ദിലീപും മഞ്ജുവും അക്കാര്യം പറഞ്ഞിട്ടേയില്ല; ബിജുവിന്റേയും സംയുക്തയുടേയും പ്രണയം കണ്ടെത്തിയത് ഇങ്ങനെ'; കമൽ
കൊച്ചി: സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്ത നിരവധി താരങ്ങൾ മലയാളത്തിൽ ഉണ്ട്. ജയറാം-പാർവതി, ബിജു മേനോൻ-സംയുക്ത വർമ, ദിലീപ്-മഞ്ജു വാര്യർ എന്നിവരെല്ലാം ഇത്തരത്തിൽ പ്രണയിക്കുകയും വിവാഹിതരാവുകയും ചെയ്തവരാണ്. ഒരു കാലത്ത് മലയാള സിനിമയിൽ ആഘോഷിക്കപ്പെട്ട ഈ പ്രണയ ജോഡികൾ എല്ലാം തന്നെ സംവിധായകൻ കമലിന്റെ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ പ്രണയത്തിലായവരാണെന്നാണ് മറ്റൊരു കൗതുകം. ഇപ്പോഴിതാ ഈ പ്രണയങ്ങളൊക്കെ താൻ എങ്ങനെ മനസിലാക്കിയെന്ന് പറയുകയാണ് കമൽ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം വായിക്കാം
'മധുരനൊമ്പരക്കാറ്റ് സിനിമയുടെ സമയത്താണ് സംയുക്ത-ബിജു മേനോൻ പ്രണയം തുടങ്ങുന്നത്. അതിൻറെ തുടർച്ചയാണ് മേഘമൽഹാർ. ഇരുവരുടെ പ്രണയം ആ സിനിമയെ സഹായിച്ചിട്ടുണ്ടാകും. സെറ്റിലെ പ്രണയങ്ങളൊക്കെ സാധാരണ ഞാനും കാമറാമാനും ചേർന്നാണ് കണ്ടുപിടിക്കാറുള്ളത്. അവരുടെ ചില പെരുമാറ്റം കാണുമ്പോൾ തന്നെ നമ്മുക്ക്. സിനിമ തുടങ്ങിയാൽ ആർട്ടിസ്റ്റിനെ കാണുന്നത് കഥാപാത്രങ്ങളായാണ്. പ്രത്യേകിച്ച് ഈ സിനിമകളൊക്കെ കൈകാര്യം ചെയ്യുന്നത് പ്രണയകഥകളാണ്. അത് അവരെ സ്വാധീനിക്കുന്നുണ്ടാവും അത് നമ്മുക്ക് അറിയില്ലല്ലോ. അതിന്റെ ഒരു റിഫ്ലക്ഷൻ നമ്മുക്ക് കിട്ടും. ഈ മൂന്ന് പേരും ഞങ്ങളോട് പറഞ്ഞിട്ടില്ല. ജയറാമിനോട് ഞാൻ അങ്ങോട്ട് ചോദിച്ചതാണ്, എന്താണ് പ്രശ്നമെന്ന്. ദിലീപും മഞ്ജുവും എന്നോട് പറഞ്ഞിട്ടേയില്ല. ലാൽ ജോസൊക്കെ പറഞ്ഞിട്ടാണ് ഞാൻ അറിയുന്നത്.

ബിജു-സംയുക്ത കാര്യത്തിൽ കാമറാമാൻ സുകുമാറാണ് അത് കണ്ടുപിടിക്കുന്നത്. ബസിലൊരു സീനുണ്ട്. ബസിനകത്തെ ഷോട്ട് എടുത്ത് വേറെ കുറച്ച് സീനിന് വേണ്ടി കാമറയൊക്കെ മാറ്റിവെയ്ച്ചു. അതിനിടയിൽ കുറച്ച് സമയമുണ്ട്. ജൂനിയർ അപ്പോൾ ബാക്കിയുള്ള ജൂനിയർ ആർട്ടിസ്റ്റുകളൊക്കെ ബസിൽ നിന്ന് ഇറങ്ങി. പക്ഷെ ഇവർ രണ്ട് പേരും ഇറങ്ങുന്നില്ല, ബസിൽ തന്നെ ഇരിക്കുകയാണ്. സാധാരണ ആർട്ടിസ്റ്റുകൾ അങ്ങനെ ഇരിക്കാറില്ല. ഷോട്ട് കഴിഞ്ഞാൽ പോരുമല്ലോ. അതൊക്കെ എല്ലാവരും നോട്ട് ചെയ്യുന്നുണ്ട്. ഇവർ സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്.
ക്യമറാമാൻ സുകുമാർ സൂം ലെൻസ് വെച്ച് നോക്കി. ലിപ്പൊന്നും മനസിലാവില്ലെങ്കിലും ഇവർ സംസാരിക്കുന്നത് എന്താണെന്ന് മനസിലാക്കാൻ പറ്റി.അവൻ ക്യാമറയിലൂടെ എനിക്ക് കാണിച്ച് തന്നു. അപ്പോൾ തന്നെ മനസിലായി.പിന്നെ ഞങ്ങൾ അറിഞ്ഞതായിട്ടും ഭാവിച്ചില്ല. ബിജുവിന് ഇത് മനസിലായി.പിന്നെ ബിജു ഇങ്ങനെ സിറ്റുവേഷൻ വരുമ്പോൾ ഒഴിഞ്ഞുമാറുകയാണ്. സംയുക്തയുമായി സംസാരിക്കുമ്പോൾ ഞാനും സുകുവും കൂടി തെറ്റിദ്ധരിക്കുമോ എന്ന് വെച്ച് മാറുമായിരുന്നു. പക്ഷേ സിനിമ കഴിഞ്ഞപ്പോൾ മനസിലായി ഇവർ തമ്മിൽ പ്രണയമാണെന്ന്.












Click it and Unblock the Notifications