'ദിലീപ് കാവ്യയെ വിവാഹം കഴിച്ചതോടെ ചെന്നൈയിലേക്ക് പോയി, മീനാക്ഷി ഇവിടേക്ക് വരാറില്ല', അയൽവാസികൾ പറയുന്നു
കൊച്ചി: എറണാകുളം ആലുവയിലെ വീട്ടില്‍ ആയിരുന്നു നടന്‍ ദിലീപും കുടുംബവും ഏറെക്കാലം താമസിച്ചിരുന്നത്. കാവ്യാ മാധവന്റെ അമ്മ ശ്യാമളയും അച്ഛന്‍ പി മാധവനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് ദിലീപിന്റെ കുടുംബം ചെന്നൈയിലേക്ക് താമസം മാറി.
മൂത്തമകള്‍ മീനാക്ഷിയുടെ എംബിബിഎസ് പഠനം അടക്കമുളള ആവശ്യങ്ങളുടെ ഭാഗമായിട്ടായിരുന്നു വീട് മാറ്റം. ചെന്നൈയിലെ വീട്ടില്‍ വെച്ചാണ് കാവ്യയുടെ അച്ഛന്‍ പി മാധവന്‍ കഴിഞ്ഞ ദിവസം അന്തരിച്ചത്. അദ്ദേഹത്തിന് 75 വയസ്സായിരുന്നു.
വീട് മാറി ചെന്നൈയിലേക്ക് പോയെങ്കിലും കൊച്ചിയിലെ അയല്‍വാസികള്‍ പി മാധവന്‍ എന്ന മാധവന്‍ ചേട്ടനെ സ്‌നേഹത്തോടെ തന്നെ ഓര്‍ക്കുന്നു. വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യന്‍ ആയിരുന്നു പി മാധവനെന്ന് അയല്‍വാസികള്‍ പറയുന്നു. റെസിഡന്‍സ് അസോസിയേഷന്റെ പരിപാടികള്‍ക്ക് ദിലീപ് വരുമായിരുന്നില്ലെങ്കിലും കാവ്യ പങ്കെടുക്കുമായിരുന്നുവെന്നും ഇവര്‍ പറയുന്നു.

ഫില്‍മിബീറ്റ് മലയാളത്തോടാണ് പ്രതികരണം: '' കഴിഞ്ഞ 15 വര്‍ഷമായി മാധവന്‍ ചേട്ടനെ പരിചയം ഉണ്ട്. വളരെ നല്ലൊരു മനുഷ്യന്‍ ആയിരുന്നു. അത് അദ്ദേഹം മരണപ്പെട്ടത് കൊണ്ട് പറയുന്നതല്ല. സത്യസന്ധമായി അങ്ങനെ ആയിരുന്നു. എന്നും രാവിലെ നടക്കാന്‍ വരും. എല്ലാവരേയും എപ്പോഴും കണ്ടാല്‍ ചിരിക്കും. ദിലീപുമായുളള കാവ്യയുടെ വിവാഹം കഴിഞ്ഞ ശേഷമാണ് ഇവര്‍ ചെന്നൈയിലേക്ക് താമസം മാറ്റിയത്. അതിന് ശേഷം പിന്നെ ഇവിടേക്ക് വരാറില്ല.
മൂന്നാല് ദിവസം മുന്‍പ് ഒരാഴ്ച ഇവിടെ ഉണ്ടായിരുന്നു. പോകുമ്പോള്‍ ബൈ ഒക്കെ പറഞ്ഞിട്ടാണ് പോയത്. അടുത്ത തവണ വരുമ്പോള്‍ കാണാം എന്നൊക്കെ പറഞ്ഞു. താനുമായി നല്ല സൗഹൃദത്തില്‍ ആയിരുന്നു. വിവാഹം കഴിഞ്ഞ ശേഷം കുടുംബമായി അവര്‍ ഇവിടെ തന്നെ ആയിരുന്നു കുറച്ച് നാള്‍. പിന്നീടാണ് ചെന്നൈയിലേക്ക് പോയത്. അവിടെ ദിലീപും കാവ്യയും കാവ്യയുടെ അച്ഛനും അമ്മയും ആണ് ഒരുമിച്ച് താമസിക്കുന്നത്.
കാവ്യയുടെ അമ്മയോട് ഇന്നലെ സംസാരിച്ചപ്പോള്‍ പറഞ്ഞത്, കണ്ണില്‍ പെട്ടെന്ന് ഇരുട്ട് കയറുന്നു, ഞാനൊന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് മാധവേട്ടന്‍ കിടന്നതാണ് എന്നാണ്. തങ്ങളുടെ അസോസിയേഷന്റെ പരിപാടികള്‍ കാവ്യ വന്നായിരുന്നു ഉദ്ഘാടനം ചെയ്തിരുന്നത്. ദിലീപ് വരുമായിരുന്നില്ല. കാവ്യ അയല്‍വാസിയായിരുന്നു. ഓണാഘോഷം പോലുളള പരിപാടികള്‍ക്കൊക്കെ കാവ്യ വരുമായിരുന്നു. ചെറിയ മോളെ കളിപ്പിക്കാന്‍ കാവ്യയും അമ്മയുമൊക്കെ വരുമായിരുന്നു പുറത്തേക്ക്. മീനാക്ഷി ഇവിടേക്ക് വരാറില്ല, അങ്ങനെ വന്ന് കണ്ടിട്ടില്ല. മാധവേട്ടന്‍ വളരെ സിംപിളായിട്ടുളള ഒരു മനുഷ്യന്‍ ആയിരുന്നു. വലിയ താരത്തിന്റെ അച്ഛനാണ് എന്നുളള ഭാവമൊന്നും ഇല്ലായിരുന്നു. നടന്ന് കടയിലൊക്കെ പോകും, അയല്‍വാസികള്‍ പറയുന്നു.












Click it and Unblock the Notifications