Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാമാറമാന്‍ ചീത്ത പറഞ്ഞു: സമാധാനിപ്പിക്കേണ്ട ദിലീപും ദേഷ്യപ്പെട്ടു; പരിഗണനയൊന്നും ലഭിച്ചില്ല: ടോം ജേക്കബ്

പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷന്‍ സീരിയലാണ് 1999-2005 കാലയളവില്‍ ദുരദർശന്‍ സംപ്രേക്ഷക്ഷണം ചെയ്ത പകിട പകിട പമ്പരം. മലയാളികളുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമായി മാറിയ പകിട പകിട പമ്പരയില്‍ പ്രധാന വേഷത്തിലെത്തിയതും പ്രൊഡ്യൂസ് ചെയ്തതും ടോം ജേക്കബ് ആയിരുന്നു. ദിലീപും ഹരിശ്രി അശോകനും ആദ്യമായി ദൂരദർശനിലേക്ക് വരുമ്പോള്‍ അവിടുത്തെ പ്രൊഡക്ഷന്‍മാനേജരും ടോം ജേക്കബ് ആയിരുന്നു.

പില്‍ക്കാലത്ത് കല്‍ക്കട്ട ന്യൂസ് എന്ന സിനിമയില്‍ ദിലീപിനൊപ്പം ഒരു ചെറിയ വേഷത്തില്‍ ടോം ജേക്കബ് അഭിനയിക്കുകയും ചെയ്തിരുന്നു. കല്‍ക്കട്ടയില്‍ വെച്ച് നടന്ന ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ടോം ജേക്കബ് ഇപ്പോള്‍. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

dileep-tom

കല്‍ക്കട്ട ന്യൂസില്‍ അഭിനയിക്കുമ്പോള്‍ ദൂരദർശന്‍ ബന്ധത്തിലെ പരിഗണനയൊന്നും ദിലീപിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ദിലീപ് എന്നെ ഓടിച്ച് പിടിക്കുന്ന ഒരു രംഗമാണ് ഷൂട്ട് ചെയ്യുന്നത്. സോനഗച്ചി എന്ന് പറയുന്ന തെരുവിലാണ് സീന്‍ എടുക്കുന്നത്. ഓടുന്നതിന് ഇടിയില്‍ ഞാന്‍ കണ്ണില്‍ കണ്ടതെല്ലാം മറിച്ചിടുകയാണ്. ക്യാമറമാന്‍ കുമാർ സർ ക്യാമറയുമായി എന്റെ പിന്നാലെ ഓടുന്നുണ്ട്.

മുന്നില്‍ ഒരു കാളവണ്ടി വെച്ചിട്ടുണ്ട്, പുറകെ ഓടുന്ന ദിലീപിനെ തടയാന്‍ വേണ്ടി അതെടുത്ത് ക്രോസ് ആയി വെച്ചിട്ട് വേണം ഓട്ടം തുടരാനെന്ന് പറഞ്ഞു. അപ്പോള്‍ ദിലീപ് അതിനേയും മറികടന്ന് വരും. പതിമൂന്ന് പ്രാവശ്യം എങ്ങാനും ഓടി. ഞാന്‍ കാളവണ്ടി എടുത്ത് മാറ്റാന്‍ നോക്കുമ്പോള്‍ അത് അനങ്ങുന്നില്ല. ഈ സമയത്ത് തന്നെ അപ്പുറത്ത് ലൈറ്റ് പോയ പ്രശ്നവുമുണ്ട്. കാളവണ്ടിയുടെ പ്രശ്നം എന്താണെന്ന് നോക്കണമെന്ന് ഞാന്‍ ആർട്ട് ഡയറക്ടറോട് പറയുന്നുണ്ട്.

പതിമൂന്നാമത്തെ പ്രാവശ്യം ഞാന്‍ ഓടിപ്പോയി കാളവണ്ടി എടുക്കാന്‍ നോക്കിയപ്പോള്‍ പൊങ്ങുന്നില്ല. അതോടെ 'നിങ്ങളെന്താണ് പറയുന്നത് പോലെ ചെയ്യാത്തത്' എന്നും ചോദിച്ച് ക്യാമറമാന്‍ എന്റെ നേരെ ഇരച്ചുകൊണ്ട് വന്നു. കാരണം അയാളാണല്ലോ അത്രയും തവണ ക്യാമറയുമായി എന്റെ പിറകെ ഓടുന്നത്. അതേ പോസില്‍ തന്നെ ഞാന്‍ തിരിച്ച് 'എന്നാല്‍ നിങ്ങള്‍ ഇത് അങ്ങോട്ട് എടുത്ത് മാറ്റ്' എന്ന് തിരിച്ച് പറഞ്ഞുവെന്നും ടോം പറയുന്നു.

അങ്ങനെ ആരും അദ്ദേഹത്തോട് പറയില്ല. മുതിർന്ന ക്യാമറമാനോടാണ് ജൂനിയർ ആർട്ടിസ്റ്റ് പോലുള്ള ഞാന്‍ അങ്ങനെ പറയുന്നത്. അത് ഒരു വലിയ പ്രശ്നമായി. സെറ്റ് സ്തംഭിച്ചു, പുള്ളി വന്ന് നോക്കിയിട്ടും കാളവണ്ടി പൊക്കാനാകുന്നില്ല. ആർട്ട് ഡയറക്ടർ വന്ന് നോക്കിയിട്ട് അത് തന്നെ സ്ഥിതി. യഥാർത്ഥതില്‍ ആരും അറിയാത്ത രീതിയില്‍ തറയുമായി വണ്ടി ലോക്ക് ചെയ്തിരിക്കുകയായിരുന്നു.

ഞാന്‍ ആയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ദിലീപായിരുന്നു അത് മാറ്റേണ്ടിയിരുന്നതെങ്കില്‍ അവർ വന്ന് ചോദിക്കും ഇത് എടുത്താല്‍ പൊങ്ങുമോയെന്ന്. ആ ഒരു വ്യത്യാസമുണ്ട്. ദിലീപ് സമാധാനിപ്പിച്ചൊന്നും ഇല്ല. ഓടാത്തത് എന്താണെന്ന് ചോദിച്ച് വഴക്ക് പറയുകയേയുള്ളു. റോമിയോയിലും ദിലീപിനൊപ്പം അഭിനയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+