടില്ല.

മാലിന്യം ഒഴുകുന്നു ഒരു തോട് കാണിച്ചുകൊടുത്തിട്ട് ഇവിടെയാണ് ഫോണും സിമ്മും എറിഞ്ഞതെന്ന് പറഞ്ഞതോടെ നാറുന്ന ആ വെള്ളത്തില്‍ ഇറങ്ങി പൊലീസുകാർ തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല. അതുകഴിഞ്ഞാണ് പറയുന്നത് ഗോശ്രീ പാലത്തില്‍ നിന്നാണ് താഴേക്ക് എറിയുന്നതെന്ന് പറയുന്നത്. ആട് കിടന്നിടത്ത് പൂടപോലും ഇല്ലെന്ന് പറയുന്നത് പോലെയായിരുന്നു സത്യം. എന്നിട്ടാണ് ഇപ്പോള്‍ വന്ന് ഒർജിനല്‍ ഫോണും ഒർജിനല്‍ സിമ്മും ഞാന്‍ സേഫായി സൂക്ഷിച്ചിട്ടുണ്ട് എന്ന് പറയുന്നത്.

ഈ വെളിപ്പെടുത്തലൊക്കെ നടത്തിയിട്ടും ഒരു അന്വേഷണ ഉദ്യോഗസ്ഥരും പള്‍സർ സുനിയെ വിളിച്ച് വരുത്തിയിട്ടില്ല. ആരും വരുത്തില്ല, കാരം പള്‍സർ സുനിയില്‍ അല്ലല്ലോ അവരുടെ ഗെയിം. ഞങ്ങള്‍ക്ക് ഏത് വിധേനയും ദിലീപിനെ ചട്ടിയിലാക്കണം എന്നതാണ് ചിന്ത. അല്ലെങ്കില്‍ ഒർജിനല്‍ ഫോണ്‍ ലഭിക്കാനുള്ള ശ്രമം നടത്തില്ലേ. അവർ അതിനൊന്നും പോകില്ല. ദിലീപ് എങ്ങനെയെങ്കിലും ഇതോടെ തീരണം എന്ന് മാത്രമേ അവർക്കുള്ളുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഞാന്‍ ഇതൊക്കെ പറയുമ്പോള്‍ ചിലർ ഇതിന്റെ താഴെ വന്ന് 'ദിലീപ് വീണ്ടും പൈസ അയച്ച് തന്ന് കാണും, ദിലീപ് പുതിയ സിനിമക്ക് ഡേറ്റ് തന്നു കാണും, അദ്ദേഹവുമായുള്ള പ്രശ്നങ്ങള്‍ തീർന്നു കാണും' എന്നൊക്കെ എഴുതും. എനിക്ക് പുല്ലേ മാത്രം. ആരോടും ഇങ്ങനെയൊന്നും കാണിക്കരുതെന്നെ എനിക്ക് പറയാനുള്ളു.

ഈ കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ശരിയായ രീതിയില്‍ അന്വേഷിക്കപ്പെട്ടിട്ടില്ല, അതുകൊണ്ട് ദിലീപ് പറയുന്നത് സി ബി ഐ വരണമെന്ന്. സി ബി ഐ അന്വേഷിച്ചാല്‍ പൊലീസിന്റെ തലപ്പത്ത് ഇരിക്കുന്നവർ മുതലുള്ള ഒരുപാട് ആളുകളുടെ ആപ്പീസ് പൂട്ടും എന്നുള്ളത് ഉറപ്പാണ്. അതുകൊണ്ട് ഈ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് അദ്ദേഹം പറയുന്നതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+