Get Updates
Get notified of breaking news, exclusive insights, and must-see stories!

കേക്ക് മുറിച്ച് ആദ്യം അച്ഛന്, പിന്നെ കാവ്യയ്ക്കും മഹാലക്ഷ്മിക്കും; മീനൂട്ടി ഹാപ്പിയാണ്, വീഡിയോ വൈറൽ

ദിലീപിനോടും മഞ്ജു വാര്യരോടും ഉള്ള സ്നേ​ഹം പ്രേക്ഷകർ‌ക്ക് ഇവരുടെ മകൾ മീനാക്ഷിയോടും ഉണ്ട്. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മീനാക്ഷി ദിലീപിനൊപ്പമാണ് പോയത്. ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തപ്പോഴും മീനൂട്ടി അച്ഛനൊപ്പം സന്തോഷത്തോടെ തന്നെ നിന്നു. മുൻപൊന്നും സോഷ്യൽ മീഡിയയിൽ മീനാക്ഷി ആക്ടീവായിരുന്നില്ല. എന്നാൽ‌ ഇപ്പോൾ ഇൻസ്റ്റയിൽ വളരെ ആക്ടീവാണ്.

കാവ്യയുടെ വസ്ത്രവ്യാപര സ്ഥാപനത്തിന്റെ മോഡലായും മീനാക്ഷി എത്താറുണ്ട്. ഇപ്പോൾ മീനാക്ഷിക്ക 25 വയസ്സ് പൂർത്തിയായിരിക്കുകയാണ്. ദിലീപും മീനൂട്ടിയും കാവ്യയും മാമാട്ടിയുമൊക്കെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ചെന്നൈയിൽ വെച്ചിട്ടാണ് മീനൂട്ടിയുടെ പിറന്നാൾ ആഘോഷം എന്നാണ് വിവരം. കേക്ക് കട്ട് ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

dileep

കേക്ക് കട്ട് ചെയ്ത് മീനൂട്ടി ദിലീപിനാണ് ആദ്യം കൊടുക്കുന്നത്. പിന്നീട് കാവ്യയ്ക്കും മഹാ ലക്ഷ്മിക്കും കൊടുക്കുന്നതും വീഡിയോയിൽ കാണാം.
മഹാലക്ഷ്മി ചേച്ചിക്ക് കേയ്ക്ക് കൊടുക്കുമ്പോൾ കാവ്യ കയ്യടിക്കുന്നതും കാണം. അതേ സമയം മകളുടെ പിറന്നാൾ ദിനത്തിൽ മഞ്ജു വാര്യർ ആംശകളോ ഫോട്ടോയോ ഒന്നും പങ്കുവെച്ചിട്ടില്ല.

2000 മാർച്ചിലാണ് ദിലീപ് മഞ്ജു വാര്യർ ദമ്പതികൾക്ക് മീനാക്ഷി ജനിച്ചത്. വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് മാറിനിന്ന മഞ്ജു തന്നെയാണ് കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കിയത്. വിവാഹ ബന്ധം വേർപിരിഞ്ഞപ്പോൾ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു.
മഞ്ജുവിനൊപ്പമുള്ള ഒരു ഫോട്ടോ പോലും മീനാക്ഷി പങ്കുവെച്ചിട്ടില്ല. മഞ്ജുവും മീനാക്ഷിയും തമ്മിൽ ഉള്ള ഫോട്ടോകൾ കാണാനേയില്ല. കാവ്യയ്ക്കൊപ്പമുള്ള ഫോട്ടോസ് മീനാക്ഷി പങ്കുവെയ്ക്കാറുമുണ്ട്. അപ്പോഴെല്ലാം എന്തുകൊണ്ടാണ് മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാത്തത് എന്ന് പോസ്റ്റിന് താഴെ കമന്റുകളും വരാറുണ്ട്.

കഴിഞ്ഞ വർഷമാണ് മീനാക്ഷി എം ബി ബി എസ് പഠനം പൂർത്തിയാക്കിയത്. ചെന്നൈയിൽ ആയിരുന്നു മീനാക്ഷി പഠിച്ചത്. ബിരുദദാന ചടങ്ങിൽ ദിലീപും കാവ്യയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രം വൈറൽ ആവുകയും ചെയ്തിരുന്നു. അപ്പോഴും മഞ്ജു വാര്യരെക്കുറിച്ചുള്ള ചോദ്യം ഉയർന്നിരുന്നു. മഞ്ജുവായിരുന്നില്ലേ അവിടെ വേണ്ടത് എന്നായിരുന്നു കമന്റുകൾ.

അതേ സമയം, ദിലീപുമായുള്ള വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് മാറിനിന്ന മഞ്ജു വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ
സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു. പ്രേക്ഷകർ വൻ സ്വീകരണം തന്നെയാണ് മഞ്ജുവിന് നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+