പള്‍സർ സുനിയുടെ വെളപ്പെടുത്തിന് പിന്നാലെ സംഭവിച്ചത്: മാധ്യമപ്രവർത്തകനെ അഭിനന്ദിച്ച് നടിയുടെ കുടുംബം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സർ സുനിയുടെ വെളിപ്പെടുത്തലുകള്‍ കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടർ ടിവിയുടെ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്ത് വന്നത്. നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയാണ് ദിലീപ് തനിക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തത് എന്നത് ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ ഒന്നാം പ്രതി തന്നെ നേരിട്ട് പറയുന്നത് ദൃശ്യങ്ങളിലൂടെ മലയാളികള്‍ കേട്ടു.
ഇപ്പോഴിതാ ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ചാനലിനേയും മാധ്യമപ്രവർത്തകർ റോഷിപാലിനേയും അഭിനന്ദിച്ച് അതിജീവിതയുടെ കുടുംബവും രംഗത്ത് വന്നിരിക്കുകയാണ്. സ്വന്തം ജീവിതം പണയംവച്ച് നടത്തിയ മാധ്യമപ്രവര്‍ത്തനമാണ് ഇതെന്നാണ് അതിജീവിതയുടെ ബന്ധു ഫേസ്ബുക്കില്‍ കുറിച്ചത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ വന്ന പല പോസ്റ്റുകളും റോഷിപാല്‍ എന്ന മാധ്യപ്രവര്‍ത്തകനെ വളരെയധികം വേദനിപ്പിക്കുന്നുണ്ടെന്നും ആത്മാര്‍ത്ഥമായ മാധ്യമ പ്രവര്‍ത്തനത്തിനോട് വെറുപ്പ് തോന്നിപ്പിക്കാവുന്നതുമാണ് എന്നും ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രിയപ്പെട്ട റോഷിപാല്‍, നിങ്ങള്‍ ചെയ്ത അഭിമുഖത്തോട് ഞങ്ങള്‍ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. സ്വന്തം ജീവിതം പണയം വെച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന 'പാരിതോഷികങ്ങളായാണ് ' ഇവയെയെല്ലാം ഞാന്‍ നോക്കിക്കാണുന്നത്. പലപോസ്റ്റുകളും റോഷിപാല്‍ എന്ന മാധ്യപ്രവര്‍ത്തകനെ വളരെയധികം വേദനിപ്പിക്കുന്നുണ്ടെന്നും ആത്മാര്‍ത്ഥമായ മാധ്യമ പ്രവര്‍ത്തനത്തിനോട് വെറുപ്പ് തോന്നിപ്പിക്കാവുന്നതുമാണ് എന്നും ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.
ധീരമായ താങ്കളുടെ ഈ അഭിമുഖം കൊണ്ട് പലരുടേയും കാഴ്ചപ്പാടിന് മാറ്റം വന്നതിന്റെ സൂചനകള്‍ ഞങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കുന്നുണ്ട് എന്ന് കൂടി താങ്കളെ അറിയിക്കട്ടെ. അതിന്റെയെല്ലാം പ്രതിഫലനമായാണ് ഞാനീ പോസ്റ്റുകളെ കാണുന്നത്. തുടര്‍ന്നും ധീരമായ പോരാട്ടങ്ങള്‍ നടത്തുന്നതിന് റോഷിപാലിന് ആര്‍ജ്ജവമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
അതേസമയം, നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമാണെന്നും പള്‍സർ സുനി വെളിപ്പെടുത്തിയിരുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാന്‍ പണം തരാമെന്ന് നടി വാഗ്ദാനം ചെയ്തിരുന്നു. ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതിരിക്കാമായിരുന്നു. എന്നാല്‍ താന്‍ അത് തയ്യാറായില്ലെന്നും പള്‍സർ അവകാശപ്പെട്ടു.












Click it and Unblock the Notifications